Just In
- 21 min ago
ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം
- 1 hr ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 12 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
- 13 hrs ago
മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്, മനസുതുറന്ന് മാളവിക മോഹനന്
Don't Miss!
- News
സംസ്ഥാന ബജറ്റ് 2021: ഉന്നത വിദ്യാഭ്യാസത്തിന് കൈ നിറയെ, ആറിന പദ്ധതികള്‍ പ്രഖ്യാപിച്ചു
- Finance
സംസ്ഥാന ബജറ്റ്: കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം
- Automobiles
ഇലക്ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Sports
I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയാണ് അന്ന് ധൈര്യം നൽകിയത്, സ്വന്തം ശബ്ദം നൽകി, ആ മോഹന്‍ലാല്‍ സിനിമയെ കുറിച്ച് ഉർവശി
ഈ അടുത്ത കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിയാണ് ഉർവശി. 2020ൽ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉർവശിയുടെ ഒരു അഭിമുഖമാണ്. ആദ്യമായി ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് നടി പറയുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തനിക്ക് ഡബ്ബ് ചെയ്യാൻ ധൈര്യം നൽകിയതെന്നാണ് ഉർവശി പറയുന്നത്.
തെണ്ണൂറുകളിലെ വിജയ നായികയായിരുന്നുവെങ്കിലും നടി ആദ്യമായി സ്വന്തം ശബ്ദം നൽകിയത് മോഹൻലാൽ- സിബി മലയിൽ ചിത്രമായ ഭരതത്തിന് വേണ്ടിയായിരുന്നു. മമ്മൂട്ടിയുടെ ധൈര്യത്തിലാണ് ചിത്രത്തിൽ സ്വന്തം ശബ്ദം ഉപയോഗിച്ചതെന്ന് ഉർവശി പറയുന്നു. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ...
നിനക്ക് നിന്റെ ശബ്ദം തന്നെ സിനിമയില്‍ ഉപയോഗിച്ചൂടെ എന്ന് ആദ്യം ചോദിച്ചത് മമ്മുക്കയാണ്. അന്നത്തെ പ്രധാന നായികമാര്‍ ആരും തന്നെ സ്വന്തമായി ശബ്ദം നല്‍കിയിരുന്നില്ല. എല്ലാവര്‍ക്കും ഓരോ ഓരോ സിനിമകളുടെ ഷൂട്ടിംഗ് തിരക്കായതിനാല്‍ ചെന്നൈയില്‍ പോയി ഡബ്ബ് ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. അന്ന് ചെന്നൈയിലാണ് ഭൂരിഭാഗം സിനിമയുടെയും ഡബ്ബിംഗ് നടക്കുന്നത്. ഒരു ദിവസം മമ്മുക്ക എന്നോട് ചോദിച്ചു, 'നിനക്ക് നിന്റെ ശബ്ദം തന്നെ ഉപയോഗിച്ചൂടെ' അങ്ങനെയാണ് ഞാന്‍ 'ഭരതം' എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്. തന്റെ കഥാപാത്രത്തിന് വേണ്ടി താന്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ സിബി സാര്‍ സമ്മതിക്കുകയും ചെയ്തതോടെ എനിക്ക് ധൈര്യമായി'. ഉര്‍വശി അിമുഖത്തിൽ പറഞ്ഞു.
1980-90 കളിലാണ് ഉർവശി വെള്ളിത്തിരയിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിൽ തന്റെതായ സ്ഥാനം ഉറപ്പിക്കാനും നടിക്കായി. മലയാളത്തിനെ പോലെ തന്നെ തമിഴിലും ഉർവശിക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നു. കമൽഹാസൻ, ഉർവശി ജോഡി ഇന്നും കോളിവുഡ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. മലയാളത്തിലാണ് നടി സജീവമെങ്കിലും ഉർവശിക്ക് തമഴിലും ഏറെ ആരാധകരുണ്ട്. ഈ വർഷം പുറത്തിറങ്ങിയ സൂരറൈ പോട്ര്, മുക്കൂത്തി അമ്മൻ എന്നി ചിത്രങ്ങളില ഉർവശിയുടെ പ്രകടനം കോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു. കയ്യടികളോടെയാണ് ഇരു കഥാപാത്രങ്ങളേയും തമിഴ് പ്രേക്ഷകർ സ്വീകരിച്ചത്. മലയാളത്തിലും ഈ വർഷം തിളങ്ങാൻ ഉർവശിക്ക് കഴിഞ്ഞിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രം മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തിയേറ്റർ റിലീസായിട്ടാണ് ചിത്രം എത്തിയത്.