For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഊര്‍മിളയുടെ മണമാണ്; മോഹന്‍ലാലും സുരേഷ് ഗോപിയും വരെ ചോദിച്ചു, ഊര്‍മ്മിളാ ഉണ്ണീസ് 'വശ്യ ഗന്ധി'യുമായി നടി

  |

  നടി ഉര്‍മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഉത്തരയുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിവസങ്ങളോളം നീണ്ട ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമൊടുവിലായിരുന്നു താരവിവാഹം. പാരമ്പര്യമായി കിട്ടിയ ആഭരണങ്ങളും കല്യാണ സാരിയിലെ പ്രത്യേകത കൊണ്ടും അമ്മയും മകളും ശ്രദ്ധേയരായി. എന്നാലിപ്പോള്‍ പുതിയൊരു ബിസിനസ് തുടങ്ങുന്ന സന്തോഷവുമായിട്ടാണ് ഊര്‍മിള ഉണ്ണി എത്തിയിരിക്കുന്നത്.

  ബിക്കിനിയിൽ ഹോട്ട് ആയി നടി വാനേസ ഹഡ്ജൻ, ചിത്രങ്ങൾ കാണാം

  മലയാളത്തിലെ മറ്റ് താരങ്ങളൊന്നും ഇതുവരെ നേടാത്തത് പോലെ തന്റെ പേരിലൊരു പെര്‍ഫ്യൂം ബ്രാന്‍ഡ് തന്നെ ഊര്‍മിള സ്വന്തമാക്കിയിരിക്കുകയാണ്. പാരമ്പര്യമായി കൈമാറി വന്ന തന്റെ മണം പുറംലോകത്തിന് പരിചയപ്പെടുത്തുന്ന സന്തോഷത്തിലാണ് നടിയിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ ഈ വാര്‍ത്ത പങ്കുവെച്ചതോടെ നിരവധി അഭിനന്ദനങ്ങളാണ് തേടി എത്തുന്നത്.

  'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു. ജീവിതാഭിലാഷമായിരുന്നു എന്റെ പേരില്‍ ഒരു 'പെര്‍ഫ്യൂം' ഇറക്കുക എന്നത്. ഊര്‍മ്മിളാ ഉണ്ണീസ് 'വശ്യ ഗന്ധി' ഉടനെ പ്രതീക്ഷിക്കാം'. എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. തന്റെ പേരില്‍ ഒരു പെര്‍ഫ്യൂം പുറംലോകത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്ന സന്തോഷമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം ഊര്‍മിള കുറിച്ചിരിക്കുന്നത്. അതേ സമയം ഇത്തരമൊരു ചുവടുവെപ്പിന് പിന്നിലെ കാരണങ്ങളെന്താണെന്ന് കൂടി വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ഊര്‍മിള ഉണ്ണി വ്യക്തമാക്കുന്നു.

  വലിയൊരു കച്ചവട സാധ്യത മുന്‍നിര്‍ത്തിയല്ല പെര്‍ഫ്യൂമിന്റെ ബ്രാന്‍ഡ് പുറത്തിറക്കുന്നതെന്നാണ് ഊര്‍മിള ഉണ്ണി പറയുന്നത്. ആവശ്യമുള്ളവര്‍ സമീപിച്ച് വന്നാല്‍ അവര്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും പെര്‍ഫ്യൂം നിര്‍മ്മിച്ച് നല്‍കുക. കുറേയധികം ഓര്‍ഡര്‍ ഇതുവരെ വന്ന് കഴിഞ്ഞു. ഒരു കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പെര്‍ഫ്യൂം നിര്‍മാണം ആരംഭിച്ച് കഴിഞ്ഞു. അടുത്ത ആഴ്ച മുതല്‍ വിതരണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഊര്‍മിള.

