twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹദിനത്തില്‍ ഇടിത്തീപോലെ വന്ന വാര്‍ത്ത! വിധു പ്രതാപും ദീപ്തിയും ഇന്നും ഓര്‍ക്കുന്നു അക്കാര്യം!

    |

    വേറിട്ട ശബ്ദവുമായെത്തിയ ഗായകരിലൊരാളാണ് വിധുു പ്രതാപ്. റൊമാന്റിക് മാത്രമല്ല അടിപൊളിയും പറ്റുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം പിന്നീട്. മഴപ്പാട്ടുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന ഗാനങ്ങളില്‍ പലരും ഇദ്ദേഹത്തിന്റെയാണ്. മഴയുള്ള രാത്രിയില്‍, എന്തോ മൊഴിയുവാനുണ്ടാകുമീ തുടങ്ങിയ ഗാനങ്ങളെല്ലാം ഇന്നും നമ്മുടെ മനസ്സിലുണ്ട്. പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് വിധു തെളിയിച്ചിരുന്നു. പാട്ടുകളുടെ പാട്ട് എന്ന പരമ്പരയില്‍ നായകനായെത്തിയതോടെയാണ് ഗായകന്റെ അഭിനയം പ്രേക്ഷകര്‍ കണ്ടത്.

    ടിക് ടോക്കിലും സജീവമാണ് വിധു വും ഭാര്യ ദീപ്തിയും. വിധുവിന് പാട്ടാണ് ജീവനെങ്കില്‍ ഭാര്യയ്ക്ക് നൃത്തമാണ്. ഭര്‍ത്താവിന്റെ പാട്ടിന് ചുവടുവെക്കുന്ന വീഡിയോയുമായി ദീപ്തി അടുത്തിടെയും എത്തിയിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ലോക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് പറഞ്ഞും പുതിയ ചാലഞ്ച് പ്രഖ്യാപിച്ചുമൊക്കെ ഇവരെത്താറുണ്ട്. തങ്ങളുടെ വിവാഹത്തിന്റെ അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

    ദീപ്തി പറയട്ടെ

    ദീപ്തി പറയട്ടെ

    വീട്ടില്‍ ലോക്കാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട് വിധു പ്രതാപും ദീപ്തിയും. ഇരുവരും ചെയ്ത വമ്പന്‍ പ്ലാനിംഗ് വീഡിയോയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹദിനത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും. കല്യാണത്തെക്കുറിച്ച് വാതോരാതെ പറയണമെങ്കില്‍ അതിന് ഒരാളെ വിളിക്കാമെന്ന് പറഞ്ഞായിരുന്നു വിധു ദീപ്തിയെ വിളിച്ചത്. നീ പറഞ്ഞ് തുടങ്ങിക്കോളൂ ഞാനും ഒപ്പം ചേരാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ അന്നത്തെ ദിവസത്തെക്കുറിച്ച് പറഞ്ഞത്.

    വിവാഹത്തെക്കുറിച്ച്

    വിവാഹത്തെക്കുറിച്ച്

    കല്യാണത്തിനെക്കുറിച്ച് പറയുമ്പോള്‍, ഒരു ദേശീയ ഹര്‍ത്താലിന്റെ അന്നായിരുന്നു ഞങ്ങളുടെ വിവാഹം. കല്യാണം മാറ്റുന്നുണ്ടോയെന്നൊക്കെ കുറേ പേര്‍ വിളിച്ച് ചോദിച്ചിരുന്നു. അന്ന് കുറേ ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. എല്ലാവരേയും ക്ഷണിച്ചതാണ്. വിവാഹം മാറ്റിവെക്കുകയെന്ന ചിന്തയൊന്നുമില്ലായിരുന്നു. മറ്റരു രസമെന്താണെന്ന് വെച്ചാല്‍ നമ്മള് സെറ്റില്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. ദീപ്തിയുടെ സ്വന്തം സ്ഥലം കൊല്ലമാണ്, ബന്ധുക്കളെല്ലാം അവിടെയാണ്. വിധുവിന്റെ അച്ഛന്റെ സ്ഥലം തൃശ്ശൂരാണ്. അവിടെയാണ് കുറേ ബന്ധുക്കള്‍. ഇവിടെ നിന്നൊക്കെയായിരുന്നു ആളുകള്‍ക്ക് വരേണ്ടത്.

    വിവാഹം മാറ്റിവെച്ചില്ല

    വിവാഹം മാറ്റിവെച്ചില്ല

    എല്ലാവര്‍ക്കും വരാനുള്ള സജ്ജീകരണങ്ങളൊക്കെ ഒരുക്കി. വിവാഹം മാറ്റിവെക്കുകയെന്നത് ഞങ്ങളുടെ അജണ്ടയില്‍ പോലുമില്ലാത്ത കാര്യമായിരുന്നു. എങ്കില്‍പ്പോലും അന്ന് രാവിലെ ചിലര്‍ വിളിച്ച് കാര്യം തിരക്കി. കല്യാണം മാറ്റിവെച്ചുവെന്ന് കേട്ടല്ലോയെന്ന് പറഞ്ഞുള്ള കോളുകളുമുണ്ടായിരുന്നു. ഹര്‍ത്താലായിരുന്നിട്ടും വിവാഹത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു. എല്ലാവരും വന്നു.

    Recommended Video

    Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
    വലിയ ഭാഗ്യം

    വലിയ ഭാഗ്യം

    നമുക്ക് ലഭിച്ച വലിയ ഭാഗ്യമെന്താണെന്നാല്‍ കല്യാണത്തിന് ചിത്രച്ചേച്ചി, ദാസ് സാര്‍ എല്ലാവരുമുണ്ടായിരുന്നു. മന്ത്രിമാരും ഒരുവിധം എല്ലാവരുമുണ്ടായിരുന്നു. ദാസ് സാറായിരുന്നു ഹാരം എടുത്ത് തന്നത്. ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണ് അത്. ആ ഒരു അനുഗ്രഹം എന്നും നമ്മുടെ ജീവിത്തിലുടനീളം ഉണ്ടാവും. അദ്ദേഹം കല്യാണത്തിന് പങ്കെടുത്തും ഹാരം തന്നതും ഒരിക്കലും മറക്കാനാവില്ല.

    വെല്ലുവിളികളുമുണ്ടായിരുന്നു

    വെല്ലുവിളികളുമുണ്ടായിരുന്നു

    ചാലഞ്ചസും നേരിടേണ്ടി വന്നിട്ടുണ്ട്. ഹര്‍ത്താലായത് കൊണ്ട് തലേന്ന് രാത്രി മേക്കപ്പ് ചെയ്യുന്ന പുള്ളിക്കാരിയെ വിളിച്ച് വീട്ടിലേക്കുള്ള വഴി ചോദിച്ചിരുന്നു. വിളിക്കാന്‍ പോവണമല്ലോ പിറ്റേന്ന് ഹര്‍ത്താലായതിനാല്‍. അതിനിടയിലാണ് അവര്‍ അവരെ വീട്ടില്‍ നിന്നും വിടുന്നില്ലെന്ന് പറഞ്ഞത്. ഹര്‍ത്താലായത് കൊണ്ട് പുറത്ത് പോവേണ്ടെന്ന് പറഞ്ഞു, അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അത് ശരിയാണ്. എന്തായാലും എന്നെ അത് നന്നായി ടെന്‍ഷടിപ്പിച്ചുവെന്ന് ദീപ്തി പറയുന്നു.

    സ്വന്തമായി ചെയ്തു

    സ്വന്തമായി ചെയ്തു

    വിവാഹത്തിന്റെ തലേന്ന് രാത്രി വൈകിയാണ് മേക്കപ്പ് ചെയ്യുന്നയാള്‍ വരില്ലെന്നറിഞ്ഞത്. സ്വന്തമായി ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു പിന്നീട്. അങ്ങനെ ചെയ്ത് എന്‍രെ കളറിലാ ദീപ്തി കയറിയത്. എന്റെ ഒരു സുഹൃത്തും സഹായിക്കാനുണ്ടായിരുന്നു. വിവാഹ ദിവസം എന്തായാലും ഞങ്ങള്‍ മറക്കില്ല. ട്രയിന്‍ വരെ തടഞ്ഞ ഹര്‍ത്താലായിരുന്നു. തൃശ്ശൂരിലുള്ള കുറച്ച് പേര്‍ക്കൊക്കെ വരാനായില്ല. ഓഗസ്റ്റ് 20ാം തീയതിയായിരുന്നു വിവാഹം നടന്നതെന്നുമായിരുന്നു വിധു പ്രതാപും ദീപ്തിയും പറഞ്ഞത്.

    English summary
    Vidhu Prathap and Deepti reveals about their marriage day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X