»   » വീണ്ടും സംവിധായികയായി ഉത്തര ഉണ്ണി! സിദ്ദീഖ് നായകനായി എത്തിയ ഹ്രസ്വചിത്രം കാണാം!!!

വീണ്ടും സംവിധായികയായി ഉത്തര ഉണ്ണി! സിദ്ദീഖ് നായകനായി എത്തിയ ഹ്രസ്വചിത്രം കാണാം!!!

By: Teresa John
Subscribe to Filmibeat Malayalam

നൃത്തം ജീവന് തുല്യം സ്‌നേഹിക്കുന്ന നടിമാരിലൊരാളാണ് ഉത്തര ഉണ്ണി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇടവപാതി' എന്ന ചിത്രത്തിലുടെ മലയാളത്തില്‍ അഭിനയിച്ച ഉത്തര പുതിയ ചുവടുവെപ്പ് സംവിധാനത്തില്‍ നടത്തിയിരിക്കുകയാണ്.

സിനിമ അഭിനയത്തിന് പുറമെ സംവിധാനം ചെയ്തു കൊണ്ടാണ് ഉത്തര ഉണ്ണി ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്നത്. ഉത്തര സംവിധാനം ചെയ്ത ഹൃസ്വചിത്രം ഇന്നലെ കൊച്ചിയില്‍ പുറത്തിറക്കി. നടന്‍ സിദ്ദീഖാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.

ഉത്തര ഉണ്ണി

മലയാള നടി ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഗായിക, അഭിനേത്രി, നര്‍ത്തകി, സംവിധായക, എന്നിങ്ങനെ പല മേഖലയിലും കഴിവു തെളിയിക്കാന്‍ ഉത്തരക്ക് കഴിഞ്ഞിരുന്നു. അതിനൊപ്പം ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത നടി സംവിധാന രംഗത്ത് കൂടി ചുവടുറപ്പിക്കുകയാണ്.

ഉത്തരയുടെ ഹ്രസ്വചിത്രം

ഉത്തരയുടെ സ്വപ്‌നങ്ങളിലൊന്നാണ് സിനിമ നിര്‍മ്മിക്കണമെന്നുള്ളത്. അതിന്റെ ആദ്യ ചുവടുവെപ്പായിട്ടാണ് നടി ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. മുമ്പ് രണ്ടാംവരവ് എന്ന പേരിലും ഉത്തര ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അതിന് മികച്ച പ്രതികരണം ലഭിച്ചതോടെ സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ സംവിധാനത്തില്‍ ശ്രദ്ധിക്കാന്‍ പറയുകയായിരുന്നു.

പോ പ്രിന്റ്‌സിലുടെ സംവിധാന മികവ് കാട്ടി ഉത്തര

സംവിധാനത്തില്‍ തന്റെ കഴിവ് ഉത്തര വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തര. പോ പ്രിന്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ സിദ്ദീഖാണ് അഭിനയിച്ചിരിക്കുന്നത്. പ്ലെ ഗ്രൗണ്ട് ഡിജിറ്റല്‍ സിനിമയാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചത് ഛായാഗ്രാഹകന്‍ അളകപ്പന്‍ എന്‍ ആണ്. ഇന്നലെയാണ് കൊച്ചിയില്‍ വെച്ച് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ഇടവപ്പാതിയിലുടെ മലയാള സിനിമയിലേക്ക്

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലുടെയാണ് ഉത്തര ഉണ്ണി മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. മനീഷ കൊയ്‌രാളയും സിദ്ധാര്‍ത്ഥ് ലാമയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നത്.

തമിഴിലും സജീവമായി ഉത്തര

തമിഴ് സിനിമയിലും ഉത്തര അഭിനയിച്ചിരിന്നു. 2012 ല്‍ പുറത്തിറങ്ങിയ വവ്വല്‍ പസങ്കള്‍ എന്ന ചിത്രത്തിലാണ് തമിഴില്‍ ഉത്തര അഭിനയിച്ചിരുന്നത്.

നര്‍ത്തകിയായ ഉത്തര ഉണ്ണി

നൃത്തത്തിലുടെയായിരുന്നു ഉത്തര ഉണ്ണിയുടെ കലാജീവിതം ആരംഭിക്കുന്നത്. മൂന്ന് വയസു മുതലാണ് ഉത്തര നൃത്തം പഠിക്കാന്‍ തുടങ്ങിയത്.

English summary
Uthara Unni's directed a short film titled paw prints is released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam