ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് മാളൂട്ടിയിലെ പോലെയുള്ള റൊമാന്റിക് രംഗങ്ങളാണ്, മനസ് തുറന്ന് ഉര്‍വശി

സുരൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി ഉര്‍വശി. കുറേ കാലങ്ങള്‍ക്ക് ശേഷം ഉര്‍വശിയുടെ ശക്തമായ കഥാപാത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ വിജയത്തിന് പിന്നാലെ തന്റെ പഴയ സിനിമകളിലെ ചില പിന്നാമ്പുറ കഥകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ഉര്‍വശി.

ജയറാമും ഉര്‍വശിയും നായിക, നായകന്മാരായിട്ടെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം മാളൂട്ടി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുണ്ടായ രസകരമായ അനുഭവം തുറന്ന് പറയുകയാണ് നടിയിപ്പോള്‍. എത്രയൊക്കെ കഥാപാത്രങ്ങള്‍ ലഭിച്ചാലും റൊമാന്റിക് രംഗം ചെയ്യാനാണ് തനിക്ക് ബുദ്ധിമുട്ടാണെന്നാണ് ഉര്‍വശി പറയുന്നത്. മാളൂട്ടിയിലും സമാനമായൊരു രംഗം ചെയ്യേണ്ടി വന്നതിനെ കുറിച്ചാണ് ഒരു ചാനല്‍ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഉര്‍വശി പറയുന്നു.

urvashi-actress-

'സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത് റൊമാന്റിക് സീനാണ്. അത് ഏറ്റവും നന്നായി അറിയാവുന്ന നായകനാണ് ജയറാം. ഭരതന്‍ അങ്കിളിന്റെ 'മാളൂട്ടി' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ റൊമാന്റിക് രംഗങ്ങള്‍ എങ്ങനെ എങ്കിലും എടുത്ത് തീര്‍ന്നാല്‍ മതിയെന്ന ചിന്തയിലായിരുന്നു. ഞാന്‍ അന്ന് നഖം നീട്ടി വളര്‍ത്തിയിരുന്നു. അതുവച്ച് ഞാന്‍ ജയറാമിനെ കുത്തും. അത് എങ്ങനെയെങ്കിലുമങ്ങ് എടുത്ത് തീര്‍ത്താല്‍ മതിയെന്നായിരുന്നു. ഭരതനങ്കിളിനോട് നമുക്കിത് പറയാന്‍ പറ്റില്ലല്ലോ എന്നും' ഉര്‍വശി പറയുന്നു

Recommended Video

wccയെപ്പറ്റി മനസ്സ് തുറന്ന് നടി ഉര്‍വശി | Filmibeat Malayalam

1990-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മാളൂട്ടി. ബേബി ശ്യാമിലി കേന്ദ്രകഥാപാത്രമായിട്ടെത്തിയ സിനിമ കുടുംബ പശ്ചാതലത്തിലൊരുക്കിയ കഥതന്തുവായിരുന്നു. ജോണ്‍ പോള്‍ രചന നിര്‍വഹിച്ച് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളൂട്ടി.

More from Filmibeat

Read more about: urvashi ഉര്‍വശി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X