twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രസവം കഴിഞ്ഞ് 56-ാമത്തെ ദിവസം സീരിയലില്‍ അഭിനയിക്കാന്‍ പോയി: കടന്ന് വന്ന ജീവിതത്തെ കുറിച്ച് നടി സീമ ജി നായര്‍

    |

    നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായി മലയാളികളുടെ സ്‌നേഹം മുഴുവന്‍ സ്വന്തമാക്കിയ നടിയാണ് സീമ ജി നായര്‍. നടി ശരണ്യയ്ക്ക് സാഹയവുമായി വന്നതോട് കൂടിയാണ് സീമയുടെ പ്രവര്‍ത്തനങ്ങള്‍ ലോകം അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ മദര്‍ തെരേസയുടെ പേരിലുള്ള പുരസ്‌കാരവും സീമയെ തേടി എത്തിയിരുന്നു. അഭിനയ ജീവിതത്തിന് മുന്‍പും അതിന് ശേഷവും ഏറെ ബുദ്ധിമുട്ടുകളില്‍ നിന്നും കടന്ന് വന്ന സീമ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുകയാണിപ്പോള്‍. യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടി മനസ് തുറന്നത്.

     കുറ്റപ്പെടുത്തലുകള്‍ ഒത്തിരിയുണ്ട്

    'കുറ്റപ്പടുത്തലുകള്‍ സ്വാഭാവികമല്ലേ. ഗുണം ഉണ്ടെങ്കില്‍ ദോഷം ഉണ്ട്. നല്ലത് ഉണ്ടെങ്കില്‍ മോശം ഉണ്ട്. നെഗറ്റീവ് ഉണ്ടെങ്കില്‍ പോസിറ്റീവ് ഉണ്ട്. അങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഓപ്പോസിറ്റ് ഇല്ലെങ്കില്‍ ലോകമേ നിലനില്‍ക്കില്ല. ഓപ്പോസിറ്റ് വേണം. ഓപ്പോസിറ്റ് വന്നപ്പോളൊക്കെ വേദനിച്ചിട്ടുണ്ട്. പിന്നെ പറയില്ലേ എന്ത് ബുദ്ധിമുട്ടു വന്നാലും ധൈര്യത്തോടെ മുന്‍പോട്ട് പോവുക. അതാണ് ഞാന്‍ പേടിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലേറ്റവും പ്രധാനം ഈശ്വരന്‍ ആണ്. ദൈവത്തെ മുറുകെ പിടിച്ചു മുന്‍പോട്ട് പോവുകയാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം ഈശ്വര വിശ്വാസമാണെന്നും സീമ പറയുന്നു.

     അവാര്‍ഡ് കിട്ടാന്‍ വേണ്ടിയല്ല ഒന്നും ചെയ്തത്

    അവാര്‍ഡ് കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ഒന്നും ചെയ്തത്. അവാര്‍ഡ് കിട്ടും മുന്‍പേ അനുമോദനങ്ങള്‍ തരാം എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ അത് വാങ്ങിയാല്‍ അതിനെ കുറ്റം പറയാന്‍ ആകും ആളുകള്‍ എത്തുക. ശരണ്യ ഒരു നടി ആയതു കൊണ്ടാണ് ഈ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞത്. അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഞാന്‍ സത്കര്‍മ്മങ്ങള്‍ ചെയ്തിരുന്നു. ഈ ഒരു അവാര്‍ഡ് മേടിച്ച സമയത്ത് ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമയിലെ മഞ്ജു അവതരിപ്പിച്ച കഥാപാത്രമാണ് ഓര്‍മ്മിച്ചത്. ഗവര്‍ണറാണ് അവാര്‍ഡ് തന്നത്. അവിടുന്ന് പേടിയോടെയാണ് അവാര്‍ഡ് വാങ്ങിക്കുന്നത്.

     അമ്മയെ കുറിച്ച്

    എന്റെ അമ്മ നാടക നടി ആയിരുന്നു. തുച്ഛമായ ശമ്പളത്തില്‍ ജീവിച്ചിരുന്ന ഒരാള്‍ ആയിരുന്നു. അമ്മയ്ക്ക് കിട്ടുന്നതില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടവും മേടിച്ചിട്ടാണ് അമ്മ അന്യരെ സഹായിച്ചിരുന്നത്. അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ സമയം മുതല്‍ മറ്റുള്ളവരെ സഹായിക്കാന്‍ ആയിരുന്നു എനിക്ക് തോന്നിയിരുന്നത്. ഇതൊക്കെ എന്റെ അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കും അറിയാമായിരുന്നു പണ്ട് മുതല്‍ തന്നെ. ഇത് ഇന്ന് തുടങ്ങിയതല്ല.

     ജീവിതത്തിലെ മോശം അനുഭവങ്ങള്‍

    ഒരുപാട് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല രീതിയിലും പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതില്‍ ഒരെണ്ണം എന്ന് എടുത്തു പറയാന്‍ ആകില്ല. നമ്മള്‍ നാടകത്തില്‍ അഭിനയിക്കുമ്പോള്‍ നാടക നടി എന്ന രീതിയില്‍ പല മോശ അനുഭവങ്ങളും നേരിട്ടു. പിന്നെ നടി ആയപ്പോള്‍ ഉണ്ടായ സമൂഹത്തില്‍ നിന്നും അനുഭവങ്ങള്‍ വേറെ. ജീവിതത്തില്‍ ഉണ്ടായ തിക്തനുഭവങ്ങളും വേറെ. അങ്ങനെ ഒരു അനുഭവം എന്ന് പ്രത്യേകമായി എടുത്തു പറയാന്‍ ആകില്ല. അത്രയും മോശപ്പെട്ട അനുഭവങ്ങള്‍ ഒരുപാട് ഉണ്ടെന്ന് സീമ പറയുന്നു.

    Recommended Video

    സീമ ജി നായർക്ക് മദര്‍ തെരേസ പുരസ്‌കാരം..ശരണ്യയുടെ പോറ്റമ്മ
     ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടം

    എന്റെ മകന്‍ അപ്പു ജനിച്ച സമയത്ത് തന്നെ ഹൃദയത്തിന് പ്രശ്‌നമുണ്ടായിരുന്നു. ഏറെ കാലം അതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അവനെ പ്രസവിച്ചു അമ്പത്തിയാറിന്റെ അന്നാണ് ഞാന്‍ മാനസി സീരിയലില്‍ അഭിനയിക്കുന്നത്. വീട്ടില്‍ കുറേ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഈ പൊടി കുഞ്ഞിനെയും വെച്ചാണ് ഞാന്‍ ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയിട്ടുള്ളത്. അന്നെനിക്ക് മൂന്നാമത്തെ നിലയിലാണ് ഷൂട്ടിങ്ങ്. ലിഫ്റ്റ് ഇല്ലാത്തത് കൊണ്ട് അതെല്ലാം നടന്നാണ് കയറിയത്. അങ്ങനെ പറഞ്ഞ് തുടങ്ങിയാല്‍ ഒത്തിരി പറയാന്‍ ഉണ്ടാവുമെന്ന് സീമ പറയുന്നു.

    ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍

    English summary
    Vanambadi Serial Fame Seema G Nair Opens Up Her Life Story In Lates Q&A
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X