Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാത്തി കമ്മിംഗ് മുതല്‍ കാട്ടുപയലേ വരെ, 2020ല്‍ തമിഴില്‍ തരംഗമായ ഗാനങ്ങള്‍
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2020. സൂപ്പര്‍താര ചിത്രങ്ങളില്‍ ഉള്‍പ്പെടെ പ്രേക്ഷകര്‍ക്ക് മികച്ച ഗാനങ്ങള്‍ ലഭിച്ചു. അടിപൊളി പാട്ടുകള്‍ മുതല്‍ മെലഡി ഗാനങ്ങള്‍ വരെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ് ഇന്‍ഡസ്ട്രിയിലും കഴിഞ്ഞ വര്‍ഷം നിരവധി പാട്ടുകള്‍ പുറത്തിറങ്ങി. മിക്ക ഗാനങ്ങളും സിനിമകളുടെ റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ലിറിക്കല്‍ വീഡീയോകളാണ് സിനിമയുടെ റിലീസിന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവിടാറുളളത്. അതേസമയം സൂപ്പര്‍താര ചിത്രങ്ങളില്‍ വന്ന പാട്ടുകളാണ് 2020ല്‍ കൂടുതല്‍ തരംഗമായത്, വിജയ്, സൂര്യ, ധനുഷ് തുടങ്ങിയവരുടെ സിനിമകളിലെ പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറി. കഴിഞ്ഞ വര്‍ഷം തരംഗമായ തമിഴ് ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

നടിപ്പിന് നായകന് സൂര്യയുടെതായി കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു സുരരൈ പോട്രു. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സൂര്യയ്ക്കൊപ്പം ഉര്‍വ്വശി, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ജിവി പ്രകാശ് കുമാറാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയത്. സുരറൈ പോട്രില്‍ ധീ പാടിയ കാട്ടുപയലേ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറി. സൂര്യ ചിത്രത്തിന്റെ വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു ഈ പാട്ട്.

ധനുഷിന്റെ ജഗമേ തന്ദിരം എന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടായിരുന്നു രകിത രകിത. സന്തോഷ് നാരായണന്റെ സംഗീതത്തില്‍ ധനുഷ് തന്നെയാണ് ഗാനം പാടിയത്. സൂപ്പര്‍താരത്തിന്റെ ജന്മദിനത്തിലായിരുന്നു ഈ പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പാട്ടിന്റെ വീഡിയോയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ധനുഷ് എത്തിയത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്ദിരത്തില് ഐശ്വര്യ ലക്ഷ്മിയാണ് ധനുഷിന്റെ നായിക.

ശിവകാര്ത്തികേയന്-അനിരുദ്ധ് കൂട്ടുകെട്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിറ്റ് ഗാനമായിരുന്നു ചെല്ലമ്മ. നെല്‍സണ്‍ ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്ടര്‍ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ പാട്ടായിരുന്നു ഇത്. ശിവകാര്ത്തികേയന് തന്നെയാണ് ഗാനത്തിന് വരികള്‍ എഴുതിയത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്ന് പാട്ട് ആലപിച്ചിരിക്കുന്നു. യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിംഗില്‍ അടക്കം ചെല്ലമ്മ ഇടംപിടിച്ചിരുന്നു.

ദളപതി വിജയുടെ പുതിയ ചിത്രം മാസ്റ്ററിലെ പാട്ടാണ് വാത്തി കമ്മിംഗ്. അനിരുദ്ധ് രവിചന്ദറാണ് പാട്ട് ഒരുക്കിയത്. ഗണ ബാലചന്ദറും അനിരുദ്ധും ചേര്‍ന്ന് പാടിയ ഗാനത്തിന് യൂടൂബില്‍ 90 മില്യണിലധികം വ്യൂസാണ് ലഭിച്ചത്. മാസ്റ്ററിലെ പാട്ടിന് പിന്നാലെ നിരവധി വീഡിയോകള്‍ ഇത് വെച്ച് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മിക്കവരും വാത്തി കമ്മിംഗ് പാട്ടിനൊപ്പമുളള ഡാന്‍സ് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