For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നരച്ചമുടിയും മുഖക്കുരുവും, സൂപ്പര്‍ നായികയുടെ ഇപ്പോഴത്തെ കോലം! സ്ത്രീകള്‍ക്കായി സമീറയുടെ വീഡിയോ

  |

  മെലിഞ്ഞ് വെളുത്ത് തുടുത്ത് ഇരിക്കുന്ന താരസുന്ദരിമാരെ കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. നായികമാരെ കുറിച്ചുള്ള ഈ സങ്കല്‍പ്പങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും ഇനിയും വന്നിട്ടില്ല. വീട്ടില്‍ പോലും മേക്കപ്പ് ഇല്ലാതെ നടക്കുന്നവരും അപൂര്‍വ്വമാണ്. അതേ സമയം നടിമാരെ കണ്ട് വിഷാദത്തിലായി പോകുന്ന സ്ത്രീകള്‍ക്ക് മാതൃകയായി എത്തിയിരിക്കുകയാണ് നടി സമീറ ഷെട്ടി.

  നേരത്തെ തന്റെ ഗര്‍ഭകാലവും പ്രസവസമയത്തെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ചിരുന്ന സമീറ ബോഡി ഷെയിമിങ്ങിനെ കുറിച്ചാണ് തുറന്ന് സംസാരിച്ചിരിക്കുന്നത്. ആദ്യം ഗര്‍ഭിണിയായിരുന്ന സമയത്ത് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് നടി പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് നടി സമീറ റെഡ്ഡിയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്.

  രണ്ടാമതും ഗര്‍ഭിണിയായതോടെയാണ് ആദ്യ ഗര്‍ഭകാലത്തെ കുറിച്ച് നടി ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ വണ്ടര്‍ വാട്ടര്‍ഫോട്ടോഗ്രാഫിയൊക്കെ നടത്തി സമീറ ഞെട്ടിച്ചിരുന്നു. മകള്‍ പിറന്നതിന് ശേഷം അവള്‍ക്കൊപ്പം യാത്രകള്‍ നടത്തി നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് വലിയൊരു സന്ദേശവുമായി എത്തിയിരിക്കുകയാണ് നടി. മേക്കപ്പ് പോലും ഇടാതെ നരച്ച മുടിയും മുഖത്തെ കുരുവും പാടുകളുമൊക്കെ വ്യക്തമായി കാണിച്ച് കൊണ്ടാണ് വീഡിയോ ലൈവുമായി താരമെത്തിയത്.

  'ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിന് ശേഷം അവരെ കാണാന്‍ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദത്തിലാക്കിയെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി. അതുകൊണ്ടാണ് ഉറക്കമുണര്‍ന്ന രൂപത്തില്‍ ഒരു മേക്കപ്പ് പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിലേക്ക് വരാന്‍ തീരുമാനിച്ചത്.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  നമ്മെ കുറിച്ച് നമുക്ക് തന്നെയുള്ള പ്രതീക്ഷകളില്‍ തീര്‍ച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്ന് സമീറ പറയുന്നു. പ്രസവശേഷം സൗന്ദര്യമെല്ലാം പോയല്ലോ എന്ന് നിരാശപ്പെടുന്നവരോട് പറയാനുള്ളത് ഇതാണ്.... 'മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാന്‍ ശ്രമിക്കൂ. സന്തോഷത്തില്‍ ഫോക്കസ് ചെയ്യൂ.

  സമയമാകുമ്പോള്‍ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെ കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോള്‍ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. പ്രസവത്തിന് ശേഷം എനിക്കും ബേബി ഫാറ്റ് ഉണ്ടായിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നത് പോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല എന്റേത്. തടിച്ചി, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ക്കെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കില്ല.

  കാരണം ഞാന്‍ കേട്ട് വളര്‍ന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിന്‍സുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോഴും സഹതാരങ്ങളുമായി ഞാന്‍ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം ഞാന്‍ തന്നെ കുറേ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്ത് കൂട്ടിയിട്ടുണ്ട്.നിറം വര്‍ദ്ധിപ്പിക്കാനും കണ്ണുകള്‍ തിളങ്ങാനും തുടങ്ങി അഴകളവുകളില്‍ ഫിറ്റ് ആകാന്‍ പാഡുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ ബോറായി തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്.

  സമീറയുടെ വീഡിയോ കാണാം

  English summary
  Vaaranam Aayiram Actress Sameera Reddy's No Makeup Look Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X