For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിത്യഹരിത നായകനും ജോസഫും നാളെയെത്തും! വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ആറ് സിനിമകള്‍ ഇവയാണ്

  |

  ദളപതി വിജയുടെ സര്‍ക്കാര്‍ കേരള ബോക്‌സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി മുന്നേറിയ സമയത്തായിരുന്നു വിജയ് ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. മോഹന്‍ലാലിന്റെ ഡ്രാമ ഇതിനുമുന്‍പായി തിയ്യേറ്ററുകളില്‍ എത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഡ്രാമയ്ക്ക് ശേഷം ഒടിയനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.

  പാര്‍വതി എന്ന നടിയെക്കുറിച്ച് മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടത്! തുറന്ന് പറഞ്ഞ് സഞ്ജയ്

  ഒടിയനു മുന്‍പേ നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്നായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. ഇതില്‍ നാല് സിനിമകളാണ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മലയാള ചിത്രങ്ങള്‍ക്കൊപ്പം തന്നെ അന്യഭാഷ ചിത്രങ്ങളും കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുണ്ട്. തമിഴ് ഹിന്ദി ഭാഷകളില്‍ നിന്നായിട്ടാണ് സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുന്നത്.

  നിത്യഹരിത നായകന്‍

  നിത്യഹരിത നായകന്‍

  വിഷ്ണു ഉണ്ണികൃഷ്ണന്‍ മുഖ്യവേഷത്തില്‍ എത്തുന്ന നിത്യഹരിത നായകന്‍ ആണ് നവംബര്‍ 16ന് റിലീസ് ചെയ്യാനിരിക്കുന്ന പ്രധാനപ്പെട്ട മലയാള സിനിമകളിലൊന്ന്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍,വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണുവും ധര്‍മ്മജനും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേടത്ത്,സുരേഷ് കുമാര്‍ തുടങ്ങിയവരും സിനിമയുടെ നിര്‍മ്മാണ പങ്കാളികളാണ്. എആര്‍ ബിനുരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുളളത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

  കാട്രിന്‍ മൊഴി

  കാട്രിന്‍ മൊഴി

  തമിഴില്‍ ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് കാട്രിന്‍ മൊഴി. വിദ്യബാലന്‍റെ ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് സിനിമ. ജ്യോതികയുടെ തന്നെ മൊഴി സംവിധാനം ചെയ്ത രാധാ മോഹനാണ് കാട്രിന്‍ മൊഴിയുമായി എത്തുന്നത്. ചിത്രത്തില്‍ വീട്ടമ്മയായ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.

  ലഡു

  ലഡു

  വിനയ് ഫോര്‍ട്ട്,ശബരീഷ് വര്‍മ്മ,ബാലു വര്‍ഗീസ് തുടങ്ങിയ യുവതാരങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് ലഡു. മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്ററായിരുന്ന അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധനുഷിന്റെ വണ്ടര്‍ബാറിനു കീഴിലുളള മിനി സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബാലു വര്‍ഗീസ്, ദിലീഷ് പോത്തന്‍, ബോബി സിംഹ, മനോജ് ഗിന്നസ്, സാജു നവോദയ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

  തിമിരു പുടിച്ചവന്‍

  തിമിരു പുടിച്ചവന്‍

  വിജയ് ആന്റണി നായകവേഷത്തില്‍ എത്തുന്ന തിമിരു പുടിച്ചവനും നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് നടന്‍ എത്തുന്നത്. ഗണേഷാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും എഡിറ്റിങ്ങും നിര്‍വ്വഹിച്ചതും വിജയ് ആന്റണി തന്നെയാണ്. നിവേദ പേതുരാജ്,ഡാനിയേല്‍ ബാലാജി,ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  ജോസഫ്

  ജോസഫ്

  വില്ലനായും സഹനടനായും മലയാളത്തില്‍ തിളങ്ങിയ ജോജു ജോര്‍ജ്ജ് നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ജോസഫ്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും ജോസഫെന്നാണ് അറിയുന്നത്. ചിത്രത്തില്‍ റിട്ടയേര്‍ഡ് പോലീസുകാരനായിട്ടാണ് ജോജു എത്തുന്നത്. ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു.

  പിഹു

  പിഹു

  വിനോദ് കാപ്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് പിഹു. ഒരു രണ്ടു വയസുകാരി ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടാല്‍ എങ്ങനെ പെരുമാറും, എന്തൊക്കെ ചെയ്‌തേക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഭയപ്പെടുത്തുന്ന ഉത്തരമേകുന്ന ദൃശ്യങ്ങളുമായിട്ടാണ് പിഹു നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ശില്‍പ്പ ജിന്‍ഡാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് വയസുകാരിയായ മൈറ വിശ്വകര്‍മ്മയാണ് പിഹുവായി എത്തുന്നത്.

  അനുശ്രീയുടെ ഓട്ടര്‍ഷ ഉടനെത്തും! ശ്രദ്ധേയമായി ട്രെയിലര്‍! വീഡിയോ കാണാം

  ദളപതിയുടെ സര്‍ക്കാര്‍ മുന്നേറുന്നു! തരംഗമായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ! കാണൂ

  English summary
  upcoming movie releases in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X