For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആളുകൾ എന്റെ മുടിയിൽ പിടിച്ച് വലിക്കാൻ തുടങ്ങി, ദേഷ്യം വന്നു, ആ സംഭവത്തെ കുറിച്ച് ഋഷി

  |

  ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഋഷി. സ്വന്തം പേരിനെക്കാളും മുടിയൻ അല്ലെങ്കിൽ വിഷ്ണു എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് മനസ്സിലാവുകയുള്ളൂ. ഉപ്പും മുളകും അവസാനിച്ചിട്ടു ഋഷിയെ കഥാപാത്രത്തിീന്റെ പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയും എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. പഴയ ഉപ്പും മുളകും ടീം തന്നെയാണ് ഈ പരമ്പരയിലും അഭിനയിക്കുന്നത്.

  അച്ഛന് അറിയാമായിരുന്നു, സാമന്തയുമായുള്ള ബന്ധം മുന്നോട്ട് പോകില്ലെന്ന്, കാരണം... വെളിപ്പെടുത്തി നാഗചൈതന്യ

  ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഉപ്പും മുളകും അവസാനിപ്പിച്ചത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. തിരികെ വരും എന്ന പ്രതീക്ഷ നൽകി കൊണ്ടായിരുന്നു സീരിയൽ നിർത്തിയത്. ഉപ്പും മുളകിനും പിന്നാലെ ചക്കപ്പഴം എന്ന പരമ്പര ചാനൽ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉപ്പുമുളകും താരങ്ങൾ എരിവും പുളിയുമായി സീ എത്തിയത്. ശരിക്കും ഒരു കുടുംബത്തെ പോലെയാണ് ഇവർ. ഇപ്പോഴിത ഓൺസ്ക്രീൻ കുടുംബത്തിലേയ്ക്ക് മടങ്ങി എത്തിയതിന്റെ സന്തോഷത്തിലാണ് ഋഷി. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് എരിവും പുളിയുടേയും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്. ഒപ്പം തന്റെ മുടിയുടെ രഹസ്യവും വെളിപ്പെടുത്തുണ്ട്.

  ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ മറ്റൊരു പ്രണയമുണ്ടായിരുന്നു, പ്രശാന്തുമായുള്ള വിവാഹത്തെ കുറിച്ച് അമൃത

  എരിവും പുളിയേയും കുറിച്ച് ഋഷി പറഞ്ഞത് ഇങ്ങനെ...''ഉപ്പും മുളകും എന്നതില്‍ നിന്ന് മാറി, എരിവും പുളിയും എന്നതില്‍ എത്തുമ്പോള്‍ പെട്ടന്ന് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പേര് കൊണ്ടും സാഹചര്യം കൊണ്ടും എല്ലാം വ്യത്യസ്തമാണ്. കൂടുതല്‍ പരിചയമായാല്‍ മാത്രമേ അത് അവര്‍ അംഗീകരിയ്ക്കൂ. പിന്നെ ഞങ്ങളുടെ ടീം ശരിക്കും ഒരു കുടുംബമായി ജനം അംഗീകരിച്ചതാണ്. അതുകൊണ്ട് ഈ ടീമിനൊപ്പം വീണ്ടും ജോലി ചെയ്യുന്നതില്‍ എനിക്ക് ചിന്തിക്കാനേ ഇല്ല. മറ്റൊരു ടീം ആണെങ്കില്‍ സംശയമാണ്.

  സെറ്റിൽ ദേഷ്യപ്പെടാറുണ്ടെന്നും ഋഷി പറയുന്നു എനിക്ക് ദേഷ്യം വരും. എല്ലാവര്‍ക്കും വരുന്നത് പോലെ. സെറ്റിലും ദേഷ്യപ്പെടാറൊക്കെയുണ്ട്. അഞ്ചാറ് വര്‍ഷമായി ഒരുമിച്ച് നില്‍ക്കുകയല്ലേ. ഇടയ്‌ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്. ഇത്രയും കാലം ഒരു വഴക്കും ഇല്ലെങ്കില്‍ മാത്രമാണ് എന്തോ പ്രശ്‌നമുള്ളതായി സംശയിക്കേണ്ടത്.

