twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ ഒരു വർഷത്തെ ഇടവേള! നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദൻ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മസിലളിയനാണ് നടൻ ഉണ്ണി മുകുന്ദൻ. സിനിമയിൽ എത്തിയിട്ട് ഏറെ നാളുകളായെങ്കിലും ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാള സിനിമ ഉപേയാഗിച്ചു തുടങ്ങിയത് ഈ അടുത്ത കാലത്തായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ഉണ്ണിയുടെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സപ്പോർ‌ട്ടിങ്ങ് നായക വേഷത്തിലായിരുന്നു താരം അധികവും എത്തിയത്. എന്നാൽ ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു.

    ഉണ്ണി മുകുന്ദന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമാണ് മാമാങ്കം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഉണ്ണിയുടെ ചന്ദ്രോത്ത് പണിക്കറിന് ലഭിച്ചത്. ഇപ്പോഴിത സിനിമയിൽ എടുത്ത ചെറിയ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

    മാമാങ്കം

    അത്രയേറെ ശ്രദ്ധയും അർപ്പണവും വേണ്ടിയിരുന്ന ചിത്രമായിരുന്നു മാമാങ്കം. മാമാങ്കം ചന്ദ്രോത്ത് പണിക്കറുടെ കഥയല്ല. ചന്തുണ്ണിയുടേയും മമ്മൂക്കയുടേയും കഥാപാത്രമായ ചന്ദ്രോത്തെ വലിയമ്മാവന്റേയും കഥയാണ്. എന്റേത് ഇവർക്ക് രണ്ടിനും ഇടയിൽ നിൽക്കുന്ന കഥാപാത്രമാണ്. തരസമ്പന്നമായ ചത്രമാണ് മാമാങ്കം.

     ഇടവേള

    മാമാങ്കത്തിനു വേണ്ടി ഒരു ചെറിയ ഇടവേള എടുക്കേണ്ടി വന്നു. അത്രയേറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു അത്. മലയാളത്തിൽ ഒരു ഇടവേള വന്നാൽ ഇപ്പോൾ സിനിമ ഒന്നുമില്ലേ എന്നായിരിക്കും എല്ലാവരുടേയും ആദ്യ ചോദ്യം. ഇക്കാലയളവിൽ തനിയ്ക്ക് ഇത്തരത്തിലുള്ള ഓട്ടേറെ ചോദ്യങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. അറിയപ്പെടുന്ന ഏതൊരു നടനും രണ്ടോ മൂന്നോ മാസത്തിനിടയിൽ ഒരു ചിത്രമുണ്ടാകുമെന്നൊരു പെതുധാരണ മലയാള സിനിമ രംഗത്തുണ്ട് എന്നാൽ സിനിമയിൽ ഒരു ഇടവേള എടുത്താൽ തന്നെ ആളുകൾ മറന്നു പോകുമെന്നൊരു പേടി തനിയ്ക്കില്ലെന്നും ഉണ്ണി പറഞ്ഞു.

    ചിത്രങ്ങളുടെ പരാജയം

    താൻ നായികനായി എത്തിയ ചിത്രങ്ങളുടെ പരാജയത്തെ കുറിച്ചും താരം മനസ് തുറന്നു. സ്റ്റൈൽ എന്ന ചിത്രത്തിന് റിലീസിങ്ങ് സമയത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു.കെഎൽ 10 പത്തിൽ മലബാർ ഭാഷ മനസ്സിലാവാത്തതും പ്രശ്നമായെന്ന് പലരും പറഞ്ഞു. എന്നാൽ ഒരു മുറൈ വന്നു പാർത്തായ എന്ന ചിത്രത്തി താൻ വായിച്ച തിരക്കഥയെ ആയിരുന്നില്ല ഷൂട്ട് ചെയ്തത് ഒറീസ യിലേത് തോറ്റ നായകനായിരുന്നു. അതും ജനങ്ങൾ അംഗീകരിച്ചില്ല. എന്നാൽ ഈ ചിത്രങ്ങളൊല്ലാം ടിവിയിൽ കണ്ടപ്പോൾ ഒട്ടേറെപ്പേർ വിളിച്ചു നന്നായി എന്ന് പറയുകയും ചെയ്തു.

    Recommended Video

    Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam
    ശത്രുക്കൾ

    ദേഷ്യക്കാരനല്ല , എന്നാൽ എല്ലാ വെട്ടിത്തുറന്ന് പറയാറുണ്ട്. നാം ബഹുമാനം നൽകുന്നത് തിരികെ കിട്ടാൻ വേണ്ടി കൂടെയാണ്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് നല്ലതെന്ന് പറയുന്നവരുടെ മുന്നിൽ പോലും ആ രീതിയിൽ സംസാരിക്കുമ്പോൾ അവർക്ക് ഉൾക്കൊള്ളാൻ പറ്റാത്തതായി കണ്ടിട്ട്. എന്നാൽ എനിക്ക് പ്രായത്തിന്റേതായ പക്വത കൂടിയുണ്ട്. എന്നാൽ എന്റെ സ്വഭാവത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല- ഉണ്ണി മുകുന്ദൻ പറഞ്ഞു.

    English summary
    unni mukundan says about movie small break
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X