twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം നടത്തിയത് 3 ദിവസം കൊണ്ട്; കല്യാണ സാരിയില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം വെളിപ്പെടുത്തി താരപുത്രി ഉത്തര ഉണ്ണി

    |

    നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി ഏപ്രില്‍ അഞ്ചിനാണ് വിവാഹിതയായത്. നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ കൂടിയായ ഉത്തര വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുരേന്ദ്രന്‍ നായര്‍-ഷമാല ദമ്പതിമാരുടെ മകന്‍ നിതേഷ് നായരാണ് വരന്‍. ബംഗ്ലൂരുവിലും സിംഗപൂരിലുമായി ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ വര്‍ഷം വിവാഹം തീരുമാനിച്ചെങ്കിലും കൊവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു.

    അപ്സരസിനെ പോലെ മനോഹരിയായി ഹെബ പാട്ടേൽ, പാർട്ടി വെയറിൽ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

    ഒടുവില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ വസ്ത്രങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമൊക്കെ ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നതായി ഉത്തര പറയുകയാണിപ്പോള്‍. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹശേഷം ആദ്യമായി ഉത്തര മനസ് തുറക്കുന്നത്.

     വിവാഹവിശേഷങ്ങള്‍ പറഞ്ഞ് ഉത്തര ഉണ്ണി

    നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് തങ്ങളുടെ വിവാഹം തീരുമാനിച്ചിരുന്നത്. കൊറോണയും ലോക്ഡൗണുമൊക്കെ ആയപ്പോള്‍ അത് നീണ്ട് പോയി. ഇതിനിടെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വിവാഹം നടത്താം എന്നും തീരുമാനിച്ചിരുന്നു. അപ്പോഴും തീയ്യതി തീരുമാനിച്ചില്ല. ഒടുവില്‍ ഈ ഏപ്രില്‍ അഞ്ചിന് ഞങ്ങള്‍ ഒന്നിച്ചു. വിവാഹത്തിന്റെ വലിയ കൗതുകങ്ങളില്‍ ഒന്ന് താലി കെട്ടിന് ഞാന്‍ അണിഞ്ഞിരുന്ന സാരിയാണ്. ഉത്തരാ സ്വയംവരം കഥ വരച്ച സാരിയായിരുന്നു അത്.

    വിവാഹവിശേഷങ്ങള്‍ പറഞ്ഞ് ഉത്തര ഉണ്ണി

    മ്യൂറല്‍ പെയിന്റിങ് പോലെ, കേരള പട്ടുസാരിയില്‍ അക്കര്‍ലിക് നിറങ്ങള്‍ ഉപയോഗിച്ച് വരപ്പിച്ചതായിരുന്നു. അമ്മയുടെ ആശയമാണ്. മൂന്ന് ദിവസം കൊണ്ടാണ് അത് തയ്യാറാക്കിയത്. സാരിയുടെ വലുപ്പത്തില്‍ ഉത്തര സ്വയം വരം കഥ മുഴുവന്‍ വരച്ചിട്ടുണ്ട്. സാരി നിവര്‍ത്തി വിരിച്ചാല്‍ അത് കാണാം. താലിക്കെട്ടിന് നിതേഷ് ധരിച്ചത് സിംപിള്‍ ഡ്രസ് ആയിരുന്നെങ്കിലും അതിലും പെയിന്റിങ് വര്‍ക്കുകള്‍ ഉണ്ടായിരുന്നു.

     വിവാഹവിശേഷങ്ങള്‍ പറഞ്ഞ് ഉത്തര ഉണ്ണി

    മൂന്ന് ദിവസങ്ങളിലായി ഏഴ് ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ദിവസം സപ്രമഞ്ചത്തിലിരുത്തി, അമ്മായിമാരും വല്യമ്മമാരുമൊക്കെ ചേര്‍ന്ന് എനിക്ക് മയിലാഞ്ചി ഇട്ടതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. രണ്ടു കൈയിലും വെറ്റില വച്ച് അതിലാണ് മയിലാഞ്ചിയരച്ചത് ഇടുക. അതിന് ശേഷം നിതേഷ് ബന്ധുക്കളോടൊപ്പം എത്തി, പച്ച കുപ്പിവളകള്‍ ഇട്ട് തന്നു. പച്ച സരസ്വതീ ദേവിയുടെ വേഷമാണ്. ദേവിയുടെ അനുഗ്രഹമാണ് അതിലൂടെ അര്‍ഥമാക്കിയത്. ചൂണ്ടാണി വിരലില്‍ മിഞ്ചിയും ധരിപ്പിച്ചു.

     വിവാഹവിശേഷങ്ങള്‍ പറഞ്ഞ് ഉത്തര ഉണ്ണി

    വൈകിട്ട് സ്വയംവര പാര്‍വതി ഹോമമുണ്ടായിരുന്നു. വലിയ ആഘോഷത്തോടെയാണ് വരനെ സ്വീകരിച്ച് മണ്ഡപത്തില്‍ എത്തിച്ചത്. മേലാപ്പ് പിടിച്ച് എന്നെയും മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നീട് കലാപരിപാടികള്‍ ഉണ്ടായിരുന്നു. അന്ധരായ കലാകാരന്മാരുടെ സംഗീത പ്രോഗ്രാം നടത്തി. അവരെ സഹായിക്കാനാണ് അങ്ങനൊന്ന് നടത്തിയത്. നൃത്തം ചെയ്തത് ഞങ്ങളുടെ വിദ്യാര്‍ഥികളാണ്. രണ്ടാം ദിവസം ഉച്ചയ്ക്കാണ് ചടങ്ങുകള്‍ തുടങ്ങിയത്. അന്ന് വൈകുന്നേരമായിരുന്നു ഹല്‍ദി.

    Recommended Video

    Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam
     വിവാഹവിശേഷങ്ങള്‍ പറഞ്ഞ് ഉത്തര ഉണ്ണി

    തൊട്ടടുത്ത ദിവസം രാവിലെ ആറ് മണിക്കും ആറേ മുക്കാലിനും ഇടയ്ക്കായിരുന്നു പൊന്നോത്ത് അമ്പലത്തില്‍ വച്ച് താലിക്കെട്ട്. ഞാന്‍ അഞ്ച് വയസ് മുതല്‍ പൊന്നോത്ത് അമ്മയുടെ അടുക്കല്‍ പോകുന്നതാണ്. അവിടെ വച്ച് വിവാഹം നടത്തുക എന്റെ വലിയ ആഗ്രഹമായിരുന്നു. നടി ദിവ്യ ഉണ്ണിയുടെ അമ്മ ഉമ ടീച്ചറാണ് എന്നെ സംസ്‌കൃതം പഠിപ്പിച്ചത്. ടീച്ചറാണ് എനിക്ക് ചെത്തിയും തുളസിയും കോര്‍ത്ത വിവാഹമാല എടുത്ത് തന്നതും. താലിയില്‍ രണ്ട് ചിലങ്ക മണികള്‍ കോര്‍ത്തിട്ടുണ്ട്. ക്രൗണ്‍ പ്ലാസയില്‍ വച്ചാണ് വിവാഹത്തിന്റെ മറ്റ് ചടങ്ങുകള്‍. അവിടെ ഉപയോഗിച്ച കാല്യാണ മാല കുപ്പിവളകള്‍ കോര്‍ത്തതായിരുന്നു. കതംബമാണ് അതില്‍ ഉപയോഗിച്ച പൂവ്.

    English summary
    Urmila Unni's Daughter Uthara Unni Opens Up About Her Wedding Outfits
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X