For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യുവതാരനിരയോടാണ് സുരാജ് ഏറ്റുമുട്ടുന്നത്, ഈയാഴ്ച തിയേറ്ററുകളിലേക്കെത്താന്‍ സാധ്യതയുള്ള സിനിമകള്‍,കാണൂ

  |

  അവതരണത്തിലായാലും പ്രമേയത്തിലായാലും ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. റിലീസ് ദിവസം പലപ്പോഴും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാല്‍ താരങ്ങളും ആകെ സന്തോഷത്തിലാണ്. വരാന്‍ പോകുന്ന സിനിമയെ ആരാധകര്‍ ഏറ്റെടുത്തോളുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. മുന്‍നിര താരങ്ങളുടെ സിനിമകള്‍ക്ക് മാത്രമല്ല പരീക്ഷണ സിനിമയ്ക്കും യുവതാരങ്ങളുടെ ചിത്രത്തിനുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം രാശിയാണോ? കാലിടറാതെ അങ്കിള്‍ കുതിക്കുന്നു, ഇതുവരെ നേടിയത്? കാണൂ!

  നാം, കാമുകി, കുട്ടന്‍പിള്ളയുടെ ശിവരാത്രി, പ്രേമസൂത്രം, പോലീസ് ജൂനിയര്‍, മഹാനദി തുടങ്ങിയ സിനിമകളാണ് ഈയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാങ്കേതിക കാരണങ്ങളാലോ മറ്റ് വിഷയം കാരണമോ സിനിമകളുടെ റിലീസ് അവസാന നിമിഷം മാറുന്ന പ്രവണതയുമുണ്ടാവാറുണ്ട്. അത്തരത്തില്‍ റിലീസ് മാറ്റിയ ചിത്രങ്ങള്‍ നിരവധിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി തിയേറ്ററുകളിലേക്കെത്താനായി കാത്തിരിക്കുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

  ഒടിയന്‍ മാണിക്യന്‍റെ നടപ്പിന് മുന്നില്‍ ഇക്ക ഫാന്‍സും തലകുനിച്ചു , ആ നടപ്പ് ബോക്‌സോഫീസിലേക്ക് തന്നെ!

  യുവത്വത്തിന്റെ ആഘോഷവുമായി നാം

  യുവത്വത്തിന്റെ ആഘോഷവുമായി നാം

  നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത ചിത്രമാണ് നാം. ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഹുല്‍ മാധവ്, ശബരീഷ്, ടോണി ലൂക്ക്, അദിതി രവി, ഗായത്രി, നോബി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അതിഥിയായി എത്തുന്നത്.

  നാം ട്രെയിലര്‍ കാണാം

  നാം ട്രെയിലര്‍.

  വ്യത്യസ്തമായ സിനിമയുമായി സുരാജ് വെഞ്ഞാറമൂട്

  വ്യത്യസ്തമായ സിനിമയുമായി സുരാജ് വെഞ്ഞാറമൂട്

  ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയെന്ന കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ എത്തുന്നുണ്ട്. മിഥുന്‍ രമേഷ്, ബിജു സോപാനം, രാജേഷ് ശര്‍മ്മ, കൊച്ചുപ്രേമന്‍, ശ്രിന്ദ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കുട്ടന്‍പിള്ളയുടെ ശിവരാത്രി ട്രെയിലര്‍

  കുട്ടന്‍പിള്ളയുടെ ശിവരാത്രി ട്രെയിലര്‍

  പ്രേമസൂത്രവും പൂര്‍ത്തിയായി

  പ്രേമസൂത്രവും പൂര്‍ത്തിയായി

  വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രേമസൂത്രം. ബാലു വര്‍ഗീസ്, ലിജി മോള്‍, ധര്‍മ്മജന്‍, സുധീര്‍ കരമന, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ റിലീസ് നേരത്തെ തന്നെ വൈറലായിരുന്നു.

  പ്രേമസൂത്രം ട്രെയിലര്‍ കണ്ടിരുന്നുവോ?

  പ്രേമസൂത്രം ട്രെയിലര്‍.

  അസ്‌കര്‍ അലിയും അപര്‍ണ്ണ ബാലമുരളിയും ഒരുമിച്ചെത്തുന്നു

  അസ്‌കര്‍ അലിയും അപര്‍ണ്ണ ബാലമുരളിയും ഒരുമിച്ചെത്തുന്നു

  സ്റ്റൈല്‍, ഇതിഹാസ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി. ആസിഫ് അലിയുടെ നായികയായതിന് പിന്നാലെയാണ് അപര്‍ണ്ണ മുരളി അസ്‌കര്‍ അലിക്കൊപ്പം എത്തുന്നത്. കോമഡിയും പ്രണയവും ഒരുമിച്ച് ചേര്‍ത്തൊരുക്കുന്ന സിനിമയുടെ വര്‍ക്കുകളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞതാണ്.

  കാമുകിയുടെ ട്രെയിലര്‍ ഇതാ

  കാമുകിയുടെ ട്രെയിലര്‍ .

  പോലീസ് ജൂനിയറും ലിസ്റ്റിലുണ്ട്

  പോലീസ് ജൂനിയറും ലിസ്റ്റിലുണ്ട്

  നരേന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പോലീസ് ജൂനിയര്‍. സുരേഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമ പോലീസുകാരുടെ കഥയാണ് പറയുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ഷാനവാസ് (കുങ്കുമപ്പൂവ്) ഈ സിനിമയില്‍ പോലീസ് വേഷത്തിലെത്തുന്നുണ്ട്.

  ദുല്‍ഖര്‍ സല്‍മാന്റെ മഹാനദി

  ദുല്‍ഖര്‍ സല്‍മാന്റെ മഹാനദി

  മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ഇപ്പോള്‍ തെലുങ്കരുടെ കൂടി പ്രിയതരമായി മാറിയിരിക്കുകയാണ്. മഹാനദി തെലുങ്ക് പതിപ്പ് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ റിലീസിന് തയ്യാറെടുക്കുന്നത്. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

  ട്രെയിലര്‍ കാണാം

  ട്രെയിലര്‍ കാണാം

  English summary
  Upcoming films is on the way to theatre
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X