»   » ഉണ്ണി മുകുന്ദന്‍ മസില്‍മാന്റെ വേഷം ഉപേക്ഷിച്ചോ? എഴുപതുകാരന്റെ വേഷപകര്‍ച്ച കണ്ട് ആരാധകര്‍ ഞെട്ടി!!!

ഉണ്ണി മുകുന്ദന്‍ മസില്‍മാന്റെ വേഷം ഉപേക്ഷിച്ചോ? എഴുപതുകാരന്റെ വേഷപകര്‍ച്ച കണ്ട് ആരാധകര്‍ ഞെട്ടി!!!

Posted By: Teressa John
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ക്ക് വേണ്ടി വേഷം മാറുന്നത് സിനിമയില്‍ പതിവാണെങ്കിലും അതിന് പൂര്‍ണത വരാന്‍ ഇത്തിരി കഷ്ടപ്പെടേണ്ടി വരും. മേക്കപ്പിട്ട് മണിക്കൂറുകളോളം ചിത്രീകരണം നടക്കുന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും ആ വെല്ലുവിളി പലരും ഏറ്റെടുക്കുന്നത് വ്യത്യസ്തമായിട്ടാണ്. അത്തരത്തില്‍ പുതിയ സിനിമയുടെ തന്റെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കൊണ്ട ഉണ്ണി മുകുന്ദന്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

എയര്‍പോര്‍ട്ടിലെ തിക്കും തിരക്കും കണ്ട് മകള്‍ പേടിച്ചു! ആരാധകരോട് ദേഷ്യപ്പെട്ട് ഐശ്വര്യ റായ്!

മസില്‍മാനായും ഗ്ലാമര്‍ ലുക്കിലെത്തിയുമാണ് ഉണ്ണി മുകുന്ദന്‍ ആരാധകരെ കൈയിലെടുത്തിരുന്നത്. എന്നാല്‍ ക്ലിന്റ് എന്ന ചിത്രത്തില്‍ ഇതുവരെ യുവനടന്മാരൊന്നും പരീക്ഷിക്കാത്ത വേഷത്തിലാണ് ഉണ്ണി അഭിനയിക്കുന്നത്. എഴുപതുകാരന്റെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് കണ്ട് എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

ക്ലിന്റ്

ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ക്ലിന്റ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ക്ലിന്റിന്റെ ജീവിതകഥ

ഏഴു വയസിനുള്ളില്‍ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച് പ്രശസ്തിയിലെത്തി അകാലത്തില്‍ പൊലിഞ്ഞു പോയ ക്ലിന്റ്് എന്ന കുഞ്ഞു പ്രതിഭയുടെ കഥയാണ് ചിത്രത്തിലുടെ പറയുന്നത്.

ഉണ്ണി മുകുന്ദന്റെ കഥാപാത്രം

ക്ലിന്റിന്റെ പിതാവിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. 35 മുതല്‍ 63 വയസ് വരെയുള്ള കാലഘട്ടത്തിലെ കഥാപാത്രമായതിനാല്‍ രണ്ട് ലുക്കിലാണ് ഉണ്ണി ചിത്രത്തില്‍ അഭിനയിക്കുന്നത്. മാസ്റ്റര്‍ അലോകാണ് ക്ലിന്റിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.

ലുക്ക് കണ്ട് ഞെട്ടി

മസിലു പെരുപ്പിച്ച് ആരാധകരെ കൈയിലെടുക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ഇ്‌പ്പോള്‍ പുറത്ത് വന്ന ലുക്ക് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. അത്രയധികം വേഷ പകര്‍ച്ചയാണ് ഉണ്ണി മുകുന്ദന് സംഭവിച്ചിരിക്കുന്നത്.

നിര്‍മാണം

നീണ്ട മൂന്ന് വര്‍ഷത്തെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ശേഷം ചിത്രം അടുത്ത് തന്നെ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

ക്ലിന്റിന്റെ മാതാപിതാക്കളും..

ചിത്രത്തില്‍ ക്ലിന്റിന്റെ മാതാപിതാക്കളായി ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് അഭിനയിക്കുന്നതെങ്കിലും ഇടയ്ക്ക് യഥാര്‍ത്ഥ മാതാപിതാക്കളായ മുല്ലപ്പറമ്പില്‍ തോമസ് ജോസഫും ഭാര്യ ചിന്നമ്മയും അവരായി തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

പ്രധാന കഥാപാത്രങ്ങള്‍

ജോയ് മാത്യൂ, സലിം കുമാര്‍, കെപിഎസി ലളിത, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് എന്നിങ്ങനെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Unni Mukundan's old get up in Clint

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam