twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബിജുവിന് ഒപ്പം അഭിനയിക്കാൻ ആർട്ടിസ്റ്റുകൾ തയ്യാറായില്ല, ആസിഫ് ബിജുവിന് വേണ്ടി വന്നു'; ജിബു ജേക്കബ്

    |

    ബിജു മേനോൻ നായകനായ ചിത്രം വെള്ളിമൂങ്ങ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്. ഒരിടേവളയ്‍ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു വെള്ളിമൂങ്ങ. ജിബു ജേക്കബ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ബിജു മേനോന്റെ വെള്ളിമൂങ്ങയ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് ഇടയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു.

    മാമച്ചൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ജോജി തോമസിന്റെ തിരക്കഥയിലെ വെള്ളിമൂങ്ങയില്‍ ബിജു മേനോൻ അഭിനയിച്ചത്. നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടുകൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു മാമച്ചൻ.

    Vellimoonga Director Jibu Jacob, Vellimoonga, Director Jibu Jacob, Jibu Jacob biju menon, Jibu Jacob news, വെള്ളിമൂങ്ങ ഡയറക്ടർ ജിബു ജേക്കബ്, വെള്ളിമൂങ്ങ, സംവിധായകൻ ജിബു ജേക്കബ്, ജിബു ജേക്കബ് ബിജു മേനോൻ, ജിബു ജേക്കബ് വാർത്ത

    ആസിഫ് അലി വെള്ളിമൂങ്ങ ചിത്രത്തില്‍ അതിഥി താരവുമായി എത്തി. ഇപ്പോഴിത വെള്ളിമൂങ്ങ സിനിമയാകുന്നതിന് മുമ്പ് താണ്ടിയ ബുദ്ധിമുട്ടുകളെ കുറിച്ച് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജിബു ജേക്കബ്. 'വെള്ളിമൂങ്ങ ഞാൻ സംവിധാനം ചെയ്യേണ്ട സിനിമയായിരുന്നില്ല.'

    'കസിൻ മുഖേനയാണ് അതിന്റെ എഴുത്താകാരൻ എന്റെ അടുത്തേക്ക് വന്നത്. കഥ വായിച്ചപ്പോൾ അതിലെ മാമച്ചൻ എന്ന കഥാപാത്രം എനിക്ക് പരിചയമുള്ള ഒരാളെപ്പോലെ തോന്നി. എല്ലാ പ‍ഞ്ചായത്തിലും കാണും മാമച്ചനെപ്പോലൊരാൾ. അതിന്റെ കഥാകൃത്ത് വേറെ ഏതെങ്കിലും സംവിധായകരിലേക്ക് റെക്കമെന്റ് ചെയ്യാനാവശ്യപ്പെട്ടാണ് എന്റെ അടുത്ത് വന്നത്.'

    Also Read: 'വരും വർഷങ്ങളിൽ എന്റെ പടത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകണം, റെയിൽവെയിൽ ചായ വിറ്റു'; അപ്പാനി ശരത്ത്!Also Read: 'വരും വർഷങ്ങളിൽ എന്റെ പടത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകണം, റെയിൽവെയിൽ ചായ വിറ്റു'; അപ്പാനി ശരത്ത്!

    'ആ സ്ക്രിപ്റ്റിൽ ഞാനും എഴുത്തുകാരൻ ജോജിയും ഇരുന്ന് ഒരുപാട് വർക്ക് ചെയ്തിരുന്നു. ശേഷം എനിക്ക് പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേൾപ്പിച്ചു. പക്ഷെ അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്നെസ് മനസിലാക്കിയില്ല. അതുകൊണ്ട് റിജക്ട് ചെയ്തു. ഇതിലൊന്നും ഇല്ലെന്ന് അവർ പറഞ്ഞിരുന്നു.'

    'അതുകേട്ടപ്പോൾ ജോജിക്ക് സങ്കടമായി. അവൻ ആ കഥ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അവനോട് പറഞ്ഞത് വേറെ ആര് ചെയ്തില്ലെങ്കിലും ഞാൻ ഈ സിനിമ ചെയ്തോളാമെന്ന്. അപ്പോഴാണ് കാസ്റ്റിങിനെ കുറിച്ച് ആലോചിച്ചത്. ജോജി പറഞ്ഞത് മമ്മൂക്ക ചെയ്താൽ നന്നാകുമെന്നാണ്.'

