»   » പച്ചയായ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയും! വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു!!!!

പച്ചയായ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയും! വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു!!!!

By: Teresa John
Subscribe to Filmibeat Malayalam

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നു. കെ എം ശരവണദാസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിക്ക് 'വെള്ളാപ്പള്ളി നടേശന്‍ ദ മാന്‍ ഓഫ് മാഗ്നനിമിറ്റി' എന്നാണ് പേരിട്ടിരിക്കുന്നത്.

ടെന്നീസിലെ രണ്ട് ഇതിഹാസങ്ങള്‍ മിനിസ്‌ക്രീനിലേക്ക്! എതിരാളികളായ താരങ്ങളുടെ പോര് കാണണോ?

സമുദായ നേതാവായ വെള്ളാപ്പള്ളിയുടെ വ്യക്തി ജീവിതത്തെയും ആസ്പദമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ആദ്യമായിട്ടാണ് വെള്ളാപ്പള്ളിയുടെ പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നത്.

ഡോക്യുമെന്ററി

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ആദ്യമായിട്ടാണ് ഒരു ഡോക്യുമെന്ററി തയ്യാറാക്കപ്പെടുന്നത്. കെ എം ശരവണദാസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിക്ക് 'വെള്ളാപ്പള്ളി നടേശന്‍ ദ മാന്‍ ഓഫ് മാഗ്നനിമിറ്റി' എന്നാണ് പേരിട്ടിരിക്കുന്നത്.

വ്യക്തി ജീവിതവും പറയുന്നു

സമുദായ നേതാവായ വെള്ളാപ്പള്ളിയുടെ വ്യക്തി ജീവിതവും ഡോക്യുമെന്ററിയിലുടെ പറയുകയാണ്. ഇതിലേക്ക് രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരും അഭിനയിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

ചിത്രീകരണം ആരംഭിച്ചു

ഇന്നലെയാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചത്. കണിച്ചികുളങ്ങര ക്ഷേത്രത്തില്‍ നിന്നും വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

സ്വിച്ച് ഓണ്‍ മന്ത്രി തിലോത്തമന്‍ നിര്‍വഹിച്ചു

മയൂര മൂവിസിന് വേണ്ടി അഭിലാഷ് സുകുമാരനാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമനും നിര്‍വഹിക്കുകയായിരുന്നു.

പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ പറയും

സത്യം പറയുന്നത് കൊണ്ട് എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകളുണ്ട്. എല്ലാ കാര്യങ്ങളും ഡോക്യുമെന്ററിയിലുടെ പറയുമെന്നും അദ്ദേഹം പറയുന്നു. തനിക്ക് അഭിനയിക്കാനൊന്നും അറിയില്ല പച്ചയായ യാഥര്‍ത്ഥ്യങ്ങള്‍ വെട്ടിത്തുറന്ന് പറയുകയായിരിക്കും ഉണ്ടാവുകയെന്നും വെള്ളാപ്പളളി പറയുന്നത്.

English summary
SNDP General Secretary Vellappally Natesan Documentary Coming soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam