For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാനി ചാക്കോ ഉതുപ്പ് എന്ന കോട്ടയംകാരനെ ആദ്യം കണ്ടത് അവിടെവെച്ചായിരുന്നു; ഗായിക ഉഷ ഉതുപ്പിന്റെ പ്രണയകഥ

  |

  ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ആരാധകരുള്ള ഗായികയാണ് ഉഷാ ഉതുപ്പ്. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച്, സംഗീതത്തിന്റെ വഴികളിലൂടെ ലോകപ്രശസ്തയായ വ്യക്തിയാണ് ഈ അതുല്യഗായിക.പാട്ടുകാരെല്ലാം മധുരസ്വരത്തിന് ഉടമകളായിരിക്കണമെന്ന ധാരണ സംഗീതലോകം വച്ചു പുലര്‍ത്തുന്ന കാലത്തായിരുന്നു സംഗീതരംഗത്തേയ്ക്ക് ഉഷ കടന്നുവന്നത്.

  സ്‌കൂള്‍ കാലഘട്ടത്തിലെല്ലാം പരുക്കന്‍ സ്വരം ഉഷയ്ക്ക് വിനയായി. സംഗീതക്ലാസുകളില്‍ നിന്നും മത്സരങ്ങളില്‍ നിന്നുമെല്ലാം ഇക്കാരണത്താല്‍ ഉഷ പുറത്താക്കപ്പെട്ടു. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ ഉഷയ്ക്ക് സാധിച്ചിരുന്നില്ല.

  എന്നാല്‍ ആ പരുക്കന്‍ സ്വരവുമായിത്തന്നെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും ഉഷ പാടിത്തകര്‍ത്തു. പോപ് സംഗീതത്തിന്റെ ചടുലതയ്‌ക്കൊപ്പം വേദികളില്‍ ഉഷ ആടുകയും പാടുകയും ചെയ്തപ്പോള്‍ പ്രശംസിക്കാനെന്നപോലെ വിമര്‍ശിയ്ക്കാനും ആളുകള്‍ ഏറെയുണ്ടായി. 1970-80 കാലഘട്ടത്തില്‍ സംഗീതസംവിധായകരായ ആര്‍.ഡി. ബര്‍മ്മന്‍, ബപ്പി ലഹിരി എന്നിവര്‍ക്കുവേണ്ടി ഉഷ ഉതുപ്പ് ധാരാളം ഗാനങ്ങള്‍ ആലപിച്ചു.

  ഉഷ ഉതുപ്പ് മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്റെ കേരളം എത്ര സുന്ദരം എന്ന ആല്‍ബം സോങ് വളരെ പ്രശസ്തമാണ്. കോവിഡിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം.

  നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

  തമിഴ്‌നാട്ടുകാരിയായ ഉഷ ഉതുപ്പ് മലയാളിയായ ജാനി ചാക്കോ ഉതുപ്പ് എന്ന കോട്ടയംകാരനെയാണ് വിവാഹം കഴിച്ചിരിയ്ക്കുന്നത്. പക്ഷെ, അവര്‍ തമ്മില്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും അടുത്തതുമെല്ലാം കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു.

  കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഇരുവരും തമ്മില്‍ ആദ്യമായി കാണുന്നത്. അതേക്കുറിച്ച് മുന്‍പൊരിക്കല്‍ കൈരളി ടിവിയിലെ ജെബി ജംങ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ ഉഷ ഉതുപ്പ് സംസാരിച്ചിരുന്നു.

  മുംബൈയിലായിരുന്നു ഗായികയുടെ സംഗീതജീവിതത്തിന് തുടക്കമെങ്കിലും ഉഷ ഉതുപ്പെന്ന പോപ്പ് ഗായികയെ സൃഷ്ടിച്ചത് കൊല്‍ക്കത്തയായിരുന്നു. വളരെ തിരക്കുള്ള അവിടത്തെ ഒരു നൈറ്റ് ക്ലബ്ബില്‍ രണ്ട് വര്‍ഷത്തോളം ഗായികയായിരുന്നു ഉഷ. അങ്ങനെയിരിക്കെയാണ് ജാനി ഉതുപ്പെന്ന കോട്ടയംകാരനെ ഉഷ ആദ്യമായി കാണുന്നത്. ഉഷ പാടുന്നത് കേള്‍ക്കാന്‍ സ്ഥിരമായി അദ്ദേഹം ആ ക്ലബ്ബില്‍ വരുമായിരുന്നു. ആ പരിചയമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹമായും കലാശിച്ചത്.

  'വൃക്ക മാറ്റിവയ്ക്കല്‍ പരാജയം, മകന്‍ ജീവിക്കുന്നത് ഡയാലിസിസിലൂടെ'; സ്വകാര്യദുഃഖങ്ങള്‍ പങ്കുവെച്ച് ഉഷ ഉതുപ്പ്

  താനാണ് അദ്ദേഹത്തെ പ്രപ്പോസ് ചെയ്തതെന്നാണ് ഉഷ ഉതുപ്പ് പറയുന്നത്. ജാനിയോട് ആദ്യം തന്റെ ഇഷ്ടം തുറന്നുപറയുന്നതും ഉഷയായിരുന്നു. അന്ന് അദ്ദേഹം വലിയ ഗൗരവക്കാരനായിരുന്നു. വളരെ കുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ.

  രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു. 1969-ലായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയത്. 1971-ലായിരുന്നു വിവാഹം. നമ്മള്‍ എന്നെങ്കിലും വിവാഹിതരാവുകയാണെങ്കില്‍, നമുക്ക് ഒരു മകനുണ്ടാവുകയാണെങ്കില്‍ അവന് സണ്ണി എന്ന് പേരിടുമെന്ന് അന്നേ പറഞ്ഞിരുന്നു.

  ഷാരൂഖുമായി 'അവിഹിത ബന്ധത്തിന്' ഇഷ്ടമെന്ന് വിദ്യ ബാലന്‍; രണ്‍ബീറിന് ഒരു പെട്ടി കോണ്ടം നല്‍കുമെന്ന് ദീപിക

  ഉഷ ഉതുപ്പിനും ജാനി ചാക്കോ ഉതുപ്പിനും രണ്ട് മക്കളാണുള്ളത്. സണ്ണിയും അഞ്ജലിയും. ഇരുവരും കൊല്‍ക്കത്തയില്‍ തന്നെയാണ്. അടുത്തിടെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'പണം തരും പടം' എന്ന പരിപാടിയില്‍ ഉഷ ഉതുപ്പ് അതിഥിയായി എത്തിയിരുന്നു.

  Read more about: usha uthup
  English summary
  Veteran Pop Singer Usha Uthup opens up about her love marriage with Jani Chacko Uthup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X