»   » എന്തുകൊണ്ട് മകന് ഇങ്ങനെ ഒരു പേര്.?? ഉര്‍വ്വശിക്ക് ഉത്തരമുണ്ട്, അല്‍പം ദീര്‍ഘവീക്ഷണമുള്ള ഉത്തരം!!!

എന്തുകൊണ്ട് മകന് ഇങ്ങനെ ഒരു പേര്.?? ഉര്‍വ്വശിക്ക് ഉത്തരമുണ്ട്, അല്‍പം ദീര്‍ഘവീക്ഷണമുള്ള ഉത്തരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ താര സഹോദരിമാരാണ് കലാരഞ്ജിനി, കല്പന, ഉര്‍വ്വശി എന്നിവര്‍. മൂന്ന് പേരും സിനിമയില്‍ നിറഞ്ഞ് നിന്നവര്‍. നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഉര്‍വ്വശി വിട്ടുനില്‍ക്കുകയായിരുന്നു. ഇരുവരും വിവാഹ മോചിതരായ ശേഷം ഉര്‍വ്വശി വീണ്ടും സിനിമയില്‍ സജീവമായി. 

മനോജ് കെ ജയന്‍ വേറെ  വിവാഹം കഴിച്ചതിന് പിന്നാലെ ഉര്‍വ്വശിയും വേറെ വിവാഹം കഴിച്ചു. ഇപ്പോള്‍ മകന്‍ നീലാണ്ടനും ഭര്‍ത്താവ് ശിവപ്രസാദിനുമൊപ്പം ചെന്നൈയില്‍ സസന്തോഷം കഴിയുകയാണ് ഉര്‍വ്വശി. നീലാണ്ടന്‍ എന്നത് മകന്റെ വിളിപ്പേരാണ്. അവിന്റെ പേരും പേരിന് പിന്നിലെ ദീര്‍ഘ വീക്ഷണവും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വ്വശി പങ്കുവയ്ക്കുകയുണ്ടായി.

നീലാണ്ടന്റെ യഥാര്‍ത്ഥ പേര്?

നീലാണ്ടന്‍ എന്നത് ഉര്‍വ്വശി മകനെ വീട്ടില്‍ വിളിക്കുന്ന വിളിപ്പേരാണ്. യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഇത്ര ഘനമുള്ള പേര് വിളിക്കാനുള്ള ബുദ്ധിമുട്ടാണ് മകന് നീലാണ്ടന്‍ എന്ന വിളിപ്പേര് നല്‍കാന്‍ കാരണം. നീലണ്ടനും ഇശനും പ്രജാപതിയും എല്ലാം ശിവനാണെന്നും ഉര്‍വ്വശി പറയുന്നു.

ആരും ഒന്ന് മടിക്കും

പ്രജാപതി എന്ന പേരിന് ഒരു ബലവും ഗാംഭീര്യവുമുണ്ട്. വലുതായി കഴിഞ്ഞാലും 'എടാ പ്രജാപതി എന്ന് വിളിക്കാന്‍ ആരും ഒന്ന് മടിക്കും. ഇത് തന്നെയാണ് ഈ പേരില്‍ ഇവര്‍ കാണുന്ന വ്യത്യസ്തതയും. ഉര്‍വ്വശിയുടേയും ശിവപ്രസാദിന്റേയും ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഇഷാന്‍ കൊണ്ടുവന്നതും.

പേരിട്ടത് കുഞ്ഞാറ്റ

ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളായ കുഞ്ഞാറ്റായാണ് ഇഷാന്‍ പ്രജാപതി എന്ന് പേരിട്ടത്. കുഞ്ഞാറ്റയെ ആയിരുന്നു പേര് നിര്‍ദ്ദേശിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഇന്റര്‍നെറ്റിലൊക്കെ തിരഞ്ഞാണ് അനിയന് ഈ പേര് കുഞ്ഞാറ്റ കണ്ടെത്തിയത്.

ഇഷാനെ ജീവനാണ്

കുഞ്ഞാറ്റയ്ക്കും കല്പനയുടെ മകള്‍ ശ്രീമയിക്കും ഇഷാനെ ജീവനാണ്. എല്ലാ ദിവസവും വിളിച്ച് സംസാരിക്കും. ഇവര്‍ക്കൊക്കെ കളിക്കൂട്ടിന് കിട്ടിയ ആദ്യ കുട്ടിയാണ് ഇഷാന്‍. ഇവരെ കണ്ടാല്‍ കുഞ്ഞാറ്റ ഞെക്കിപ്പിഴിയാന്‍ തുടങ്ങുമെന്നും ഉര്‍വ്വശി പറയുന്നു.

എല്ലാത്തിനും കുഞ്ഞാറ്റ

ഇഷാന് പേര് നിര്‍ദ്ദേശിച്ചത് മാത്രമല്ല ചോറ് കൊടുത്തതും കുഞ്ഞാറ്റയാണ്. കുഞ്ഞാറ്റയുടെ മടിയിലിരുത്തിയാണ് ഇഷാണ് ചോറ് കൊടുത്തത്. അത് ശിവപ്രസാദിന്റെ നിര്‍ബന്ധമായിരുന്നു. അവന് കരുത്തായി എപ്പോഴും കുഞ്ഞാറ്റയും മറ്റ് സഹോദരങ്ങളും ഉണ്ടായിരിക്കണം എന്നാണ് ശിവപ്രസാദിന്റെ ആഗ്രഹം.

അമ്മക്കനും കുഞ്ഞമ്മക്കനും

ഇഷാന്‍ ഏറ്റവും പ്രിയപ്പെട്ടവരാണ് ശ്രീമയിയും കുഞ്ഞാറ്റയും. ഇഷാന്‍ ശ്രീമയിയെ അമ്മക്കന്‍ എന്നും കുഞ്ഞാറ്റയെ കുഞ്ഞമ്മക്കന്‍ എന്നുമാണ് വിളിക്കുന്നത്. അമ്മ, ചേച്ചി ഈ രണ്ട് രൂപങ്ങളും അമ്മക്കന്‍ എന്ന നവിളിയിലുണ്ടെന്ന് ശിവപ്രസാദ് പറയുന്നു.

English summary
Urvasi and Shivaprasad couple had a son named Ishan Prajapathi. Kunjatta choose this name for her step brother. Urvasi call him Neelandan in home.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam