»   » താരപുത്രനെ വളര്‍ത്താന്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന ഭര്‍ത്താവ്!!! ഇത് ബോളിവുഡിലല്ല!!!

താരപുത്രനെ വളര്‍ത്താന്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന ഭര്‍ത്താവ്!!! ഇത് ബോളിവുഡിലല്ല!!!

Posted By: Karthi
Subscribe to Filmibeat Malayalam

ജീവിത ചെലവ് വര്‍ദ്ധിച്ച പുതിയ കാലത്ത് ഭാര്യയും ഭര്‍ത്താവും ജോലി ചെയ്താലെ ജീവിതം സുഗമമായി മുന്നോട്ട് പോകുകയൊള്ളു എന്നാണ് പുതിയ തലമുറ ചിന്തിക്കുന്നത്. ഭാര്യമാരെ കുടുംബം നോക്കാന്‍ ഏല്‍പിച്ചിട്ട് ജോലിക്ക് പോയിരുന്ന ഭര്‍ത്താക്കന്മാരുടെ കാലത്ത് നിന്നും രണ്ടുപേരും ജോലിക്ക് പോകുന്ന കാലത്തേക്ക് പുതിയ തലമുറ എത്തിയിരിക്കുന്നു. എന്നാല്‍ ഭാര്യ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ പരിപാലിക്കാന്‍ ജോലി ഉപേക്ഷിച്ച് വീട്ടില്‍ നില്‍ക്കുന്ന ഭര്‍ത്താക്കന്മാരുമുണ്ട്. 

തമിഴിലും മലയാളത്തിലും ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന ഉര്‍വ്വശിയുടെ ഭര്‍ത്താവ് ശിവപ്രസാദാണ് മകനെ പരിപാലിക്കുന്നതിനായി തന്റെ ജോലി ഉപേക്ഷിച്ചത്. ഭാര്യയുടെ തണലില്‍ നില്‍ക്കുന്ന ഭര്‍ത്താവ് ആകാനല്ല ഇത്. തന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ശിവപ്രസാദിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ശിവപ്രസാദ് വ്യക്തമാക്കിയത്.

രണ്ടാം വിവാഹം

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടന്‍ മനോജ് കെ ജയനുമായി ഉര്‍വ്വശിയുടെ പ്രണയ വിവാഹം. 2000ല്‍ വിവാഹിതരായ ഇവര്‍ 2008ല്‍ വിവാഹ മോചതിരായി. അതിന് ശേഷം 2013ലായിരുന്നു ശിവപ്രസാദുമായിട്ടുള്ള വിവാഹം.

അവസരങ്ങള്‍ ഇനി എത്രകാലം

സിനിമയിലെ അവസരങ്ങള്‍ എത്രകാലം ഉണ്ടാകും എന്നറിയില്ല. ഡിമാന്‍ഡ് കുറയുമ്പോള്‍ കിട്ടുന്ന പ്രതിഫലത്തിലും കുറവ് വരും. എന്നാല്‍ ശിവപ്രസാദിന് പ്രഫഷന് എപ്പോഴും ഗ്യാരണ്ടിയുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ബിസിനസും കോണ്‍ട്രാക്ടും കുട്ടി വളര്‍ന്ന് വലുതാകുന്നതുവരെ സാവധാനത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രസവം കഴിഞ്ഞ ഉടന്‍ ഷൂട്ടിംഗിന്

കുഞ്ഞ് ജനിച്ച് പത്താം ദിവസം മുതല്‍ ഷൂട്ടിംഗിന് ഉര്‍വ്വശി പോയിത്തുടങ്ങി. തെലുങ്കിലും തമിഴിലുമായി ഏറ്റെടുത്ത പ്രോജക്ടുകളില്‍ ചിലത് നീണ്ടുപോയിരുന്നു. അത് സമയ ബന്ധിതമായി ചെയ്ത തീര്‍ക്കേണ്ടി വന്നതിനാലാണ് പ്രസവം കഴിഞ്ഞ ഉടന്‍ ഷൂട്ടിംഗിന് പോകേണ്ടി വന്നത്.

കൊടുക്കുന്ന സ്‌നേഹം തിരിച്ച് കിട്ടും

കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ കൊടുക്കുന്ന സ്‌നേഹമാണ് നമുക്ക് തിരിച്ച് കിട്ടുന്നത് എന്നാണ് ശിവപ്രസാദ് പറയുന്നു. പ്രായമാകുമ്പോള്‍ കുട്ടികള്‍ നമ്മളെ വൃദ്ധസദനത്തില്‍ കൊണ്ടാക്കിയാല്‍ കുറ്റം പറയാനാകുമോ എന്നും ശിവപ്രസാദ് ചോദിക്കുന്നു. വീട്ടില്‍ ജോലിക്കാരൊക്കെ ഉണ്ടെങ്കിലും കുഞ്ഞിനെ കുളിപ്പിക്കുന്നതും ഉറക്കുന്നതും ശിവപ്രസാദാണ്.

കുഞ്ഞുമായി ലൊക്കേഷനിലേക്ക്

കുഞ്ഞിന് ഒരു മാസം പ്രായമാകുന്നതിന് മുമ്പ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കുഞ്ഞിനേയും കൊണ്ട് പോയിട്ട്. കുഞ്ഞിന്റേയും ഉര്‍വ്വശിയുടേയും കാര്യങ്ങള്‍ ശിവപ്രാസാദ് ശ്രദ്ധിക്കുന്നത് കാണുമ്പോള്‍ സെറ്റിലുള്ളവര്‍ പോലും തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്ന് ശിവപ്രസാദ് പറയുന്നു.

ഉര്‍വ്വശിയെ വീട്ടിലിരുത്തിയാലുള്ള കുഴപ്പം

ശിവപ്രസാദ് ജോലിക്ക് പോയിട്ട് ഉര്‍വ്വശിയെ വീട്ടിലിരുത്താന്‍ പറ്റില്ല. തനിക്ക് ടെന്‍ഷന്‍ കൂടുമെന്ന ശിവപ്രസാദ് പറയുന്നത്. അതിന് കാരണവുമുണ്ട്. സ്വന്തം വീട്ടിലേക്കുള്ള വഴി ഒറ്റയ്ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത് ആളാണത്രേ ഉര്‍വ്വശി.

ഇഷാന്‍ പ്രജാപതി

നീലാണ്ടന്‍ എന്ന് വീട്ടില്‍ വിളിക്കുന്ന കുഞ്ഞിന്റെ യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയാണ് ഈ പേര് ഇട്ടത്. ഇഷാന് കുഞ്ഞാറ്റയെ ഏറെ ഇഷ്ടമാണ്. ഇഷാന് ചോറ് കൊടുത്തതും കുഞ്ഞാറ്റയാണ്.

English summary
Urvasi's husband Shivaprasad take care of their son when Urvasi is not at home. Shivaprasad leave his job for bring up their son Ishan Prajapathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam