For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  11 വര്‍ഷത്തിന് ശേഷം ജനിച്ച മകള്‍; കാത്തിരുന്നത് പോലൊരു സുന്ദരനെ ഉത്തരയുടെ വരനായി കിട്ടിയെന്ന് ഊര്‍മിള ഉണ്ണി

  |

  നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. ഹിന്ദു ആചാരപ്രകാരം വലിയ ആഷോങ്ങളിലായിരുന്നു താരവിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ക്കിടയില്‍ വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച ചടങ്ങ് കേമമായി. വിവാഹാഘോഷങ്ങളുടെ ഫോട്ടോസും വീഡിയോസുമെല്ലാം മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

  അപ്സരസിനെ പോലെ മനോഹരിയായി നികിത സ്വാമി, നടിയുടെ ഫോട്ടോസ് കാണാം

  മകളുടെ വിവാഹത്തെ കുറിച്ച് വാചാലയാവുന്ന ഊര്‍മിള ഉണ്ണിയുടെ ഒരു വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്. ഉത്തര ജനിച്ചത് മുതല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ട് എത്തിച്ചത് വരെയുള്ള കാര്യങ്ങള്‍ ഒരു ഡയറിലെന്ന പോലെ എഴുന്ന ഊര്‍മിളയാണ് വീഡിയോയിലുള്ളത്. ഒപ്പം പ്രേക്ഷകര്‍ അറിയാത്ത പല വിവാഹവിശേഷങ്ങളും.

  എന്റെ വിവാഹം കഴിഞ്ഞ് ഏതാണ്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ക്കൊരു പൊന്നോമന പിറക്കുന്നത്. അവള്‍ ഉത്തര. ഇന്നും നിറഞ്ഞ നീല്‍മിഴികളുമായി എന്റെ മുഖത്തേക്ക് മാത്രം നോക്കി ഇരിക്കുന്ന ഉത്തര മറ്റാരുടെയും മുഖത്തേക്ക് പോലും നോക്കാത്ത നാണംകുണുങ്ങി കുട്ടിയാണ്. ഉത്തരയുടെ വിദ്യഭ്യാസം ഒരു ഒഴുക്ക് പോലെ കടന്ന് പോയി. അവള്‍ പോലും അറിയാതെ നാല് ഡിഗ്രികള്‍ അവള്‍ കരസ്ഥമാക്കി. അതോടെ അവള്‍ പേരെടുത്ത ഒരു നര്‍ത്തകിയായി മാറി.

  നാട്ടുകാരും ബന്ധുക്കളും ഉത്തരയുടെ വിവാഹത്തെ കുറിച്ച് ചോദിച്ച് തുടങ്ങി. എനിക്ക് പറ്റിയൊരാളെ കണ്ട് പിടിക്കാന്‍ എന്നെ നന്നായി അറിയുന്ന അമ്മയ്ക്കല്ലേ, അമ്മ തന്നെ കണ്ട് പിടിച്ചോളാന്‍ പറഞ്ഞു. അപ്പോഴാണ് അവള്‍ അത്രത്തോളം വളര്‍ന്ന കാര്യം ഞാനറിയുന്നത്. അന്ന് മുതല്‍ ഉത്തരയുടെ വിവാഹം ഞാന്‍ സ്വപ്‌നം കണ്ട് തുടങ്ങി. സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവാഹ ബ്യൂറോയിലുമൊക്കെ ഞാന്‍ അന്വേഷിച്ചു. ഒടുവില്‍ അയാള്‍ വന്നു. എന്റെ മകള്‍ക്ക് വിധിച്ച ആള്‍, അവള്‍ കൊതിച്ച പോലെ, ഞങ്ങള്‍ ആഗ്രഹിച്ചത് പോലൊരു സുന്ദരന്‍. നിധീഷ് നായര്‍.

  നിധീഷിനെ കണ്ടമാത്രയില്‍ തന്നെ ഉണ്ണിയേട്ടന്‍ നൂറില്‍ നൂറ് മാര്‍ക്ക് മനസില്‍ കുറിച്ചിട്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയം ജനുവരിയില്‍ നടത്തി. വളരെ പ്രത്യേകയുള്ള ചടങ്ങായിരുന്നു. നിധീഷ് ഉത്തരയുടെ കാലില്‍ ചിലങ്ക അണിയിച്ച് കൊണ്ടാണ് നിശ്ചയം നടത്തിയത്. അവള്‍ക്ക് നൃത്തം തുടരാമെന്നുള്ള വാഗ്ദാനം കൂടിയായിരുന്നത്.

  വിവാഹം നടത്താന്‍ ഞങ്ങള്‍ തിരക്ക് കൂട്ടി. നല്ലയിനം പട്ട് സാരികള്‍ വാങ്ങി, ചേച്ചിയുടെ മകള്‍ സംയുക്തയും ആഭരണങ്ങള്‍ വാങ്ങാന്‍ ഒപ്പമുണ്ടായിരുന്നു. ആഭരണം തിരഞ്ഞെടുക്കാന്‍ അവള്‍ക്കൊരു പ്രത്യേക താല്‍പര്യമുണ്ട്. കോവിലകത്ത് നിന്നും പാരമ്പര്യമായി കിട്ടിയ ആമാടക്കുട്ടം മാലയായിരുന്നു ഏറ്റവും ഭംഗി. കല്യാണം മൂന്ന് ദിവസങ്ങളിലായി ഏഴ് ചടങ്ങുകളിലാണ് നടത്തിയത്. ഉത്തരയെ വിവാഹവേഷത്തില്‍ കാണാന്‍ തിരക്കായിരുന്നു.

  നടി ദിവ്യ ഉണ്ണിയുടെ സ്വന്തം ക്ഷേത്രമായ പാലഭദ്ര ക്ഷേത്രത്തില്‍ വച്ചാണ് താലിക്കെട്ട് നടത്തിയത്. ഉത്തരയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണിത്. ഏറ്റവും പുതുമയാര്‍ന്നത് അവളുടെ താലിക്കെട്ടിനുള്ള സാരിയാണ്. മഹാഭാരതത്തിലെ ഉത്തരാസ്വയംവരം കഥയിലെ ഭാഗങ്ങള്‍ സാരിയില്‍ വരപ്പിച്ചിരുന്നു. ശേഷം സ്വയംവരവും പാര്‍ട്ടിയുമൊക്കെ നടത്തി വിപുലമായ ചടങ്ങുകളെ കുറിച്ചും ഊര്‍മിള പറയുന്നു.

  Uthara Unni Exclusive Interview | Filmibeat Malayalam

  വീഡിയോ കാണാം

  English summary
  Urmila Unni Opens Up About Her Delayed Pregnancy And Utthara Unni's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X