For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീമയ്ക്ക് ഇരട്ട പെണ്‍കുട്ടികള്‍ ആവുമെന്ന് എല്ലാവരും പറഞ്ഞു; പക്ഷേ ആര്‍ച്ച ആരോമലായി, മകന് ആശംസകളുമായി നടി

  |

  ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ മനസില്‍ നന്മയുടെ രൂപമായി നിറഞ്ഞ് നില്‍ക്കുകയാണ് നടി സീമ ജി നായര്‍. അന്തരിച്ച നടി ശരണ്യ ശശിയുടെ അസുഖ വിവരത്തെ കുറിച്ച് പറഞ്ഞ് എത്തിയപ്പോഴാണ് സീമയെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായത്. പിന്നീട് അവശത അനുഭവിക്കുന്ന ഒത്തിരി പേരെ നടി സഹായിക്കുകയും അവര്‍ക്ക് ആശ്വാസമാവുകയും ചെയ്തു. പക്ഷേ എല്ലായിടത്ത് നിന്നും വിമര്‍ശനങ്ങളാണ് സീമയെ തേടി എത്തിയത്.

  ഇതിനിടെ സീമയുടെ മകന്റെ പേരിലും ചില വാര്‍ത്തകള്‍ വന്നിരുന്നു. സീമയുടെ മകന്‍ വിവാഹിതനായെന്ന തരത്തില്‍ പ്രചരിച്ചത് മകനെ പോലെ കാണുന്ന അവന്റെ കൂട്ടുകാരനെ ആയിരുന്നു. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ അതില്‍ വിശദീകരണം നല്‍കി കൊണ്ട് നടി രംഗത്ത് വരേണ്ടി വന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പുത്രന് ജന്മദിനാശംസകള്‍ അറിയിച്ചാണ് നടി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ തന്റെ പ്രസവത്തെ കുറിച്ചും ആരോമലിന്റെ ജനനത്തെ പറ്റിയുമൊക്കെ സീമ പറയുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'എന്റെ മോന്‍ അപ്പുവിന്റെ പിറന്നാള്‍ ആണിന്ന്.. തീയതി അല്ല, നക്ഷത്രം.. 1997 ഏപ്രില്‍ 8 (മീനമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ആയിരുന്നു ജനനം) തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ജോസിറ്റയായിരുന്നു എന്റെ ഡോക്ടര്‍.. അവനെ ഉച്ചക്ക് 1.24ന് എന്റെ കൈകളിലേക്ക് തരുമ്പോള്‍ സ്ത്രീ എന്ന നിലയില്‍ എന്റെ ജീവിതത്തിനു പൂര്‍ണ്ണത വരികയായിരുന്നു.. പെണ്‍കുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹം, പേരും തീരുമാനിച്ചു വെച്ചു 'ആര്‍ച്ച 'യെന്ന്..

  അന്നെനിക്ക് നല്ല വയര്‍ ഉണ്ടായിരുന്നു.. എന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തയുടനെ എന്റെ കൂട്ടുകാര്‍ വിളിച്ചു ബന്ധുക്കളോടു പറഞ്ഞു സീമക്ക് ഇരട്ട പെണ്‍കുട്ടികള്‍ എന്ന്.. കാറും പിടിച്ചു ഹോസ്പിറ്റലില്‍ എത്തിയ ബന്ധുക്കള്‍ക്ക് കൂളായി ആശുപത്രി വരാന്തയില്‍ നടക്കുന്ന എന്നെയാണ് കാണാന്‍ കഴിഞ്ഞത്.. അതൊക്കെ കൂട്ടുകാരുടെ തമാശ.. രണ്ട് പെണ്‍കുട്ടികളെ കിട്ടിയില്ലേലും ഒരാളെ കിട്ടുമെന്ന് വിചാരിച്ചു.. അപ്പോളാണ് ഇയാളുടെ വരവ്.

  ബിഗ് ബോസില്‍ നിന്നും ആദ്യം പുറത്താവുന്നത് ജാനകി; ശക്തയായി വരുന്നതിനിടയില്‍ തന്നെ എലിമിനേഷന്‍

  അങ്ങനെ ആര്‍ച്ച, ആരോമല്‍ ആയി. ആഗ്രഹം തീര്‍ക്കാന്‍ കുഞ്ഞു ആരോമലിനെ പെണ്‍ വേഷം കെട്ടിച്ചു ഫോട്ടോ എടുത്തു തൃപ്തിയായി. കുഞ്ഞിലേ കുറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഈശ്വരന്റെ കൃപയാല്‍ എല്ലാം ശരിയായി.. അപ്പുവിന്റെ പിറന്നാളും പ്രശസ്തമായ കൊടുങ്ങല്ലൂര്‍ അശ്വതി കാവുതീണ്ടലും ഇന്നാണ്.. എന്റെ മോന് എല്ലാ നന്മകളും നേരുന്നു.. ഈ കുറിപ്പില്‍ നിന്നും ഇനി സോഷ്യല്‍ മീഡിയയില്‍ എത്ര ഉപകഥകള്‍ ഉണ്ടാകുമെന്നറിയില്ല, എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.. എന്നുമാണ് സീമ പങ്കുവെച്ച എഴുത്തിലൂടെ പറയുന്നത്.

  വീട്ടമ്മയാവാനുള്ള ശ്രമമായിരുന്നു; ലക്ഷ്മിപ്രിയ മോഡേണ്‍ ന്യൂജത്തി അല്ലാത്തതാണോ പ്രശ്‌നം? ആരാധകര്‍ ചോദിക്കുന്നു

  സിംഗിള്‍ മദറായ സീമ, മകന്‍ ആരോമലിനൊപ്പം മറ്റ് അനേകം പേരുടെ അമ്മയാണ്. വേദന അനുഭവിക്കുന്നവരെ എല്ലാം സഹായിക്കാന്‍ ഓടി എത്തുന്ന സ്വഭാവമാണ് നടിയുടേത്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയതോടെ ഇതൊക്കെ അവസാനിപ്പിക്കണമെന്ന് താന്‍ കരുതിയിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ സങ്കടം കേള്‍ക്കുമ്പോള്‍ അത് കൈ വിടാന്‍ തോന്നില്ല. എന്നും താന്‍ ഇങ്ങനെ തന്നെ ഉണ്ടായിരിക്കുമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

  English summary
  Vanambadi Serial Fame Seema G Nair Birthday Wishes To Her Son Aromal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X