twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ഓഫീസ് മുറിയിലുള്ള ചിത്രങ്ങളില്‍ ഐവി ശശിയും; ഓര്‍മ്മകളുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍

    |

    മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ സംവിധായകനായിരുന്നു ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി. ശശി. ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ഐവി ശശിയുടെ ഓര്‍മ്മ ദിനമാണിന്ന്. 1948 മാര്‍ച്ച് 28 ന് ജനിച്ച താരം 2017 ഒക്ടോബര്‍ 24 നാണ് അന്തരിച്ചത്. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനാണ് ഐവി ശശി.

    അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതിയത് ആയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റിയന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടു വന്ന സംവിധായകനായിരുന്നു. ഐവി ശശിയുടെ വിയോഗത്തിന് മൂന്ന് വര്‍ഷം പൂര്‍ത്തിയായി. ഇന്നേ ദിവസം അനശ്വര സംവിധായകനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് വിഎ ശ്രീകുമാര്‍.

     iv-sasi

    വിഎ ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം

    എന്റെ ഓഫീസ് മുറിയില്‍ സത്യജിത് റേയുടേയും ഐ. വി ശശിയുടെയും ചിത്രങ്ങളുണ്ട്. ഈനാട്, 1921, അക്ഷരങ്ങള്‍, ദേവാസുരം- ഐ വി ശശി സാര്‍ ചെയ്ത സിനിമകളുടെ വെറൈറ്റി കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. ഒരേ ദിവസം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. മോണിറ്റര്‍ പോലുമില്ലാത്ത കാലത്താണ് നൂറുകണക്കിന് അഭിനേതാക്കളും പത്തോളം പ്രമുഖ നടന്മാരും ഒരേ ഫ്രെയിംമില്‍ വരുന്ന 1921, ഈനാട് പോലുള്ള ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുന്നത്.

    Recommended Video

    പാതിവഴിയില്‍ തീരില്ല, ഐ വി ശശിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു | filmibeat Malayalam

    സോമന്‍, സുകുമാരന്‍, ലാലു അലക്സ്, മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി എത്രയോ പ്രതിഭകളെ അദ്ദേഹത്തിന്റെ സിനിമകള്‍ താരങ്ങളാക്കി. ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രാഫ്റ്റ്സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ലാലേട്ടനുമായി മണപ്പുറം ഗോള്‍ഡ് ലോണ്‍ പരസ്യ ചിത്രം ഷൂട്ട് ചെയ്യുന്നതിന്നിടയില്‍ പെട്ടന്ന് ശശി സാര്‍ തിരുവനന്തപുരത്തെ ലൊക്കേഷനില്‍ വന്നു. ഞാനദ്ദേഹത്തിന്റെ പാദം തൊട്ടു നമസ്‌ക്കരിച്ചു. ജീവിതത്തിലെ ഒരു അനുഗൃഹീത നിമിഷമായി ഞാനത് ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഗുരുസ്ഥാനത്താണ് അദ്ദേഹം. വിയോഗത്തിന്റെ മൂന്നാം വാര്‍ഷികമാണിന്ന്. പ്രണാമം.

    English summary
    VA Sreekumar Recalls Legend Director IV Sasi's Memmories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X