For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റക്കൊരു കാമുകനും ഓട്ടര്‍ഷയും നാളെയെത്തും! വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ഏഴ് സിനിമകള്‍ ഇവയാണ്

  |

  ദളപതി വിജയുടെ സര്‍ക്കാര്‍ കേരള ബോക്‌സ് ഓഫീസ് കീഴടക്കി മുന്നേറുന്ന സമയമാണിപ്പോള്‍. സര്‍ക്കാരിനൊപ്പം നിരവധി മലയാള ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍,ജോജു ജോര്‍ജ്ജിന്റെ ജോസഫ് എന്നീ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്ന ശ്രദ്ധേയ ചിത്രങ്ങള്‍.

  കഥ കേട്ട് ദുല്‍ഖര്‍ ഒരുപാട് ചിരിച്ചു! സ്‌പോട്ടില്‍ ഒകെ പറയുമെന്ന് കരുതി! പക്ഷേ ഞെട്ടിച്ചു: വിഷ്ണു

  രണ്ടു സിനിമകളും മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്കൊപ്പം അന്യഭാഷാ സിനിമകളും റിലീസ് ചെയ്‌തെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ഈ ആഴ്ചയിലും നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിങ്ങിനായി ഒരുങ്ങുന്നത്. ഏഴ് മലയാള സിനിമകള്‍ പുറത്തിറങ്ങാനിരിക്കുന്നയാണ്.ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.തുടര്‍ന്ന് വായിക്കൂ...

  ഓട്ടര്‍ഷ

  ഓട്ടര്‍ഷ

  സുജിത്ത് വാസുദേവിന്റെ സംവിധാനത്തില്‍ അനുശ്രീ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രം വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജെയിംസ് ആന്‍ഡ് ആലീസിനു ശേഷം സുജിത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവ കഥകളാണ് ചിത്രം പറയുന്നത്. റിയലിസ്റ്റിക് സ്വഭാവത്തില്‍ നര്‍മവും ഡ്രാമയും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

   ഒറ്റയ്‌ക്കൊരു കാമുകന്‍

  ഒറ്റയ്‌ക്കൊരു കാമുകന്‍

  ജോസഫിനു ശേഷം ജോജു ജോര്‍ജ്ജ് നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഒറ്റയ്‌ക്കൊരു കാമുകന്‍. അഭിരാമിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് കെ സുധീഷ്, ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നു. ഇവര്‍ക്കൊപ്പം ലിജോ മോളും ഷാലു റഹീമും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്

  369

  369

  ഹേമന്ദ് മേനോനും മിയാശ്രീയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന 369ഉം നാളെയെത്തുന്നുണ്ട്. ജെഫിന്‍ ജോയ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും 369നെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒരു പെണ്‍കുട്ടി ഫേസ് ചെയ്യുന്ന കുറെ പ്രശ്നങ്ങള്‍, ആരോടും പറയാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ അത് മനസിലിട്ടു വെക്കുകയും അവസാനം ചതിക്കുഴിയില്‍പ്പെടുകയും ചെയ്യുന്നു. അതിനെ ചൂറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോവുന്നത്.

  കോണ്ടസ

  കോണ്ടസ

  അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ് കോണ്ടസ. സ്റ്റില്‍ ഫോട്ടോഗ്രാഫറായ ഇഎസ് സുദീപാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി ചിത്രം മംഗ്ലീഷിനു വേണ്ടി തിരക്കഥയൊരുക്കിയ റിയാസാണ് കോണ്ടസയ്ക്കു വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. മനു,സുനില്‍ സുഗദ, മേഘനാഥന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിപ്പി ക്രിയേറ്റീവ് വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുഭാഷ് പിപ്പി ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

  പാപ്പാസ്

  പാപ്പാസ്

  നവാഗതനായ സമ്പത്ത് സംവിധാനം ചെയ്ത ചിത്രമാണ് പപ്പാസ്. ചിത്രത്തില്‍ ലോന എന്നു വിളിപ്പേരുളള ലോനപ്പന്‍ എന്ന കുട്ടിയും അവന്റെ തേഞ്ഞുപ്പഴകിച്ച ചെരുപ്പും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. റാഷിദ് റാഷി ചായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.മാസ്റ്റര്‍ ജ്യോതിസ്,റഷീദ് നസീര്‍,പാര്‍വതി,ബിജു ജേക്കബ്,വിഷ്ണു ചന്ദ്രന്‍ പട്ടാമ്പി തുടങ്ങിയവരുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  സമക്ഷം

  സമക്ഷം

  അജു കെ നാരായണനും അന്‍വര്‍ അബ്ദുളളയും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് സമക്ഷം. കൈലേഷ് ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. കോട്ടയം ജില്ലയെ ജൈവസാക്ഷരതയില്‍ എത്തിക്കുന്നതിനായി ജൈവം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമയാണ് സമക്ഷം.

  ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

  ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

  സംവിധായകന്‍ രഞ്ജിത്തിന്റെ സഹോദരനായ രാജീവ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. സംവിധായകന്റെ മരണശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. പുതുമുഖങ്ങളായ സുഹൈല്‍,മിഥുന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  മാധവീയം

  മാധവീയം

  വിനീതും പുതുമുഖ നടി പ്രണയയും ഒന്നിക്കുന്ന ചിത്രമാണ് മാധവീയം. തേജസ് പെരുമണ്ണയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. മാധവ് ദേവ് എന്ന ചിത്രകാരനായാണ് സിനിമയില്‍ വിനീത് എത്തുന്നത്. നന്ദന മുദ്ര ഫിലിംസിന്റെ ബാനറില്‍ എസ് കുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ബാബു നമ്പൂതിരി, മാമുക്കോയ,വിനോദ് കോവൂര്‍,സിവി ദേവ്,ഗീതാ വിജയന്‍,.ലളിത്രശ്രീ,അംബികാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം നവംബര്‍ 23ന് റിലീസിനെത്തുമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ ഡിസംബര്‍ ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്‌

  കരിനീല കണ്ണുളള പെണ്ണേ...! പ്രേക്ഷകര്‍ കാത്തിരുന്ന ജോസഫിലെ പ്രണയ ഗാനമെത്തി! വീഡിയോ കാണാം

  100കോടി ക്ലബിലെത്തിയ കൊച്ചുണ്ണി ഇനി ചൈനയിലേക്കും!വമ്പന്‍ റിലീസിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

  English summary
  upcoming movie releases in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X