twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മസിലളിയന്‍ ആയിട്ട് അഞ്ച് വര്‍ഷമായെന്ന് ഉണ്ണി മുകുന്ദന്‍! കരിയര്‍ മാറ്റിമറിച്ച സിനിമയെക്കുറിച്ച് താരം

    By Midhun Raj
    |

    നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര താരമായി ഉയര്‍ന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ നടന്‍ നായകനായും സഹനടനായും വില്ലനായും സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴും പ്രാധാന്യമുളള കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മസിലളിയന്‍ എന്ന ഇരട്ടപ്പേരും ഉണ്ണി മുകുന്ദന് ആരാധകര്‍ക്കിടയില്‍ ഉണ്ട്.

    കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഉണ്ണിയെ ആരാധകര്‍ അങ്ങനെ വിളിച്ചുതുടങ്ങിയത്. ചിത്രത്തില്‍ വിക്രമന്‍ എന്ന പേരിനൊപ്പം മസിലളിയന്‍ എന്ന പേരും ഉണ്ണി മുകുന്ദനുണ്ടായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷം ആവുകയാണ്. വിക്രമാദിത്യനെക്കുറിച്ച് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    വിക്രമാദിത്യന്‍ എന്ന ചിത്രം

    വിക്രമാദിത്യന്‍ എന്ന ചിത്രം

    ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2014 ലായിരുന്നു വിക്രമാദിത്യന്‍ പുറത്തിറങ്ങിയിരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായും മാറി. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയിലായിരുന്നു സംവിധായകന്‍ വിക്രമാദിത്യന്‍ അണിയിച്ചൊരുക്കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കാനും സിനിമയ്ക്ക് സാധിച്ചിരുന്നു. പതിവ് ലാല്‍ജോസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സംവിധായകന്‍ ഒരുക്കിയ സിനിമ കൂടിയായിരുന്നു ഇത്.

    ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും വീണ്ടും! മാര്‍ഗ്ഗംകളിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്‌ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും വീണ്ടും! മാര്‍ഗ്ഗംകളിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്‌

    ദുല്‍ഖറും ഉണ്ണിയും

    ദുല്‍ഖറും ഉണ്ണിയും

    ദുല്‍ഖര്‍ സല്‍മാന്റെയും ഉണ്ണി മുകുന്ദന്റെയും പ്രകടനങ്ങള്‍ തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. വികമനും ആദിത്യനുമായി മുഖ്യ വേഷങ്ങളില്‍ ചിത്രത്തില്‍ ഇരുതാരങ്ങളും അഭിനയിച്ചു. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഫ്‌ളാഷ് ബാക്കില്‍ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് വിക്രമന്റെയും ആദിത്യന്റെയും ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്. ദുല്‍ഖറിനും ഉണ്ണി മുകുന്ദനും തുല്ല്യ പ്രാധാന്യമുളള വേഷങ്ങള്‍ തന്നെയായിരുന്നു സംവിധായകന്‍ നല്‍കിയിരുന്നത്.

    ദിലീപിനെ നായകനാക്കി ആദ്യ സിനിമ! സംവിധാനരംഗത്തേക്ക് രാജന്‍ പി ദേവിന്റെ മകനും ദിലീപിനെ നായകനാക്കി ആദ്യ സിനിമ! സംവിധാനരംഗത്തേക്ക് രാജന്‍ പി ദേവിന്റെ മകനും

    മസിലളിയന്‍ എന്ന് വിളിപ്പേര്

    മസിലളിയന്‍ എന്ന് വിളിപ്പേര്

    വിക്രമാദിത്യന്‍ പുറത്തിറങ്ങി അഞ്ച് വര്‍ഷമായതിന്റെ സന്തോഷമായിരുന്നു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. മസിലളിയന്‍ എന്ന് വിളിപ്പേര് വന്ന് അഞ്ച് വര്‍ഷമായെന്ന് നടന്‍ കുറിച്ചു. വിക്രമാദിത്യന്‍ ഷൂട്ടിംഗ് സമയം എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നത്. ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ നായികയായ നമിത പ്രമോദും വിക്രമാദിത്യന്‍ അഞ്ച് വര്‍ഷമായതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമുളള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നമിത എത്തിയിരുന്നത്.

    സൂപ്പര്‍സ്റ്റാര്‍ പട്ടം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് ടൊവിനോ! സിനിമ നല്ലതാണെന്ന് ആളുകള്‍ പറയണം! സൂപ്പര്‍സ്റ്റാര്‍ പട്ടം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് ടൊവിനോ! സിനിമ നല്ലതാണെന്ന് ആളുകള്‍ പറയണം!

    നിവിന്‍ പോളിയുടെ അതിഥി വേഷവും

    നിവിന്‍ പോളിയുടെ അതിഥി വേഷവും

    വിക്രമാദിത്യനില്‍ ദുല്‍ഖറിനും ഉണ്ണി മുകുന്ദനും പുറമെ നിവിന്‍ പോളിയുടെ അതിഥി വേഷവും ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ ലോകേഷ് കുമാര്‍ ഐഎഎസ് എന്ന കഥാപാത്രമായി വന്ന നടന്റെ സാന്നിദ്ധ്യം സിനിമയുടെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. നിവിന്‍ പോളിയെ കൂടാതെ അനൂപ് മേനോന്‍, ജോയ് മാത്യൂ, ലെന, സന്തോഷ് കീഴാറ്റൂര്‍, ചാര്‍മിള, സാദിഖ്, സിദ്ധാര്‍ത്ഥ് ശിവ, സന അല്‍ത്താഫ് തുടങ്ങിയവരും വിക്രമാദിത്യനില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

    English summary
    unni-mukundan-s-post-about-vikramadithyan-movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X