  എനിക്കൊരു മോളുണ്ട്, അവളുടെ വിവാഹം കഴിഞ്ഞു; 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിനെ കുറിച്ച് എംജിയും ഭാര്യ ലേഖയും

  അമ്മ പകര്‍ന്ന് തന്നൊരു സുഗന്ധക്കൂട്ടാണ് ഇതിന് പിന്നിലെ രഹസ്യം. എന്റെ മണമാണ് അത്. സിനിമയുടെയും സീരിയലിന്റെയും ലൊക്കേഷനുകളിലൊക്കെ 'ഊര്‍മിളച്ചേച്ചിയുടെ മണം' എന്ന് പറയുന്നവരുണ്ട്. നടന്മാരായ മോഹന്‍ലാലും സുരേഷ് ഗോപിയും വരെയുള്ളവര്‍ ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഇതുവരെ എന്റെ മാത്രമൊരു പ്രത്യേകതയായി കൊണ്ട് നടന്നതാണ്. ഇതുവരെ ആര്‍ക്കും അതിന്റെ രഹസ്യക്കൂട്ട് എന്താണെന്ന് പറഞ്ഞ് കൊടുത്തിട്ടില്ലെന്നാണ് ഊര്‍മിള പറയുന്നത്. അതേ സമയം തന്റെ അമ്മ മനോരമ തമ്പുരാട്ടിയിലൂടെ കൈമാറി വന്നൊരു കൂട്ടാണിതെന്ന കാര്യവും നടി സൂചിപ്പിച്ചു.

  5000 കോടിയുടെ കുടുബസ്വത്ത്; പക്ഷെ ഒരു രൂപ പോലും മക്കള്‍ക്ക് കൊടുക്കാന്‍ സെയ്ഫ് അലി ഖാന് ആകില്ല

  Recommended Video

  മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ് ഊര്‍മിള ഉണ്ണിക്ക് പണി കിട്ടി | filmibeat Malayalam

  തനിക്ക് ഈ കൂട്ട് ഉണ്ടാക്കി തന്നത് അമ്മയാണ്. ചന്ദന തൈലം ഉള്‍പ്പടെ ചെറിയ ഒന്നു രണ്ടു വസ്തുക്കള്‍ ചേര്‍ത്ത് ഒരു ഓയില്‍ പോലെയാണത് തയാറാക്കുന്നത്. ഇതിന് പിന്നിലെ രഹസ്യം ആര്‍ക്കും ഇതുവരെയും പറഞ്ഞു കൊടുത്തിട്ടില്ല. ലൊക്കേഷനിലേക്ക് ഒരു കുഞ്ഞു കുപ്പിയില്‍ പകര്‍ത്തി കൊണ്ട് പോയിട്ടാണ് ഉപയോഗിച്ചിരുന്നത്. പുതിയ സംരംഭത്തിന് 'ഊര്‍മ്മിളാ ഉണ്ണീസ് വശ്യ ഗന്ധി' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങളില്‍ ആദ്യമായിട്ടാണ് ഒരാളുടെ പേരില്‍ ഒരു പെര്‍ഫ്യൂം ബ്രാന്‍ഡ് ഇറങ്ങുന്നത്. ആ ക്രെഡിറ്റ് തനിക്കാണ്. ബോളിവുഡില്‍ നടന്‍ അമിതാഭ് ബച്ചന്റെ പേരിലൊക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് അതിനോട് തനിക്കൊരു ക്രേസ് തോന്നിയത്. അങ്ങനെയത് സഫലമാവുന്നതിന്റെ സന്തോഷത്തിലാണ് നടി. മുന്‍പ് കേരളത്തില്‍ സാരിയില്‍ മ്യൂറല്‍ പെയിന്റിങ് ഉള്‍പ്പടെയുള്ള പല ട്രെന്‍ഡുകള്‍ക്കും സ്വീകാര്യത ഉണ്ടാക്കി കൊടുത്തത് താനാണെന്ന് കൂടി നടി അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

  English summary
  Urmila Unni Introduces Her New Perfume Urmila Unni Vashya Gandhi, Story Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X