Don't Miss!
- News
മാലിന്യ സംസ്കരണത്തിന് പ്ലാനൊരുക്കി കൊച്ചി; സ്ഥല ലഭ്യത പ്രശ്നമെന്ന് വിലയിരുത്തല്‍
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഉസ്താദ് ഹോട്ടലിലെ ഹൂറി ഇപ്പോള്‍ ഗ്ലാമറസ് സുന്ദരിയായി! മാളവിക നായരുടെ ഏറ്റവും പുതിയ ചിത്രം വൈറല്‍
ചില താരങ്ങള്‍ പ്രേക്ഷകരുടെ മനസിലേക്ക് എത്താന്‍ ഒരുപാട് നാളുകളൊന്നും വേണ്ട. നടിമാരുടെ കാര്യത്തിലാണെങ്കില്‍ ഒറ്റ നോട്ടം മാത്രം മതിയാകും. അതിന് ഉത്തമ ഉദാഹരണമാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകം അറിയപ്പെടുന്ന നിലയിലേക്ക് എത്തിയത്. ഒറ്റ കണ്ണീറുക്കലിലൂടെയായിരുന്നു പ്രിയയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചത്.
മാളവിക നായര്‍ എന്ന പേര് കേട്ടാല്‍ മലയാളികള്‍ക്ക് രണ്ട് പേരെ ഓര്‍മ്മ വരും. എന്നാല്‍ ഉസ്താദ് ഹോട്ടലിലെ ആ ഹൂറിയെ ആരും മറക്കില്ല. കല്യാണ പുരയില്‍ നിന്നും കരീക്കയുടെ കൂടെ ഇറങ്ങി പോയാ പഴയ ഹൂറിയൊന്നുമല്ല മാളവിക. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി മാറിയിരിക്കുകയാണ്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലായിരിക്കുകയാണ്.

മാളവിക നായര്‍
മാളവിക നായര്‍ പേരില്‍ രണ്ട് നടിമാരാണ് മലയാളത്തിലുള്ളത്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന മാളവിക നായരുടെ ആദ്യ സിനിമ മലയാളത്തിലായിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മലയാളത്തില്‍ അഞ്ചോളം സിനിമകൡ അഭിനയിച്ചതിന് ശേഷമായിരുന്നു മറ്റ് ഭാഷകളിലേക്ക് പോയത്. തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് മാളവിക സജീവമായിരിക്കുന്നത്.

ഉസ്താദ് ഹോട്ടലിലെ ഹൂറി
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന്, തിലകന്, നിത്യ മേനോന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ഉസ്താദ് ഹോട്ടല്‍. ബിരിയാണിയുയെയും സുലൈമാനിയുടെയും മുഹബത്തിനെ കുറിച്ച് പറഞ്ഞ സിനിമയില്‍ ഒരു ഹൂറിയുണ്ടായിരുന്നു. തിലകന് അവതരിപ്പിച്ച കരീം ബായി എന്ന കഥാപാത്രം ഒരിക്കല്‍ ഒരു കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാന്‍ പോയപ്പോള്‍ കണ്ട് മുട്ടിയ ഹൂറിയായിരുന്നു അത്. സുലൈമാനിയോട് ഉപമിച്ച കല്യാണപ്പെണ്ണായിരുന്നു ആ ഹൂറി. ബിരിയാണി ഉണ്ടാക്കാന്‍ പോയി മണവാട്ടിയെയും അടിച്ച് മാറ്റി പോന്ന കരീക്കയ്ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്.

മാളവികയുടെ കഥാപാത്രം
സിനിമയില്‍ ഒറ്റ സീനില്‍ മാത്രമേ വന്നിട്ടുള്ളുവെങ്കിലും മാളവികയുടെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം കര്‍മ്മയോദ്ധ, പുതിയ തീരങ്ങള്‍, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, പകിട എന്നിങ്ങനെയുള്ള മലയാള സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ശേഷം തമിഴില്‍ കുക്കു എന്ന സിനിമയായിരുന്നു നടിയെ തേടി എത്തിയത്. ഈ ചിത്രത്തിലൂടെ ഫിലിം ഫെയര്‍ പുരസ്കാരവും മാളവികയെ തേടി എത്തിയിരുന്നു.

മാളവികയുടെ പുതിയ ലുക്ക്
മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത മാളവികയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുന്നത്. മാളവിക നായികയായി അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രാമോഷന്‍ എത്തിയതായിരുന്നു. വൈലറ്റ് നിറമുള്ള സാരി പ്രത്യേകമായൊരു സ്റ്റൈലില്‍ ഉടുത്തായിരുന്നു നടിയുടെ വരവ്.

തെലുങ്കിലെ പ്രമുഖ നടി
മലയാളത്തില്‍ നിന്നും പോയതിന് ശേഷം തെലുങ്കില്‍ മാളവികയ്ക്ക് നല്ല അവസരങ്ങളായിരുന്നു കിട്ടിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ട് സിനിമകളാണ് ഇനി വരാനിരിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ തെലുങ്കില്‍ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് എത്താന്‍ മാളവികയ്ക്ക് കഴിഞ്ഞിരുന്നു. ദുല്‍ഖര്‍ നായകനായി അഭിനയിച്ച മഹാനടിയില്‍ ഒരു പ്രധാന കഥാപാത്രമായി മാളവികയും ഉണ്ടായിരുന്നു.

സിനിമയിലേക്ക് എത്തിയത്..
ഡല്‍ഹിയിലായിരുന്നു മാളവിക ജനിച്ചത്. അതിന് ശേഷം കുടുംബം കേരളത്തിലേക്ക് എത്തുകയായിരുന്നു. മോഡലിങ്ങില്‍ താല്പര്യമുണ്ടായിരുന്ന നടി അതിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ തെലുങ്കില്‍ സജീവമായ നടി മലയാളത്തിലേക്ക് തിരിച്ച് വരുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
-
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