  സെറ്റിന് പുറത്ത് ദേഷ്യപ്പെട്ട ഒരു സംഭവത്തെ കുറിച്ചും നടൻ പറയുന്നുണ്ട്.'' ഓസ്‌ട്രേലിയയില്‍ ഒരു ഷോയ്ക്ക് വേണ്ടി പോയിരുന്നു. അവിടെ വച്ച് മൊത്തം ആള്‍ക്കാരുടെ ബഹളമായി. കൂട്ടത്തില്‍ എന്റെ മുടിയും പിടിച്ച് വലിക്കാനൊക്കെ തുടങ്ങി. അപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. കൗതുകം കൊണ്ട് പിടിച്ച് വലിക്കുന്നതാണ് ചിലര്‍, പക്ഷെ നമുക്ക് വേദനയാവുന്നത് അവര്‍ ആലോചിക്കില്ല.

  കഥാപാത്രത്തിന് വേണ്ടി മുടി വളർത്തിയത് അല്ലെന്നും ഋഷി പറയുന്നു.''കഥാപാത്രത്തിന് വേണ്ടി മുടി ഇങ്ങനെ ആക്കിയതാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ അല്ല. മുടി വെട്ടണം എന്ന അവര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നു, പക്ഷെ ഇത് തന്റെ ഡാന്‍സ് എന്ന പാഷന്റെ ഭാഗമാണ്, വെട്ടാന്‍ പ്രയാസമാണ് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. പിന്നെ ഈ മുടിയുള്ള പുത്രനെ കേരളത്തിലുള്ളവരും അംഗീകരിച്ചു. വീട്ടുകാർ മുടിയുടെ കാര്യത്തിൽ കുറ്റപ്പെടുത്തിയിട്ടില്ലെന്നും നടൻ പറയുന്നുണ്ട്. പക്ഷെ പണ്ടൊക്കെ ബസ്സില്‍ പോകുമ്പോള്‍ പലതരത്തിലുള്ള കമന്റുകളും കേട്ടിരുന്നു. നേരിട്ട് ആരും പറയില്ല, നമ്മള്‍ കേള്‍ക്കേ, തീപ്പെട്ടിയുണ്ടോടാ എന്നൊക്കെ ചോദിക്കും. 'നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ മൈന്റ് ചെയ്യാതെ ഇരിക്കും. കൂടാതെ മുടി വളര്‍ത്തുന്നതും വളരെ പ്രയാസമാണെന്ന് ഋഷി പറയുന്നു.

  വീട്ടുകാര്‍ എപ്പോഴും പറയുന്ന രണ്ട് കാര്യങ്ങളെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നു. ഒരു കാര്യം സേവിങ്സ് ആണ്. ഞാന്‍ എപ്പോഴും അടിച്ച് പൊളിച്ച് ജീവിയ്ക്കുന്ന ആളാണ്. എന്തെങ്കിലും സേവ് ചെയ്ത് വയ്ക്കണം എന്ന് അമ്മ എപ്പോഴും പറയും. ഈ വര്‍ഷം മുതല്‍ നന്നാവും എന്ന് ഓരോ വര്‍ഷവും ഞാനും പറയും. പക്ഷെ ഇതുവരെ നടന്നിട്ടില്ല. പിന്നെ പറയുന്നത്ത ഇങ്ങനെ ഓടിനടക്കാതെ ഒരിടത്ത് അടങ്ങി ഇരിയ്ക്കാനാണ്. ലോകത്തില്‍ തന്നെ ശ്രദ്ധേയനായ എന്റര്‍ടൈനര്‍ ആകണം എന്നാണ് തന്റെ ആഗ്രഹം. ഡാന്‍സും ലൈവ് ഷോസും ഒക്കെയാണ് കൂടുതല്‍ താത്പര്യം. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ വന്നത്. അഭിനയം എല്ലാവരുടെയും ആഗ്രഹമായിരിയ്ക്കുമല്ലോ. അങ്ങനെ ഉപ്പും മുളകും കിട്ടിയപ്പോള്‍ ചെയ്തുവെന്നും നടൻ‌ പറയുന്നു

  English summary
  Uppum Mulakum Fame Rishi Opens Up About His Hair, Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X