    Vellimoonga Director Jibu Jacob, Vellimoonga, Director Jibu Jacob, Jibu Jacob biju menon, Jibu Jacob news, വെള്ളിമൂങ്ങ ഡയറക്ടർ ജിബു ജേക്കബ്, വെള്ളിമൂങ്ങ, സംവിധായകൻ ജിബു ജേക്കബ്, ജിബു ജേക്കബ് ബിജു മേനോൻ, ജിബു ജേക്കബ് വാർത്ത

    'പക്ഷെ മമ്മൂക്ക ഇത് പോലുള്ള കഥാപാത്രം മുമ്പും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കഥാപാത്രം ചെയ്യാത്തൊരാൾ ചെയ്താൽ നന്നാകുമെന്ന് ഞാൻ‌ ജോജിയോട് പറഞ്ഞു. ഓർഡിനറി റിലീസ് ചെയ്ത സമയമാണ്. മാത്രമല്ല ഡയറക്ടർ എന്ന നിലയിൽ മമ്മൂക്കയിലേക്ക് എത്തിപ്പെടാനും എനിക്ക് പാടാണ്. അപ്പോഴെ എന്റെ മനസിൽ ബിജുവായിരുന്നു.'

    'അങ്ങനെ ബിജുവിനോട് കഥ പറഞ്ഞു. അദ്ദേഹം ഇടയ്ക്കിടെ കഥ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ശേഷം സിനിമ ചെയ്യാൻ ബിജു തീരുമാനിച്ചു. പിന്നെ നിർമാതാവിനെ കിട്ടാൻ ഒരുപാട് നടന്നിട്ടുണ്ട്. ബിജുവിന് മാത്രമല്ല അജു വർ​ഗീസിനും ടിനിക്കും ആ കഥ ഇഷ്ടപ്പെട്ടു.'

    Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

    'പ്രോജക്ട് ഓൺ ആവാതെ ആയപ്പോൾ പെട്ടന്ന് പടം നടക്കാൻ വേറെ ആർട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നെങ്കിൽ‌ ചെയ്തോളാനും ബിജു പറഞ്ഞിരുന്നു. അന്ന് ബിജുവിന് അത്ര മാർക്കറ്റുള്ള സമയമായിരുന്നില്ല. വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതൽ മുഴുനീള നായക വേഷങ്ങൾ കിട്ടിയത്.'

    'ഈ സിനിമ നടക്കാൻ വേണ്ട പരമാവധി കാര്യങ്ങൾ ബിജു മേനോൻ‌ ചെയ്തിരുന്നു. ബിജു മേനോനോടൊപ്പം അഭിനയിക്കാൻ ആരും തയാറായില്ല..ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴാണ് അജു വർ​ഗീസ് തയ്യാറായത്. ആസിഫിന്റെ ​ഗസ്റ്റ് അപ്പിയറൻസിന് വേണ്ടിയും ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. ആരും ആ റോൾ ചെയ്യാൻ തയ്യാറായിരുന്നില്ല. അന്ന് അതായിരുന്നു അവസ്ഥ. ബന്ധങ്ങളുണ്ടായിട്ടും ആർട്ടിസ്റ്റുകൾ വരാൻ തയ്യാറായില്ല.'

    'ബിജുവിന് വേണ്ടിയാണ് ആസിഫ് അലി ആ ​ഗസ്റ്റ് റോൾ‌ ചെയ്തത്. അത് അവരുടെ സൗഹൃദമാണ്. ആസിഫിന്റെ അന്നത്തെ രൂപം എന്നെ ആശങ്കപ്പെടുത്തിയിരുന്നു. പക്ഷെ അവന്റെ അപ്പോഴത്തെ ലുക്ക് ഏറെ സഹായിച്ചു. അതിലെ ഒരു കടവിൽ കുളിക്കുന്ന രം​ഗത്തിൽ അജു വെള്ളത്തിൽ മുങ്ങിപ്പോയത് എല്ലാവരേയും ഭയപ്പെടുത്തിയിരുന്നു' ജിബു ജേക്കബ് പറഞ്ഞു.

    Read more about: jibu jacob
    English summary
    Vellimoonga Director Jibu Jacob Open Up About His Struggles Before Directing This Film-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X