»   » Soubin: വറുതിയുടെ വരണ്ട ദേശത്തില്‍ നിന്ന് അതിര്‍ത്തികള്‍ ഭേദിച്ച ഒരു നീണ്ട പാസ്, സുഡാനി ഫ്രം നൈജീരിയ

Soubin: വറുതിയുടെ വരണ്ട ദേശത്തില്‍ നിന്ന് അതിര്‍ത്തികള്‍ ഭേദിച്ച ഒരു നീണ്ട പാസ്, സുഡാനി ഫ്രം നൈജീരിയ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സൗബിന്‍ ഷാഹിര്‍ നായകനായി അഭിയനിച്ച സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണം നേടി തിയറ്ററുറകള്‍ കൈയടക്കി കൊണ്ടിരിക്കുകയാണ്. നവാഗതനായ സക്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 23 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലാണ് സിനിമ നിര്‍മ്മിച്ചിരുന്നത്.

  മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!

  ആദ്യദിനം തന്നെ മികച്ച തുടക്കമാണ് സിനിമയ്ക്ക് കിട്ടിയത്. സെവന്‍സ് കളിക്കാന്‍ മലപ്പുറത്ത് എത്തുന്ന വിദേശികളെയാണ് സുഡാനികള്‍ എന്ന് വിളിക്കുന്നത്. അത്തരമൊരു സുഡാനിയുടെ കഥ പറയുന്ന സിനിമയെ കുറിച്ച് വെട്ടുകിളി പ്രകാശ് സുഡാനി ഫ്രം നൈജീരിയെ കുറിച്ച് ഫേസ്ബുക്കിലൂടെ നീണ്ടൊരു കുറിപ്പ് എഴുതിയിരിക്കുകയാണ്. വറുതിയുടെ വരണ്ട ദേശത്തില്‍ നിന്ന് അതിര്‍ത്തികള്‍ ഭേദിച്ച ഒരു നീണ്ട പാസ്.... ഹൃദയത്തിലേക്ക്! എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം സിനിമയെ കുറിച്ച് പറയുന്നത്.

  'സുഡാനി ഫ്രം നൈജീരിയ' വറുതിയുടെ വരണ്ട ദേശത്തില്‍ നിന്ന് അതിര്‍ത്തികള്‍ ഭേദിച്ച ഒരു നീണ്ട പാസ്.... ഹൃദയത്തിലേക്ക്! മലയാളത്തില്‍ നിന്നും ഒരു ലോക സിനിമ പിറവിയെടുത്തിരിക്കുന്നു. മുന്‍ കാലങ്ങളില്‍ പലപ്പോഴും ലോകസിനിമകളില്‍ മലയാള സിനിമ അതിന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടായിരിക്കാം. അപ്പോഴൊക്കെ അത് മലയാളിയുടെ ശാപമായി പോയ 'കൂപമണ്ഡൂക' സ്ഥലിയായ സാംസ്‌കാരികവൈകാരിക അവസ്ഥകളുടെ നേര്‍പതിപ്പോ, പരിഛേദങ്ങളോ മാത്രമായിരുന്നു. ആ ജീര്‍ണ്ണതകളുടെ കുണ്ടന്‍ കിണറ്റില്‍ നിന്നും സമുദ്രത്തിന്റെ വിശാലതയിലേക്ക് ഇത് പരന്നൊഴുകുകയാണ്‌സിനിമ എന്ന ആശയ വിനിമയ മാധ്യമത്തിലൂടെ, ഒരു കലാ സൃഷ്ടിയുടെ പവിഴ കിരീടവും അണിഞ്ഞു കൊണ്ട്. സാഹിത്യത്തിലും ഇതര കലാരൂപങ്ങളിലും ലോകത്തിലെ എണ്ണപ്പെട്ടതൊക്കെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയോ ഇറക്കുമതി ചെയ്യുകയോ ഉണ്ടായിട്ടുണ്ടെങ്കിലും, മലയാളിക്ക് തന്റെ പക്ഷപാതപരവും ഇടുങ്ങിയതുമായ സമീപനങ്ങളില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല.(ഹിമാലയത്തിന്റെ വിജനതയിലും ഒരു മലയാളിയുടെ ചായക്കടയും ജീവിതവും ഒരു മാറ്റവുമില്ലാതെ തുടരുന്നുണ്ടായിരിക്കും എന്നത് സാധുവായ ഒരു ചൊല്ല് തന്നെയാണ്.)

  ഈ സിനിമയുടെ പ്രമേയം, കേരളവും ഇന്‍ഡ്യയും പിന്നിട്ട് നൈജീരിയന്‍ അഭയാര്‍ത്ഥികളുടെ, മണ്ണിന്റെ മക്കളുടെ ജീവിത ചുറ്റുപാടുകളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരോ പ്രേക്ഷകനെയും കൊണ്ട് പോയി താതാത്മ്യപ്പെടുത്തുന്ന പാടവം അത്ഭുതാവഹമാണ്. നൈജീരിയയിലെ വരണ്ട ഒറ്റപ്പെട്ട ഭൂപ്രദേശത്ത് അതിവിദൂരതയില്‍ നിന്ന് ദാഹജലവുമായി നടന്നു വരുമ്പോള്‍ കാവല്‍ വിമാനത്തിന്റെ ഇരമ്പിച്ചയില്‍ തലകറങ്ങി വീണു പോകുന്ന സാമുവലിന്റെ സഹോദരിയെ നമ്മുടെ പ്രിയപ്പെട്ടവളാക്കി മാറ്റുന്നുണ്ട് ഒരൊറ്റ ദൃശ്യത്തിലൂടെ. സാമൂഹ്യ പ്രസക്തവും അവഗണനാപരവുമായ കാര്യങ്ങളും, മനുഷ്യാവകാശങ്ങളും അധര വ്യായാമത്തിലൂടെ കച്ചവടച്ചരക്കാക്കി മാറ്റുന്ന മാറിയ, ഈ ആധുനിക കാലത്തില്‍ ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും ചായാഗ്രഹണവും ഒരു നവോത്ഥാന കാഴ്ചപ്പാടിന്റെ പുസ്തകം, മുഴുവന്‍ സിനിമ പ്രേക്ഷകര്‍ക്കുമായി തുറന്നു വെയ്ക്കുകയാണ്. കഠിനമായ ഗൃഹപാഠങ്ങളിലൂടെ, തീവ്രമായ അര്‍പ്പണബോധത്തിലൂടെ അവരതില്‍ വിജയം വരിച്ചിരിക്കുന്നു. അവര്‍ക്കു വേണ്ടി മാത്രമല്ല;അത് നമുക്കും വരും തലമുറയ്ക്കും വേണ്ടിയാണ്.

