»   » അടുത്ത സില്‍ക്ക് സ്മിതയായി വീണ മാലിക്

അടുത്ത സില്‍ക്ക് സ്മിതയായി വീണ മാലിക്

Posted By:
Subscribe to Filmibeat Malayalam
Veena Malik
ഡേര്‍ട്ടി പിക്ചറിനു ശേഷം തെന്നിന്ത്യന്‍ മാദകറാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. ഇത്തവണ സില്‍ക് സ്മിതയായി വേഷമിടുന്നത് ബോളിവുഡ് സുന്ദരി വീണ മാലിക്കാണ്. സില്‍ക്ക് സക്കാത്ത് ഹോട്ട് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

സില്‍ക്ക് സ്മിതയുടെ ജീവിതത്തെ വെള്ളിത്തിരയിലെത്തിച്ച ആദ്യത്തെ സിനമ ഡേര്‍ട്ടി പിക്ചറാണ്. ചിത്രത്തിലൂടെ സില്‍ക്കിന് രണ്ടാം ജന്മം നല്‍കിയത് വിദ്യാബാലനും. മിലാന്‍ ലൂഥരിയ സംവിധാനം ചെയ്ത ചിത്രത്തില്‍ വിദ്യയെ കൂടാതെ ഇമ്രാന്‍ ഹഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവരും പ്രധാന വേഷമിട്ടു.

ഡേര്‍ട്ടി പിക്ചറിനു ശേഷം ധാരാളം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനംു അതിനനുസരിച്ച് പ്രതിഫലം കൂട്ടാനും വിദ്യാബാലന്‍ തയ്യാറായത് വാര്‍ത്തയായിരുന്നു. വിവാദങ്ങള്‍ക്കൊടുവിലും വമ്പിച്ച വിജയം നേടിയ ചിത്രമായിരുന്നു ഡേര്‍ട്ടി പിക്ചര്‍.

വീണ മാലിക്ക് നായികയാകുന്ന സില്‍ക്ക് സക്കാത്ത് ഹോട്ട് സംവിധാനം ചെയ്യുന്നത് കന്നഡാ സിനിമാ രംഗത്തെ പ്രമുഖനായ തൃശ്ശൂലാണ്. വീണ മാലിക്കിന് പുറമെ അക്ഷയ്, സന, ശ്രീനിവാസ മൂര്‍ത്തി, സാധു കോകില തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

English summary
Veena Malik doing again the role of Silk Smitha named Silk Sakkat Hot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam