»   » സിഐഡി മൂസയും ഷാജി പപ്പനുമൊക്കെ വീണ്ടും വന്നാലുള്ള അവസ്ഥ, ചിരിക്കേണ്ടി വരുമോ.. കരയേണ്ടി വരമോ..?

സിഐഡി മൂസയും ഷാജി പപ്പനുമൊക്കെ വീണ്ടും വന്നാലുള്ള അവസ്ഥ, ചിരിക്കേണ്ടി വരുമോ.. കരയേണ്ടി വരമോ..?

Posted By: Rohini
Subscribe to Filmibeat Malayalam

ചില സിനിമകള്‍ എത്ര കണ്ടാലും മതിവരില്ല. അപ്പോഴാണ് രണ്ടാം ഭാഗത്തിന്റെ പ്രസക്തി. ദേവാസുരവും നാടോടിക്കാറ്റുമൊക്കെ തുടര്‍ന്ന് കൊണ്ടേ ഇരിക്കണം എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചപ്പോഴാണ് രാവണപ്രഭുവും പട്ടണപ്രവേശവുമൊക്കെ എത്തിയത്.

ഈ സിനിമകള്‍ കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒറ്റയ്ക്ക് ഇരുന്ന് മാത്രം കാണുക

അണിയറയില്‍ ഇപ്പോള്‍ അങ്ങനെ കുറേ ചിത്രങ്ങളുടെയും രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്. സി ഐ ഡി മൂസയുടെയും, ഷാജി പപ്പന്റെയും വാളയാര്‍ പരമേശ്വരന്റെയുമൊക്കെ രണ്ടാം വരവ് വളരെ ഏറെ പ്രകീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

അങ്ങനെ ഏറെ പ്രതീക്ഷയോടെ എത്തിയ പല വിജയ ചിത്രങ്ങളും രണ്ടാം ഭാഗത്തില്‍ പൊട്ടിപ്പൊളിഞ്ഞതായി നമുക്കറിയാം. ഈ സിനിമകള്‍ക്കൊന്നും ആ അവസ്ഥ വരല്ലേ എന്ന പ്രാര്‍ത്ഥനയോടെ തുടര്‍ഭാഗം വരുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

വിനീത് ശ്രീനിവാസന്റെ തിര

അനുജന്‍ ധ്യാന്‍ ശ്രീനിവാസനെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രം രണ്ടാം ഭാഗത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിയാണ് അവസാനിയ്ക്കുന്നത്. ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാവും എന്ന് വിനീത് അന്നേ പറഞ്ഞതാണ്.

സേതുരാമയ്യര്‍ വീണ്ടും വരുന്നു

ഒരു സിബി ഐ ഡറിക്കുറിപ്പില്‍ തുടങ്ങിയ മമ്മൂട്ടിയുടെ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നതായ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. മമ്മൂട്ടി കാരണാണ് ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നത് എന്നാണ് കേള്‍ക്കുന്നത്. മുമ്പ് ഇറങ്ങിയ നാല് സിബിഐ സിനിമകളും കെ മധുവാണ് സംവിധാനം ചെയ്തത്. എന്നാല്‍ അഞ്ചാം ഭാഗം മധു നിര്‍മിയ്ക്കട്ടെ, മറ്റേതെങ്കിലും പുതുമുഖ സംവിധായകര്‍ സംവിധാനം ചെയ്യട്ടെ എന്നാണത്രെ മമ്മൂട്ടി പറയുന്നത്. എന്തായാലും അധികം വൈകാതെ അഞ്ചാം ഭാഗം എത്തും

മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ്

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട്. ഷാജി പപ്പന്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച ജനപ്രീതിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ സംവിധായനെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്

അടി കപ്യാരെ കൂട്ടമണി വീണ്ടും

നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്ത്, 2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിനും രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്. നിര്‍മാതാക്കളായ വിജയ് ബാബുവും സാന്ദ്ര തോമസും തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സിഐഡി മൂസ വീണ്ടും വരുമ്പോഴുള്ള വെല്ലുവിളി

ദിലീപ്- ജോണി ആന്റണി കൂട്ടുകെട്ടില്‍ പിറന്ന സിഐഡി മൂസ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ നേരത്തെ വരാന്‍ തുടങ്ങിയതാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ എന്നിവരുടെ വേര്‍പാടും, ജഗതിയുടെ അസാന്നിധ്യവുമാണ് സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിന് സംവിധായകനുള്ള ഏറ്റവും വലിയ വെല്ലുവിളി

വാളയാര്‍ പരമശിവം വീണ്ടും വരുന്നു

റണ്‍വേ എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച വാളയാര്‍ പരമശിവം എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ ഒരുപാട് മുമ്പ് മുതലേ വരാന്‍ തുടങ്ങിയതാണ്. വാളയാര്‍ പരമശിവം എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിന്റെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് വാളയാര്‍ പരമശിവം

ലേലത്തിന്റെ രണ്ടാം ഭാഗവുമായി നിഥിന്‍ രണ്‍ജി പണിക്കര്‍

കസബ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നു എന്നാണ് വാര്‍ത്തകള്‍. രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സുരേഷ് ഗോപിയുടെ കരിയറില്‍ ഏറ്റവും പ്രാധാന്യമുള്ള ചിത്രമാണ് ലേലം.

English summary
Here is the most awaited list of upcoming Malayalam movies, which are the second part of some of the most famous Malayalam movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam