»   » പ്രണവിനോടൊപ്പം പോരാടി ജയിക്കണം, പുതുവര്‍ഷത്തില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്ന വെല്ലുവിളി!

പ്രണവിനോടൊപ്പം പോരാടി ജയിക്കണം, പുതുവര്‍ഷത്തില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്ന വെല്ലുവിളി!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളായ മമ്മൂട്ടിക്ക് കൈനിറയെ ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. നവഗാത സംവിധായകരുടേതടക്കം നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. 2017 ല്‍ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയത്. പുത്തന്‍പണവും പുള്ളിക്കാരന്‍ സ്റ്റാറായും പരാജയത്തിന്റെ കയ്പ് സമ്മാനിച്ചപ്പോള്‍ ദി ഗ്രേറ്റ് ഫാദറും മാസ്റ്റര്‍പീസും വിജയതിന്റെ സന്തോഷമുയര്‍ത്തി.

ഒടിയനും ബിലാലും കമ്മാരനും, 2018 സംഭവബഹുലമാവും, പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ചിത്രങ്ങളിതാ!

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ മാസ്റ്റര്‍പീസ് മൂന്നു ദിവസത്തിനുള്ളില്‍ 10 കോടി കളക്ഷന്‍ നേടിയിരുന്നു. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ച ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. 2017 അവസാനിക്കുകയാണ്. 2018 ല്‍ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ഏതൊക്കെയാണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

സ്ട്രീറ്റ്‌ലൈറ്റിലൂടെ തുടക്കം

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റിലൂടെയാണ് മമ്മൂട്ടി തുടക്കം കുറിക്കുന്നത്. ഷാംദത്ത് ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

തമിഴിലും സാന്നിധ്യം

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് പേരന്‍പ് എന്ന ചിത്രത്തിലൂടെ. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാമാണ് ചിത്രത്തിന്റെ സംവിധായകന്‍.

ജോയ് മാത്യുവിന്റെ തിരക്കഥയില്‍

ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കിയ സിനിമയായ അങ്കിളിലെ നായകന്‍ മമ്മൂട്ടിയാണ്.ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അന്തിമഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്.

വീണ്ടും പോലീസ് വേഷത്തില്‍

മമ്മൂട്ടി വീണ്ടും പോലീസുകരനായെത്തുന്ന എബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹനീഫ് അദേനിയാണ്.

രഞ്ജിത്തിനോടൊപ്പം

പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ബിലാത്തിക്കഥ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനു സിതാരയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സന്തോഷ് ശിവന്റെ കുഞ്ഞാലി മരക്കാര്‍

സന്തോഷ് ശിവന്റെ ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലിമരക്കാര്‍ നാലാമനില്‍ മമ്മൂട്ടിയാണ് നായകന്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

സിബി ഐയുടെ അഞ്ചാം ഭാഗത്തിലും

കെ മധുവും മമ്മൂട്ടിയും സിബി ഐയുടെ അഞ്ചാം ഭാഗവുമായി എത്തുന്നുണ്ട്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ ആരാധകര്‍ ത്രില്ലിലായിരുന്നു.

മറ്റ് ചിത്രങ്ങള്‍

കര്‍ണ്ണന്‍, പരോള്‍, സേതു സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ്, അനുരാഗ കരിക്കിന്‍വെള്ളം ഫെയി ഖാലിദ് റഹ്മാന്‍റെ ഉണ്ട, പോക്കിരിരാജയുടെ രണ്ടാം ഭാഗം തുടങ്ങി വേറെയും നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടെ ലിസ്റ്റിലുണ്ട്.

English summary
grand style with the blockbuster success of ‘The Great Father’. His Vishu release ‘Puthan Panam’ and Onam release ‘Pullikkaran Staraa’ failed at the box office. But Mammootty has returned back to winning ways with ‘Masterpiece’, which hit screens on December 21 as a Christams release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X