  ഭാഷയുടെ, സംസ്‌കാരത്തിന്റെ, പ്രാദേശികതയുടെ ഒക്കെ കാര്യമെടുത്താല്‍ മലയാളിയുടെ കാഴ്ചയുടെ സംസ്‌കാരത്തില്‍ നടത്തിയ ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ. ഇത് ഒരു ദേശത്തിന്റെ കഥ മാത്രമായി ചുരുങ്ങുന്നില്ല എന്നതാണതിന്റെ മഹത്വം. മാതൃത്വത്തിന്റെ നിരുപാധിക സ്‌നേഹത്തിന്റെ അതിര്‍ വരമ്പുകളില്ലാത്ത ബഹിര്‍സ്ഫുരണം കൂടിയാണ് ഈ സിനിമ. അതനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം, കൈക്കുമ്പിളിലെടുത്ത അമൃത ജലമാണ് ഈ സിനിമയിലെ സ്ത്രീ സാന്നിദ്ധ്യമെന്ന്. ഫെമിനിസം എന്നാല്‍ എന്ത് എന്ന് ഇവരിലൂടെ നാം മനസ്സിലാക്കിയാല്‍ നന്ന്. ലോകത്തെവിടെയും ത്യാഗമൂര്‍ത്തികളായ ഈ കാര്യപ്രാപ്തിക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു സമൂഹവും ഭൂമിയില്‍ നിലനില്‍ക്കുമായിരുന്നില്ല. അശക്തിയുടെ ശക്തിഭദ്രതയാണ് ഒരോ അമ്മമാരുമെന്ന് പ്രഗല്‍ഭതയോടെ ഈ ചലച്ചിത്രം തെളിയിക്കുന്നു. മലയാള സിനിമയുടെ ഒരു 'ഹിസ്‌ററീരിക്കല്‍ മാനിയ' ആയിപ്പോയ നായക നായിക സങ്കല്‍പ്പങ്ങളുടെ 'മുള്ളുക്കെട്ടില്‍' നിന്നും മലയാള സിനിമയെ ഇവര്‍ രക്ഷപ്പെടുത്തിയിരിക്കുന്നു, സുഡാനി ഫ്രം നൈജീരിയയിലൂടെ എടുത്തു പറയാനായിട്ട് ഒരു നായികാ പോലും ഇല്ലാതെ തന്നെ. കഥാഗതിയുടെ വികാസത്തില്‍ മജീദാണോ സാമുവലാണോ യഥാര്‍ത്ഥ നായകനെന്ന് നമുക്ക് തീരുമാനിക്കാനാകാതെയാകുന്നു.

  സുഡാനിയുടെ അവതരണരീതിയുടെ പ്രത്യേകതയാര്‍ന്ന ക്രിയാത്മകത എന്താണെന്നുണ്ടെങ്കില്‍ അത് കഥാസന്ദര്‍ഭങ്ങളിലൂടെ കഥാപാത്രങ്ങളെ ഉറപ്പിക്കുക എന്നതായിരുന്നു കഥാപാത്രങ്ങളെ നമുക്ക് പ്രിയപ്പെട്ടവരാക്കുകയായിരുന്നു അഥവാ അവരെ നാം തന്നെയാക്കി മാറ്റുകയായിരുന്നു. ഇതായിരുന്നു ഇതിന്റെ ശില്‍പ്പികളുടെ ദൗത്യം. പഴയതുപോലെ, നായക നായികമുഖങ്ങളിലൂടെ കഥാസന്ദര്‍ഭങ്ങളിലേക്ക് ഇറങ്ങി ചെല്ലുക എന്ന രീതിയെ അവര്‍ വേരോടെ പിഴുതെറിഞ്ഞു. സിനിമയുടെ ഫ്യൂഡല്‍ ഫോര്‍ട്ടുകളെ തകര്‍ത്ത, കലയുടെ വിപ്‌ളവകാരികളോ കലാപകാരികളോ ആയി മാറിയിരിക്കുന്നു ഇതിന്റെ സൃഷ്ടാക്കള്‍. ആസ്വാദകനില്‍ യാതൊരു വിധ അരോചകത്വമോ, അസ്വാരസ്യമോ ഉളവാക്കാതെ അവരത് സാധ്യമാക്കി. ഒരു പക്ഷേ ആസ്വാദകന്റെ കാഴ്ചപ്പാടുകളുടെ ഇതളുകളെ ഒരു നിര കൂടി വികസിപ്പിച്ചു എന്ന് വേണം പറയാന്‍. ഇത് ഈ തലമുറയിലെ കലാകാരന്‍മാരുടെ സാതന്ത്ര്യഅവബോധത്തിന്റെ സൂചനകള്‍ കൂടിയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോയ ജനതയെ, സാമൂഹ്യമായ അവഗണനയിലമര്‍ന്ന സമുദായങ്ങളെയെല്ലാം മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുത്തി, മനുഷ്യഹൃദയങ്ങളിലെ സ്‌നേഹ ശിലകളാക്കി മാറ്റുന്നതിന് ശ്രദ്ധാപൂര്‍വ്വം നടത്തിയ നീക്കങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

  ഒരു ഫുഡ്‌ബോള്‍ മാച്ചിലെ ബോള്‍ പാസ്സിങ്ങ് പോലെ ലക്ഷ്യത്തിലേക്ക് ചടുലതയോടെ കുതിക്കുകയാണ് ഈ സിനിമയിലെ മുഴുവന്‍ ദൃശ്യങ്ങളും സീനുകളും. തിരക്കഥയ്ക്കും സംവിധാനത്തിനുമൊപ്പം ഒരേ മനസ്സോടെ സഞ്ചരിച്ച് ഒരുക്കിയ പശ്ചാത്തല സംഗീതവും, 'ദുഅ' ചൊല്ലി എന്ന വരികളും ചിത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കേകിയ കരുത്ത് എടുത്തു പറയാതിരിക്കാനാവില്ല. നടന ചാരുതയുടെ കാര്യത്തില്‍ അഭിനേതാക്കള്‍ എല്ലാം ഒന്നിനൊന്ന് മാറ്റുരയ്ക്കപ്പെടുകയായിരുന്നു ചിത്രത്തിലുടനീളവും. സൗബിന്റെ അഭിനയതികവിന് ' കാര്‍ബ്ബണിലെ ' ആനക്കാരന്റെ മൂന്ന് സീന്‍ തന്നെ ധാരാളമായിരുന്നു. ഈ സിനിമയില്‍ മജീദായുള്ള വേഷപകര്‍ച്ച, യഥാതഥമായ അഭിനയ സമ്പ്രദായത്തില്‍ ഇനി ഇതിനപ്പുറത്തേയ്ക്കില്ല. വിധേയത്വങ്ങളുടെ തിമിരാന്ധത ബാധിച്ചവര്‍ തിരിച്ചു വിധിച്ചേക്കും;നമുക്കത് അവഗണിക്കാം. നിങ്ങളിലെ ഈ തീ അണയാതെ യാഗാഗ്‌നി പോലെ എന്നും ജ്വലിക്കട്ടെ....

  കാസ്റ്റിങ്ങില്‍ കാഴ്ചവച്ച കരവിരുതിനു മുന്നില്‍ ശിരസ്സ് കുനിച്ച് പ്രണമിക്കുന്നു. സ്ഥലം എസ്.ഐയും, ഗരുഡന്‍ നായരും സാമുവലിന്റെ സഹോദരിയുമെല്ലാം അവിസ്മരണിയമാണ്. സംവിധായകന്‍ സക്കറിയ, കൂട്ടെഴുത്തുക്കാരന്‍ മുഹ്‌സിന്‍ പരാരി, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംഗീതം റെക്‌സ് വിജയന്‍, നിര്‍മാതാവ് സമീര്‍ താഹിര്‍, തുടങ്ങിയ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈമാറ്റം ചെയ്യാനുള്ള ജഴ്‌സി ഇല്ലാത്തിതിനാല്‍ അത് വാക്കുകളില്‍ ഒതുക്കുന്നു. നിങ്ങളുടെ ഈ സൃഷ്ടി പരതയില്‍ ഞങ്ങളെ പോലെ കാലഹരണപ്പെട്ടുപോയവരുടെ വിങ്ങലുകള്‍ക്ക് ശലഭചിറകു മുളയ്ക്കുകയാണ് ജീവിതം തെററി പോയില്ല എന്നാശ്വസിക്കുകയാണ് പ്രത്യാശഭരിതരാവുകയാണ്. നിങ്ങളില്‍ ഈശ്വരാനുഗ്രഹം വര്‍ഷിക്കട്ടെ... സ്‌നേഹത്തോടെ, പ്രകാശേട്ടന്‍.. എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  Mohanlal: റെയ്ബാന്‍ ഗ്ലാസും, മീശയും, ലാലേട്ടനെ സൂചിപ്പിക്കാന്‍ ഇതിലും വലുത് മറ്റെന്ത് വേണം!

  English summary
  Vettukili Prakash facrbook post about Sudani From Nigeria

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more