twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാട്ടിലെത്തിയത് ഭാഗ്യമായി; എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് അമ്മ പറയും, ആശ ശരത്തിന്റെ മകൾ

    |

    മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം മനോജ് കാനയുടെ സംവിധാനത്തില്‍ പുതിയ ചിത്രമെത്തുന്നു. ഖദ്ദ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഒരു താരപുത്രി കൂടി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്തയാണ് ശ്രദ്ധേയമാവുന്നത്.

    നടി ആശ ശരത്തിന്റെ മകള്‍ ഉത്തരയാണ് സിനിമാ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. രസകരമായ കാര്യം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തില്‍ ആശ ശരത്തും അഭിനയിക്കുന്നുണ്ടെന്നതാണ്. അമ്മയും മകളുമായി തന്നെയാണ് ഇരുവരും സിനിമയിലും അഭിനയിക്കുന്നത്. ദുബായില്‍ പഠിച്ച് കൊണ്ടിരുന്ന ഉത്തരയുടെ സിനിമയിലേക്ക് എത്തിയത് യാദൃശ്ചികമായിട്ടാണെന്ന് പറയുകയാണിപ്പോള്‍.

    സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ഉത്തര

    വളരെ യാദൃശ്ചികമായിട്ടാണ് ഖദ്ദയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ലോക്ഡൗണിന് മുന്‍പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ച് പോക്ക് മുടങ്ങി. അങ്ങനെ ലോക്ഡൗണില്‍ ഇവിടെ പെട്ട് പോയത് കൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്. മുഴുവന്‍ സമയം പഠനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞത് കൊണ്ട് കുറേ ഫ്രീടൈം കിട്ടി. അതുകൊണ്ട് തന്നെ അഭിനയിക്കാനും കഴിഞ്ഞിരുന്നു എന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരപുത്രി പറയുന്നത്.

     സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ഉത്തര

    ദുബായില്‍ ആയിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസരം എനിക്ക് കിട്ടില്ല. നാട്ടിലെത്തിയത് ഭാഗ്യമായി. ഈ ചിത്രത്തിലും അമ്മയും മകളുമായിട്ടാണ് ഞങ്ങള്‍ അഭിനയിക്കുന്നത്. സംവിധായകനായ മനോജേട്ടന്‍ ഒരു ദിവസം എന്നോട് ചോദിച്ചു 'അമ്മയോടൊപ്പം അഭിനയിച്ചൂടേന്ന്'. അങ്ങനെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാവുന്നത്. അമ്മയും അച്ഛനും ഇടപ്പെട്ടിട്ടേയില്ല. തീരുമാനം എന്റേത് മാത്രം. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്റെ അര്‍ഥം മനസിലാവുന്നത്.

    സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ഉത്തര

    ചിത്രത്തില്‍ വളരെ നല്ല ക്യാരക്ടറാണ് എനിക്കുള്ളത്. അഭിനയിക്കുമ്പോള്‍ അമ്മ എനിക്ക് ആര്‍ട്ടിസ്റ്റ് മാത്രമാണ്. ഒത്തിരി വേദികളില്‍ അമ്മയോടൊപ്പം നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. ആഗ്രഹിച്ച സമയത്തൊന്നും അവസരം കിട്ടിയില്ല. ഇപ്പോഴാണ് ഭാഗ്യമുണ്ടായത്. അച്ഛനും അമ്മയും പറഞ്ഞത് പോലെ പഠനം പൂര്‍ത്തിയായ ശേഷം എന്റെ പഴയ ആഗ്രഹം നിറവേറി. ഞാന്‍ ദുബായില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. നാട്ടിലെത്തിയപ്പോള്‍ അഭിനയത്തോടൊപ്പം മലയാളം എഴുതാനും വായിക്കാനും പഠിച്ചു.

     സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ഉത്തര

    അമ്മയുടെ ഗുരുനാഥ കൂടിയായ മുത്തശ്ശിയാണ് (കലാമണ്ഡലം സുമതി) മലയാളം പഠിപ്പിച്ചത്. എന്റെ കൂടെ അച്ഛനും മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഞാന്‍ ദുബായില്‍ ഡ്രൈവ് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോഴാണ് നാട്ടില്‍ ഡ്രൈവിങ് പഠിച്ചത്. അഭിനയത്തേക്കാളും പ്രധാന്യം പഠനത്തിന് തന്നെയാണ്. പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമാവൂ. സിനിമയില്‍ കൂടുതല്‍ അവസരങ്ങളെക്കാളും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന നല്ല കഥാപാത്രങ്ങള്‍ വേണമെന്നും ഉത്തര പറയുന്നു.

    English summary
    Uthara Sarath About Her Debut With Mother Asha Sharath
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X