For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാം ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു; എവിടെ പോയാലും മനുഷ്യരുണ്ടാവില്ലേ, സീമ ജി നായര്‍

  |

  നടി എന്നതിലുപരി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സീമ ജി നായര്‍. അസുഖബാധിതയായ നടി ശരണ്യ ശശിയുടെ കൂടെ അവസാനം വരെ നിന്നപ്പോഴാണ് സീമ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ അതിനും എത്രയോ മുന്‍പ് താന്‍ ഇതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് നടി പറയുന്നത്.

  സ്വന്തം കാര്യം നോക്കാന്‍ പോലും സമയമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയാണെങ്കിലും അത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് നടി പറയുന്നു. ടെന്‍ഷന്‍ കാരണം സ്വന്തം ആരോഗ്യം വരെ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് ഐ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സീമ ജി നായര്‍ പറയുന്നത്.

  എന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞത് മലയാള സിനിമയിലെ ഒരു സംവിധായകനാണ്. എനിക്ക് പകരം ആ സിനിമയില്‍ വേറൊരാളെ വച്ച് ഡബ്ബ് ചെയ്യിപ്പിച്ചു. ആദ്യമെനിക്ക് വിഷമം തോന്നിയെങ്കിലും പിന്നെ അതിനെ പറ്റി ചിന്തിച്ചിട്ടേയില്ലെന്നാണ് സീമ പറയുന്നത്. പിന്നെ ചിലര്‍ എന്നോട് ശബ്ദം വേണമെന്ന് പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയും ഡബ്ബ് ചെയ്യാന്‍ പറ്റുമോന്ന് ചോദിച്ചിരുന്നു. പക്ഷേ എന്റെ അഹങ്കാരമാണോ എന്താണെന്ന് അറിയില്ല എനിക്കത് ചെയ്യാന്‍ പറ്റിയില്ല.

  Also Read: ഗ്ലാമറ് നോക്കണ്ട; മോഹന്‍ലാലിന്റെ അമ്മയാവാനും തയ്യാറാണ്, അഭിനയിക്കാന്‍ ഇഷ്ടമുള്ള വേഷത്തെ കുറിച്ച് മങ്ക മഹേഷ്

  പിന്നെ സൂഫിയും സുജാതയും ചിത്രത്തില്‍ കലാരഞ്ജിനി ചേച്ചിയ്ക്ക് ഞാനാണ് ഡബ്ബ് ചെയ്തത്. അതിന് ശേഷം വലിയ വലിയ സംവിധായകരുടെ മൂന്നാല് പടങ്ങള്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി വന്നു. അതൊന്നും ഞാന്‍ ചെയ്തില്ല. നോക്കിയപ്പോള്‍ എനിക്ക് പറ്റുന്ന അമ്മ വേഷങ്ങളാണ് അതൊക്കെ. വലിയ വേഷങ്ങളൊന്നുമല്ലത്. ഞാന്‍ വാ തുറക്കുകയും മറ്റൊരാള്‍ അഭിനയിക്കുകയും വേണമെന്ന് പറഞ്ഞാല്‍ അത് രണ്ടും മാച്ചായി പോവില്ല.

  Also Read: സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത പേരാണ് വിനയന്‍; പരസ്യമായ രഹസ്യത്തെ കുറിച്ച് നടി മാലാപാര്‍വതി

  എന്റെ സൗണ്ടാണ് എന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ഇമോഷണല്‍ സീന്‍ ചെയ്യുമ്പോള്‍ എന്റെ ശബ്ദത്തില്‍ ഒരു പതര്‍ച്ച വരും. അതുകൊണ്ട് എനിക്ക് നന്നായി ഇമോഷണല്‍ സീന്‍ ചെയ്യാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയോടെ വേണം കരയാന്‍. എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് സീമ പറയുന്നത്.

  Also Read: ഇവനെന്ത് ചൊറിയനാണ്, എങ്ങനെയും പുറത്താക്കണം; ബിഗ് ബോസിലെ ഏറ്റവും പ്രിയപ്പെട്ട താരത്തെ കുറിച്ച് റിയാസ് സലീം

  നടന്‍ ജയസൂര്യയാണ് പാവപ്പെട്ടവരുടെ റാണി മുഖര്‍ജി എന്ന പേരില്‍ എന്നെ വിളിച്ച് തുടങ്ങിയത്. കാരണം ഞാന്‍ ചെയ്യുന്ന വേഷങ്ങളൊക്കെ അങ്ങനെത്തെയാണ്. ആ വേഷവും റാണി മുഖര്‍ജിയുടെ ശബ്ദം പോലെ തോന്നുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. എന്റെ ശബ്ദം എനിക്ക് പോസിറ്റീവാണെന്നാണ് നടി പറഞ്ഞു.

  കാരുണ്യ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് കാരണം എന്റെ ഒരുപാട് ചാന്‍സുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സീമ പറയുന്നു. അഭിനയിക്കാന്‍ സമയമില്ല, ഫുള്‍ ചാരിറ്റിയാണെന്നാണ് എല്ലാവരും പറയുന്നത്. അതെന്റെ രക്തത്തിലുള്ളതാണ്. അമ്മയില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് ഈ സ്വഭാവം. ശരണ്യയുടെ കാര്യം വന്നപ്പോഴാണ് ഞാനിങ്ങനെ ചാരിറ്റി ചെയ്യുന്നതിനെ പറ്റി എല്ലാവരും അറിയുന്നത്. അതിന് മുന്‍പേ താനിതൊക്കെ ചെയ്യാറുണ്ട്.

  എനിക്ക് ആരോഗ്യപരമായി കുറച്ച് പ്രശ്‌നങ്ങളുണ്ട്. ഭയങ്കര ടെന്‍ഷനാണ്. മറ്റുള്ളവരുടെ കാര്യമോര്‍ത്ത് ടെന്‍ഷനടിച്ച് നടക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്. ഇങ്ങനൊരു കാര്യത്തിന് ഇറങ്ങി പോയത് കൊണ്ട് ഇനി മതില്‍ നിന്നും മടങ്ങി പോവാന്‍ പറ്റില്ല. കഴിഞ്ഞ ദിവസം ഞാനിതെല്ലാം അവസാനിപ്പിച്ച് ഏതെങ്കിലും നാട്ടില്‍ പോയി ജീവിക്കുകയാണെന്ന് എന്റെ ചേച്ചിയോട് പറഞ്ഞു. അവിടെയും മനുഷ്യരുണ്ടാവില്ലേ എന്നായിരുന്നു ചേച്ചിയുടെ മറുപടിയെന്ന് സീമ പറയുന്നു.

  English summary
  Vanambadi Serial Fame Seema G Nair About Her Tensions And Movie Dubbing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X