»   » തിരക്കോ തിരക്ക്,ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

തിരക്കോ തിരക്ക്,ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

ലുക്കാ ചുപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലൂടെ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ജയസൂര്യയ്ക്ക് തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള വര്‍ഷമാണ് 2016. ഇപ്പോള്‍ തന്നെ ജയസൂര്യ നായകനായി എത്തുന്ന ആറ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസാണ് ഈ വര്‍ഷം ജയസൂര്യ നായകനായി ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൂടാതെ ജയസൂര്യ പോലീസ് വേഷത്തില്‍ എത്തുന്ന ഇടിയും ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ജയസൂര്യയുടെ ആറ്ചിത്രങ്ങള്‍..

തിരക്കോ തിരക്ക്, ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

ജയസൂര്യ ആരാധാകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇടി. നവാഗതനായ സാജിത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ പോലീസ് വേഷത്തിലാണ് എത്തുന്നത്.

തിരക്കോ തിരക്ക്, ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷാജഹാനും പേരക്കുട്ടിയും. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളും ഒരു മുഖ്യ വേഷം അവതരിപ്പിക്കും.

തിരക്കോ തിരക്ക്, ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായക വേഷം അവതരിപ്പിക്കുന്നത്. സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.

തിരക്കോ തിരക്ക്, ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

സച്ചിയുടെ തിരക്കഥയില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയസൂര്യ നായകനാകും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

തിരക്കോ തിരക്ക്, ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രം ഉടന്‍ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പായി ജയസൂര്യയെ കേന്ദ്ര കഥപാത്രമാക്കി മറ്റൊരു ചിത്രം ഒരുക്കും.

തിരക്കോ തിരക്ക്, ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യയുടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ് ചിത്രത്തിലും ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Upcoming Movies Of Jayasurya: A Bagful Of Exciting Projects.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam