Just In
- 24 min ago
എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും ആ ചിത്രത്തിന് തിയ്യേറ്ററുകളില്‍ അര്‍ഹിച്ച വിജയം നേടാനായില്ല, രജിഷ വിജയന
- 37 min ago
ഉപ്പും മുളകിനും ശേഷം വീണ്ടും പാറുക്കുട്ടിയും ലച്ചവും ഒന്നിച്ചെത്തുന്നു, ചിത്രം പങ്കുവെച്ച് ജൂഹി
- 1 hr ago
നരൻ സിനിമ ആദ്യം എഴുതിയത് മമ്മൂട്ടിക്ക് വേണ്ടി,അത് നടന്നില്ല, വെളിപ്പെടുത്തി രഞ്ജൻ പ്രമോദ്
- 1 hr ago
വര്‍ഷങ്ങള്‍ക്ക് ശേഷം രാര വേണു ഗാനത്തിനൊപ്പം ചുവടുവെച്ച് ദിലീപ്, വൈറല്‍ വീഡിയോ
Don't Miss!
- Finance
മലയാളിയായ കെ മാധവന് വാള്‍ട്ട് ഡിസ്നി തലപ്പത്തേക്ക്; ഡിസ്നി ഇന്ത്യ ആന്റ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്
- News
ഒരടി പിന്നോട്ടില്ല, ഏപ്രില്‍ 21ന് ദില്ലിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
- Automobiles
S90 സെഡാന് ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ
- Sports
IPL 2021: ക്യാപ്റ്റനായി സഞ്ജു പെട്ടു! മുന്നില്‍ ഏറെ വെല്ലുവിളികള്‍- എങ്ങനെ പരിഹരിക്കാം?
- Lifestyle
ദിവസവും ഒരു രണ്ട് ഗ്രാമ്പൂ, അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹം മുടങ്ങിയതോടെ ഞങ്ങള്‍ ഒന്നിക്കാന്‍ പാടില്ലെന്ന് വരെ കരുതി പോയി; ഇപ്പോള്‍ സന്തോഷത്തിലാണെന്ന് ഉത്തര ഉണ്ണി
ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി ഏപ്രില്‍ അഞ്ചിനാണ് വിവാഹിതയായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താലിക്കെട്ടും അതിന് ശേഷം വിരുന്ന് സത്കാരവുമൊക്കെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം നടത്താനിരുന്ന വിവാഹം മുടങ്ങിയതോടെ വിഷമത്തിലായി പോയെന്ന് പറയുകയാണ് ഉത്തരയിപ്പോള്. സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് പരസ്പരം ഒന്നിക്കാന്‍ പറ്റാതെ വന്ന നിമിഷത്തെ കുറിച്ചും ഇപ്പോള്‍ ഒരുമിച്ചതിനെ കുറിച്ചും താരപുത്രി പറയുന്നു.
'2021 എപ്രില്‍ 5 ന് പുതിയ തുടക്കം കുറിച്ചു. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന പ്രപഞ്ച സത്യത്തില്‍ ഞാനിപ്പോള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയില്‍ ഞങ്ങള്‍ വിവാഹിതരാവേണ്ടതായിരുന്നു. അപ്പോഴാണ് കൊവിഡ് 19 എന്ന മഹാമാരി വന്നതും, ലോകം മുഴുവന്‍ അടച്ചു പൂട്ടിയതും ഞങ്ങളും അതില്‍ കുടുങ്ങിയത്.
അന്ന് ഞങ്ങള്‍ക്ക് ഒത്തിരി വിഷമം തോന്നിയിരുന്നു. ക്ഷേത്രങ്ങള്‍ അടച്ചതോടെ സാധാരണ രീതിയില്‍ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ നിരാശ തോന്നി. ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു. ഞങ്ങളുടെ വിധിയെ പഴിക്കേണ്ടി വന്നു. ഞങ്ങള്‍ പരസ്പരം ഒന്നിക്കാന്‍ പാടില്ലാത്തതിന്റെ സൂചനയാണോ പ്രപഞ്ചം തന്നതെന്ന് വരെ ചിന്തിച്ചു പോയി.
ഭർത്താവിനൊപ്പം പ്രണയനിമിഷത്തിൽ നടി പൂജ രാമചന്ദ്രൻ, ചിത്രങ്ങൾ കാണാം
എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിന് ശേഷം, അതേ ദിവസം ഞങ്ങള്‍ നൂറ് മടങ്ങ് അധികം സന്തോഷത്തിലാവുന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ സ്നേഹം ഒരു പുഷ്പം പോലെ വിരിയുകയും മരം പോലെ വളരുകയും വേരുകള്‍ പോലെ ശക്തിപ്പെടുകയും ചെയ്തു. എന്തൊക്കെ എപ്പോള്‍ സംഭവിച്ചാലും എല്ലാം നല്ലതിന് വേണ്ടി മാത്രമായിരിക്കും എന്നുമാണ് ഉത്തര ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.