twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവാജി സാറിനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല! ആ സാന്നിധ്യം പ്രഭു സാറിലുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍

    |

    തെന്നിന്ത്യയിലെ ഐതിഹാസിക നടനായി അറിയപ്പെട്ടിരുന്ന നടനായിരുന്നു ശിവാജി ഗണേശന്‍. പ്രധാനമായും തമിഴ് സിനിമകളിലൂടെയായിരുന്നു താരം പ്രശസ്തിയിലെത്തിയത്. ശിവാജി ഗണേശന്‍ മരിച്ചിട്ട് പതിനെട്ട് വര്‍ഷത്തിന് മുകളിലായെങ്കിലും ഇന്നും പ്രേക്ഷക മനസില്‍ അദ്ദേഹമുണ്ട്. എക്കാലവും ഓര്‍മ്മിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ താരം ഇന്നും ജീവിക്കുന്നുണ്ട്.

    1928 ഒക്ടോബര്‍ ഒന്നിനായിരുന്നു ശിവാജി ഗണേശന്റെ ജനനം. വീണ്ടുമൊരു ഒക്ടോബര്‍ ഒന്ന് വന്നപ്പോള്‍ ശിവാജി ഗണേശന്റെ പിറന്നാള്‍ ദിനം മകന്‍ പ്രഭു അടക്കമുള്ളവര്‍ ഓര്‍മ്മിച്ചെടുത്തിരിക്കുകയാണ്. ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

    shivaji-ganeshan

    'ശിവാജി ഗണേശന്‍ സാറിന്റെ ആളൊത്ത ഒരു ഛായാചിത്രം അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലുണ്ട്. ആ ആള്‍ ചിത്രത്തിനൊപ്പം നിന്നാല്‍ ശിവാജി സാറിന്റെ ഗാംഭീര്യം തൊട്ടടുത്തറിയാം. അദ്ദേഹത്തിന്റെ പ്രിയ പുത്രന്‍ പ്രഭു സാറിന്റെ അതിഥിയായാണ് ഞാന്‍ വീട്ടില്‍ പോയത്. മുപ്പതിലേറെ പരസ്യങ്ങള്‍ പ്രഭു സാറുമൊത്ത് ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പ്രഭു സാര്‍ വാതോരാതെ അച്ഛനെപ്പറ്റി, അച്ഛന്റെ അഭിനയത്തെപ്പറ്റി സംസാരിക്കും.

    അദ്ദേഹത്തിന്റെ ഹിറ്റ് പടങ്ങളിലെ ഡയലോഗുകളെല്ലാം പ്രഭു സാറിനു കാണാപാഠമാണ്. ശിവാജി സാറിനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല, പക്ഷെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രഭു സാറിലൂടെ അനുഭവപ്പെട്ടിട്ടുണ്ട്. ശിവാജി സാറിന്റെ ജന്മദിനത്തില്‍, മകന്റെ സ്‌നേഹത്തിലൂടെ അനുഭവപ്പെട്ട ആ സാന്നിധ്യത്തിന് മുന്നില്‍ പ്രണമിക്കുന്നു'...

    English summary
    V A Shrikumar Menon Talks About Shivaji Ganesan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X