For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കമൽഹാസൻ വരുമ്പോൾ സോമേട്ടൻ എന്നെ പറഞ്ഞയക്കും, അതുകൊണ്ട് കമൽഹാസനോട് ദേഷ്യമായിരുന്നു'; സോമന്റെ ഭാര്യ!

  |

  മ​ല​യാ​ളി​ക്ക് അ​വി​സ്മ​ര​ണീ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ച ന​ട​നാണ് എം.​ജി സോ​മ​ന്‍. കാ​ല്‍നൂ​റ്റാ​ണ്ടോ​ളം ആ​രാ​ധ​ക​രെ ഹ​രം​കൊ​ള്ളി​ച്ച ​ന​ടന്റെ വേര്‍പാ​ട് മ​ല​യാ​ള സി​നി​മ​ക്ക്​ തീ​രാ​ന​ഷ്​​ട​മാ​ണ് സൃ​ഷ്​​ടി​ച്ച​ത്. പ്രാ​ഥ​മി​ക​ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം സോമൻ എ​യ​ര്‍ഫോ​ഴ്സി​ല്‍ ചേ​ര്‍ന്നു.

  10 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ച സോ​മ​ന്‍ നാ​ട​ക​ രം​ഗ​ത്ത് സ​ജീ​വ​മാ​യി. 73ല്‍ ​പി.​എ​ന്‍ മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ഗാ​യ​ത്രിയി​ലെ രാ​ജാ​മ​ണി എന്ന ബ്രാ​ഹ്മ​ണ ​യു​വാ​വിന്റെ വേ​ഷമാണ് വെള്ളിത്തിരയിൽ സോമൻ അവതരിപ്പിച്ചത്.

  Also Read: ബിന്ദുവിനെ വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു; മകന്റെ വിവാഹത്തെ കുറിച്ച് ഹരീഷ് പേരടി

  ഇ​തി​ലെ റിബ​ല്‍ ക്യാ​ര​ക്​​ട​ര്‍ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച​തോ​ടെ ചു​ക്ക്, മാ​ധ​വി​ക്കു​ട്ടി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍കൂ​ടി വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​നാ​യി. 75ല്‍ സ്വപ്നാ​ട​നത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍ഡും 76ല്‍ ​ത​ണ​ല്‍, പ​ല്ല​വി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍ഡും സോ​മ​നെ തേ​ടി​യെ​ത്തി.

  77ല്‍ ​മാ​ത്രം 47 ചി​ത്ര​ത്തി​ലാ​ണ് സോ​മ​ന്‍ നാ​യ​ക​നാ​യ​ത്. മൂ​ന്ന്​ ത​മി​ഴ് ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കാ​നാ​യി. ഷീ​ല, ജ​യ​ഭാ​ര​തി, അം​ബി​ക, ശ്രീ​വി​ദ്യ, ജ​യ​സു​ധ, റാ​ണി​ച​ന്ദ്ര, പൂ​ര്‍ണി​മ, രാ​ധി​ക, ഹി​ന്ദി​യി​ലെ ശ്രീ​ദേ​വി, ഷ​ര്‍മി​ള ടാ​ഗോ​ര്‍, ഭാ​നു​പ്രി​യ, രാ​മേ​ശ്വ​രി എ​ന്നി​വ​രൊ​ക്കെ സോ​മന്റെ നാ​യി​ക​മാ​രാ​യി​ട്ടു​ണ്ട്.

  Also Read: എനിക്കായി പിറന്നവന്‍, ജീവിതത്തില്‍ നീയുള്ളതില്‍ കടപ്പെട്ടിരിക്കുന്നു; റോബിന് ആരതിയുടെ പിറന്നാളാശംസ

  പൗ​രു​ഷം തു​ളു​മ്പു​ന്ന നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ സോ​മ​നെ കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തിന്റെ കുടുംബം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയും മക്കളും മഹാനടൻ സോമനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.

  'ഞങ്ങൾ കുടുംബസമേതം ഷൂട്ടിങ് സ്ഥലത്ത് പോകുമായിരുന്നു. മക്കൾ പഠിക്കുന്ന പ്രായമായപ്പോൾ അവരെ ബോർഡിങിലാക്കി. പിന്നെ ഞാൻ മാത്രം ലൊക്കേഷനിൽ അ​ദ്ദേഹത്തെ കാണാൻ പോകാൻ തുടങ്ങി. പതിനാല് വയസിലാണ് അ​ദ്ദേഹം എന്നെ കല്യാണം കഴിച്ചത്.'

