For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്നവരോട്, ഐശ്വര്യയുടെ വാര്‍ത്ത പങ്കുവെച്ച് ഉമ നായരുടെ കിടിലന്‍ മറുപടി

  |

  നടി ഐശ്വര്യ ഭാസ്‌കരനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഒരു ചാനല്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുത്ത നടി തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തു. എന്നാല്‍ മറ്റൊരു അഭിമുഖത്തില്‍ താന്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതാണിപ്പോഴത്തെ ജോലിയെന്നും ഐശ്വര്യ വെളിപ്പെടുത്തി.

  നരസിംഹത്തില്‍ മോഹന്‍ലാലിന്റെ നായികയായി വരെ അഭിനയിച്ച തെന്നിന്ത്യയിലെ നടി തെരുവുകള്‍ തോറും സോപ്പ് വിറ്റ് ജീവിക്കുന്നു. കേട്ടവര്‍ക്ക് പോലും ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. പിന്നാലെ നടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തു. ചിലര്‍ അഭിനന്ദിച്ച് കൊണ്ടെത്തിയപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ ഐശ്വര്യയുടെ വാക്കുകള്‍ ഏറ്റെടുത്ത് നടിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടി ഉമ നായര്‍..

  തമിഴിലും മലയാളത്തിലും നായികയായി തിളങ്ങി നിന്ന നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. സിനിമയ്ക്ക് പുറമേ സീരിയലുകളിലും നടി സജീവമായിരുന്നു. കൊവിഡ് വന്നപ്പോള്‍ അഭിനയിച്ച് കൊണ്ടിരുന്ന മലയാള സീരിയലില്‍ നിന്നും നടിയ്ക്ക് മാറി നില്‍ക്കേണ്ടി വന്നിരുന്നു. പിന്നെ ജോലി ഇല്ലാതെ വന്നതോടെയാണ് തെരുവുകള്‍ തോറും സോപ്പ് വില്‍ക്കുന്ന ജോലിയിലേക്ക് തിരിഞ്ഞതെന്നും പറഞ്ഞു.

  ബ്ലെസ്ലിയെ പോലൊരുത്തന്‍ ഇതുവരെ ബിഗ് ബോസില്‍ വന്നിട്ടില്ല; ടിക്കറ്റ് ടു ഫിനാലെ ബ്ലെസ്ലിയ്‌ക്കെന്ന് ആരാധകരും

  ഐശ്വര്യയുടെ വൈറലായ വാക്കുകളിങ്ങനെയാണ്..

  'എനിക്ക് ജോലിയില്ല, സാമ്പത്തികമായി ഒന്നുമില്ല. തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. ഇപ്പോള്‍ കടങ്ങളില്ല, മകള്‍ വിവാഹം കഴിഞ്ഞ് പോയതിനാല്‍ എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളു. എന്ത് ജോലി ചെയ്യാനും തനിക്ക് മടിയില്ലെന്നും നാളെ ഒരു ഓഫീസിലേക്ക് ജോലി തന്നാല്‍ അത് ഞാന്‍ സ്വീകരിക്കുമെന്നും നടി പറഞ്ഞു. അതിപ്പോള്‍ അടിച്ചുവാരി കക്കൂസ് കഴുകാന്‍ ആണെങ്കിലും മടിയില്ലെന്നാണ്' ഐശ്വര്യ വെളിപ്പെടുത്തിയത്..

  നടി ലക്ഷ്മിയുടെ മകളാണ് ഞാന്‍; കൊച്ചുമകളുടെ വിവാഹത്തിന് പോലും അമ്മ വന്നിട്ടില്ലെന്ന് നടി ഐശ്വര്യ ഭാസ്കരൻ

  നടിയുടെ പ്രസ്താവനയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്രയും വലിയ നടി ഇങ്ങനത്തെ ജോലികളൊക്കെ ചെയ്യുമോ എന്ന കൗതുകം പലരിലും ഉണ്ടായി. ചിലര്‍ അതിനെ മറ്റൊരു രീതിയിലേക്ക് വളച്ചൊടിച്ചു. അത്തരക്കാര്‍ക്കുള്ള മറുപടിയുമായിട്ടാണ് സീരിയല്‍ നടി ഉമ നായര്‍ രംഗത്ത് വന്നത്. ഐശ്വര്യയുടെ വാര്‍ത്ത ഷെയര്‍ ചെയ്തതിനൊപ്പം കലാകാരന്‍മാരെ കുറിച്ചുള്ള പൊതുജനങ്ങളുടെ ചിന്തകളെ പറ്റിയും ഉമ സൂചിപ്പിച്ചു.

  ഞാന്‍ മരിച്ചിട്ടില്ലെന്ന് ഭാര്യയെ വിളിച്ച് പറയേണ്ടി വന്നു; സ്വന്തം മരണ വാര്‍ത്തയെ പറ്റി സാജന്‍ പള്ളുരുത്തി

  ഉമ നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

  'ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല, കലാകാരന്‍മാരെ കുറിച്ച്.. ചിലരെങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട്. ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്കു പറ്റു, അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്' എന്നാണ് ഉമ നായര്‍ പറയുന്നത്.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു.. 'അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്.. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണമെന്ന് എനിക്ക് തോന്നി' ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്‌നേഹവും ആരാധനയും കൂടി..' എന്നും ഉമ പറഞ്ഞ് നിര്‍ത്തുന്നു.

  Read more about: aishwarya uma nair
  English summary
  Vanambadi Serial Actress Uma Nair Reacted To Aishwarya Bhaskaran News Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X