For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിനും ചാക്കോച്ചനും ആസിഫും തുടക്കമിടും! ഒക്ടോബറിലെ വിസ്മയം കായംകുളം കൊച്ചുണ്ണിയായിരിക്കുമോ? കാണൂ!

  |

  വെള്ളിത്തിരയിലെ ദൃശ്യാനുഭവമായ സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകയിഷ്ടമാണ്. ഒഴിവു വേളകളില്‍ കുടുംബത്തോടൊപ്പം തിയേറ്ററുകളിലെത്തുന്ന സ്വഭാവം മലയാളിക്ക് പണ്ടുമുതലേയുണ്ട്. ഇഷ്ടപ്പെട്ട താരങ്ങളുടെ സിനിമ റിലീസ് ദിനത്തില്‍ തന്നെ കാണാനാണ് ആരാധകര്‍ക്ക് താല്‍പര്യം. ആദ്യ പ്രദര്‍ശനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നില്ല ആരാധകരുടെ ആവേശം. കലക്ഷനെക്കുറിച്ചുള്ള വിവരങ്ങളും സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചുമൊക്കെ അവര്‍ ശ്രദ്ധിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇന്ന് പ്രമോഷന്‍ നടക്കുന്നത്. താരങ്ങളുടെ ഒഫീഷ്യല്‍ പേജുകളിലൂടെയാണ് ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ പുറത്തുവിടുന്നത്.

  താരപുത്രന്‍മാരും പുത്രികളും മാത്രമല്ല മരക്കാറില്‍ അണിനിരക്കുന്നത്! സാമുതിരിയായി എത്തുന്നത് ഈ താരം!

  പുതിയൊരു മാസം ആരംഭിക്കുകയാണ്. പോയ മാസത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരുന്ന സിനിമകളില്‍ ചിലതൊക്കെ തിയേറ്ററുകളിലേക്കെത്തിയിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ പകച്ച് നിന്നിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്നും മലയാള സിനിമ കരകയറിയിരുന്നു. രണം, തീവണ്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ്, വരത്തന്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, ലില്ലി തുടങ്ങിയ സിനിമകളായിരുന്നു പ്രധാനമായും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഒക്ടോബറില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മന്ദാരവുമായി ആസിഫ് അലിയെത്തുന്നു

  മന്ദാരവുമായി ആസിഫ് അലിയെത്തുന്നു

  യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമായ ആസിഫ് അലിയാണ് ഒക്ടോബറിലെ ആദ്യ റിലീസുമായി എത്തുന്നത്. നവാഗത സംവിധായകനായ വിജീഷ് വിജയനാണ് മന്ദാരം സംവിധാനം ചെയ്തത്. പതിവില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ആസിഫ് അലി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു യുവാവിന്റെ 25 വര്‍ഷത്തെ ജീവിതത്തെക്കുറിച്ച് പറയുന്ന പ്രണയ ചിത്രവുമായാണ് ഇത്തവണ ആസിഫ് എത്തുന്നത്. അനാര്‍ക്കലി മരക്കാര്‍. വര്‍ഷ ബൊല്ലമ എന്നിവരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

  കാത്തിരിപ്പിനൊടുവില്‍ കായംകുളം കൊച്ചുണ്ണി

  കാത്തിരിപ്പിനൊടുവില്‍ കായംകുളം കൊച്ചുണ്ണി

  നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒരുമിച്ചെത്തുന്ന ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണി ഒക്ടബോര്‍ 11ന് റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്പോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.

  ബിജു മേനോന്റെ ആനക്കള്ളന്‍

  ബിജു മേനോന്റെ ആനക്കള്ളന്‍

  ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമായി മാറിയിരിക്കുകയാണ് ബിജു മേനോന്‍. അടുത്തിടെ പുറത്തിറങ്ങിയ പടയോട്ടം മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് ആനക്കള്ളനുമായി താരമെത്തുന്നത്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 18 ന് റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.

  ഡാകിനിയും ലിസ്റ്റിലുണ്ട്

  ഡാകിനിയും ലിസ്റ്റിലുണ്ട്

  ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് രാഹുല്‍ റിജിനായര്‍. ഒറ്റമുറി വെളിച്ചത്തിന് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത കോമഡി ചിത്രമായ ഡാകിനി ഒക്ടോബര്‍ 18ന് എത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ ഉമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, പോളി വില്‍സണ്‍ തുടങ്ങിയവര്‍ വേഷമിട്ട് സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

  ചാക്കോച്ചന്റെ ജോണി ജോണി യേസ് അപ്പാ

  ചാക്കോച്ചന്റെ ജോണി ജോണി യേസ് അപ്പാ

  അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം പകച്ചുനിന്നപ്പോള്‍ നിരവധി സിനിമകളുടെ ചിത്രീകരണം മാറ്റി വെച്ചിരുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യേസ് അപ്പയുടെ അവസാന ഘട്ട ഷെഡ്യൂളായിരുന്നു നടന്നുകൊണ്ടിരുന്നത്. അതിനിടയിലാണ് മഴ വില്ലനായെത്തിയത്. ഇടവേളയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. അനു സിത്താര, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 26ന് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  സണ്ടക്കോഴി 2 റിലീസ് ചെയ്യുന്നത്?

  സണ്ടക്കോഴി 2 റിലീസ് ചെയ്യുന്നത്?

  മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളും ഒക്ടോബറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. വിജയദശമിയും പൊങ്കലുമൊക്കെ വരവേല്‍ക്കുന്നതിനായി പുത്തന്‍ റിലീസുകളും എത്തുന്നുണ്ട്. ധനുഷിന്റെ വടചെന്നൈ വിജയദശമി ദിനത്തിലാണ് എത്തുന്നത്. മഹാനവമി ദിനത്തിലാണ് വിശാലിന്റെ സണ്ടക്കോഴി 2 എത്തുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

  English summary
  List of films it will release on October
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X