  Also Read: ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

  'സോമേട്ടന്റെ കൂടെ വന്നശേഷമാണ് എല്ലാം ഞാൻ കാണുന്നത് പോലും. എനിക്ക് എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന സോമേട്ടനെയായിരുന്നു ഇഷ്ടം. അദ്ദേഹത്തിന്റെ നാടകം കണ്ടിട്ടാണ് ​ഗായത്രിയിലേക്ക് സോമേട്ടന് ക്ഷണം വരുന്നത്. വെളുപ്പിന് നാല് മണിക്ക് വന്നാണ് അ​ദ്ദേഹം അത്താഴം കഴിച്ചിരുന്നത്.'

  'പിറ്റേദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും അദ്ദേഹം ഷൂട്ടിന് പോകും. അദ്ദേഹം വീട്ടിലുള്ളപ്പോൾ എപ്പോഴും ആളുകൾ കാണും. സുരേഷ് ​ഗോപി സാർ ഇടയ്ക്കിടെ വീട്ടിൽ വരും. മധു ചേട്ടൻ, രൺജി പണിക്കർ എന്നിവരൊക്കെ വരും.'

  'മധു സാർ വയ്യാത്തത് കൊണ്ട് ഇപ്പോൾ വരാറില്ല. അവസാനം അദ്ദേഹത്തോടൊപ്പം തിയേറ്ററിൽ പോയി കണ്ടത് ലേലമാണ്. സോമേട്ടന് കൊച്ചുകുട്ടികൾ മുതൽ വയസായിട്ടുള്ളവർ വരെ സുഹൃത്തുക്കളാണ്. എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം സോമേട്ടൻ തന്നിരുന്നു.'

  'സോമേട്ടന്റെ പ്രചോദനം കൊണ്ടാണ് ഞാൻ സംരംഭകയായത്. കറി പൗഡറുകൾ അടക്കം എല്ലാം എന്റെ ഭദ്ര എന്ന കമ്പനിയിലുണ്ട്. അദ്ദേഹത്തിന് പല സിനിമകളിൽ അഭിനയിച്ചതിനും പണം കിട്ടിയിട്ടില്ല.'

  'അദ്ദേഹം നിർബന്ധം പിടിച്ച് ചോദിക്കാറുമില്ലായിരുന്നു. സുകുമാരനൊക്കെ നിരവധി തവണ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ട്. ജയഭാരതിയോടായിരുന്നു നായികമാരിൽ അടുപ്പം. കമൽഹാസനും വീട്ടിൽ വരുമായിരുന്നു. സോമേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു.'

  'ഞാൻ സോമേട്ടനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പോയി താമസിക്കുമായിരുന്നു. അപ്പോൾ കമൽഹാസൻ വരുന്നുവെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ എന്നെ അവിടുന്ന് പാക്ക് ചെയ്യും. കൂടെ നിൽക്കാൻ സമ്മതിക്കില്ല. ഇവരൊരുമിച്ച് ഒരു റൂമിൽ താമസിച്ച് ഭയങ്കര കൂട്ടായിരിക്കും. അതിനാൽ എനിക്ക് കമലഹാസനോട് ദേഷ്യമാണ്.'

  'എനിക്ക് സോമേട്ടനൊപ്പം ഇരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. തമിഴിലും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. എംജിആറിന്റെ അച്ഛനായും സോമേ‌ട്ടൻ അഭിനയിച്ചിട്ടുണ്ട്. പെട്ടന്ന് വഴക്കിടുന്ന സ്വഭാവമായിരുന്നു. ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമാണ്. വെജിറ്റേറിയനാണ് സോമേട്ടൻ' സോമന്റെ ഭാര്യ സുജാത പറഞ്ഞു.

  'എന്റെ അടുത്ത് വന്ന് നിന്നശേഷമാണ് ഡാഡിക്ക് വയ്യാതെയായത്. ക്ഷീണം കാരണം നേരെ ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് മരിച്ചു. അദ്ദേഹം അവസാനനാളുകളിൽ ആശുപത്രിയിലായിരുന്നു. വീട്ടിലേക്ക് വരാൻ ഡാഡിക്ക് സാധിച്ചില്ല എന്നത് വലിയ സങ്കടമുള്ള കാര്യമാണ്' മകൾ പറഞ്ഞു.

  Read more about: soman
  English summary
  Veteran Actor M. G. Soman Family Open Up About Late Actor Acting Life, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X