For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രൈം ത്രില്ലര്‍ സിനിമയായി വാരിക്കുഴിയിലെ കൊലപാതകം തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

  |

  രജീഷ് മിഥിലയുടെ സംവിധാനത്തില്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. അമിത് ചക്കാലയ്ക്കല്‍,ലാല്‍,ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ടെയ്ക്ക് വണ്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തൊടി എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

  ഫഹദും മക്കള്‍സെല്‍വനും ഒന്നിച്ച സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍ നാളെ! റിലീസ് ഡേറ്റ് പുറത്ത്

  വാരിക്കുഴിയിലെ കൊലപാതകത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍, കാളിദാസ് ജയറാമിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്നീ സിനിമകള്‍ റിലീസ് ചെയ്ത സമയത്താണ് ചിത്രവും എത്തിയിരിക്കുന്നത്. കേരളമൊട്ടാകെ 90ലധികം സ്‌ക്രീനുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു.

  വാരിക്കുഴിയിലെ കൊലപാതകം

  വാരിക്കുഴിയിലെ കൊലപാതകം

  ജയസൂര്യയെ നായകനാക്കി ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് രജീഷ് മിഥില. ജയസൂര്യ ചിത്രത്തിനു ശേഷമാണ് വാരിക്കുഴിയിലെ കൊലപാതകവുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. സംവിധാനത്തിനു പുറമെ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജേഷ് മിഥില തന്നെയാണ്.ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും വാരിക്കുഴിയിലെ കൊലപാതകമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

  നായകനായി അമിത്

  നായകനായി അമിത്

  ചെറിയ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ അമിത് ചക്കാലയ്ക്കല്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി എന്ന ചിത്രത്തിലൂടെയാണ് അമിത് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ റോളുകളില്‍ താരം അഭിനയിച്ചിരുന്നു. വാരിക്കുഴിയിലെ കൊലപാതകത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് അമിതാണ്. അമിതിനൊപ്പം ദിലീഷ് പോത്തനും ലാലും പ്രാധാന്യമുളള റോളുകളില്‍ എത്തുന്നു.

  ചിത്രത്തിന്റെ പ്രമേയം

  ചിത്രത്തിന്റെ പ്രമേയം

  ഒറ്റപ്പെട്ട ഒരു ദ്വീപില്‍ നടക്കുന്ന കൊലപാതകവും തുടര്‍ന്നു നടക്കുന്ന അന്വേഷണവും ആണ് ചിത്രത്തിന്റെ പ്രമേയം. വലിയ പ്രതീക്ഷകളോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പതിവ് ക്രൈം ത്രില്ലറുകളില്‍നിന്നും വ്യത്യസ്തമായിരിക്കും വാരിക്കുഴിയിലെ കൊലപാതകം എന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടര്‍ന്നുളള പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

  മറ്റു താരങ്ങള്‍

  മറ്റു താരങ്ങള്‍

  സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എം എം കീരവാണി,ശ്രേയാ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂടെ ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്. നെടുമുടി വേണു,ലെന,അഞ്ജലി നായര്‍,ഷമ്മി തിലകന്‍,നന്ദു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

  പ്രേക്ഷക പ്രതികരണം

  പ്രേക്ഷക പ്രതികരണം

  ഒരു ഗ്രാമം അവിടത്തെ കുറെ ഗ്രാമീണർ പോലീസായ ശേഷം പള്ളിയിലച്ഛനായി മാറിയ പുരോഹിതൻ. ഇങ്ങനെ വ്യത്യസ്തമായ ഒരു പ്രതീക്ഷ ആദ്യം ഉയർത്തിയെങ്കിലും അത് നിലനിർത്താൻ സാധിക്കാതെ പോയ സിനിമയായിട്ടാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന ചലച്ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകനോട് പറയുന്നത്. കഥയുടെ പ്രധാന പോയിന്ററിലേക്ക് എത്തുവാൻ എടുത്ത ഒരു മണിക്കൂർ പത്ത് മിനിറ്റ് പ്രേക്ഷകരെ ശരിക്കും വലയ്ക്കും ഈ വാരിക്കുഴി.

  ആദ്യ പകുതിക്ക് ശേഷമാണ്

  ആദ്യ പകുതിക്ക് ശേഷമാണ്

  ദിലീഷിന്റെ ആദ്യ പകുതിക്ക് മുന്നേയുള്ള വില്ലൻ ടച്ചുള്ള കഥാപാത്രത്തിന്റെ തുടക്കം നന്നായി. നല്ല ക്യാമറാ വർക്ക്. തെറ്റില്ലാത്ത പശ്ചാത്തല സംഗീതമെല്ലാമുണ്ടെങ്കിലും ആദ്യ പകുതിയിൽ വലിഞ്ഞു നീങ്ങുന്നതായാണ് അനുഭവം.ആദ്യ പകുതിക്ക് ശേഷമാണ് വാരിക്കുഴി ശരിക്കും ട്രാക്കിലെത്തുന്നത്. ദിലീഷിന്റെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം നന്നായി വന്നിട്ടുണ്ട്.

  മിസ്റ്റര്‍ റൗഡിക്ക് ശേഷം ജീത്തു ജോസഫ് വീണ്ടും തമിഴില്‍! സിനിമയില്‍ നായകനായി സൂപ്പര്‍താരം! കാണൂ

  നിന്റെ അഭിനയമാണ് നല്ലത്! വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷെയിനോട് ദീപക് ദേവ് പറഞ്ഞത് വൈറലാകുന്നു

  English summary
  vaarikkuzhiyile kolapathakam movie audience reponse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X