For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും കൊണ്ട് നടന്നതാണ്; ആറാട്ടിനെ കുറിച്ച് വിധു വിന്‍സെന്റ്

  |

  തിയറ്ററുകളെ പൂരപ്പറമ്പാക്കി കൊണ്ട് മോഹന്‍ലാല്‍ ചിത്രം ആറാട്ട് റിലീസ് ചെയ്തിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയെ കുറിച്ച് റിലീസിന് മുന്‍പ് തന്നെ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് വലിയൊരു വിരുന്ന് നല്‍കുന്ന മാസ് ചിത്രമാണെന്നുള്ള മുന്‍വിധികളെല്ലാം നിലനിര്‍ത്തി കൊണ്ടാണ് ആദ്യ പ്രതികരണങ്ങള്‍ വരുന്നത്. മോഹന്‍ലാലിന്റെ അഴിഞ്ഞാട്ടമാണ് ആറാട്ട് ആയി എത്തിയിരിക്കുന്നതെന്നാണ് പ്രധാനമായും പറയുന്നത്. കോമഡിയും ആക്ഷനും മാസുമൊക്കെ ചേര്‍ന്ന കിടിലന്‍ മൂവിയായി ആറാട്ട് മാറിയിരിക്കുകയാണ്.

  ആറാട്ടിന്റെ റിലീസിനെ കുറിച്ച് നിരവധി അഭിപ്രായങ്ങളും നിരൂപണങ്ങളുമാണ് വരുന്നത്. അതേ സമയം കൊവിഡും ലോക്ഡൗണും സിനിമാ മേഖലയ്ക്ക് ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും സിനിമാ മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുന്നതിന് വേണ്ടി ഒരുക്കിയ ചിത്രമാണ് ആറാട്ടെന്ന് പറയുകയാണ് സംവിധായിക വിധു വിന്‍സെന്റ്. പല പ്രതിസന്ധികളിലും സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും കൊണ്ടാണ് ആറാട്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നാണ് വിധു പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  'ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ആറാട്ട് ഇന്ന് തീയേറ്ററുകളിലെത്തുന്നു. കഴിഞ്ഞ കോവിഡ് കാലത്താണ് ആറാട്ടിന്റെ ചിത്രീകരണം തുടങ്ങുന്നത്. കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും എല്ലാ മേഖലകളെയുമെന്ന പോലെ സിനിമാ രംഗത്തെയും അടിമുടി താറുമാറാക്കുകയും തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു കൊണ്ടിരുന്ന സമയം. സിനിമാ വ്യവസായം തന്നെ സ്തംഭിച്ചു നിന്ന സമയത്ത് ഈ മേഖലക്ക് ഉണര്‍വ്വും ഉന്മേഷവും നല്‍കാനുതകുന്ന എന്തെങ്കിലും സംഭവിച്ചേ തീരൂ എന്ന ആലോചനയില്‍ നിന്നാണ് മോഹന്‍ലാല്‍ - ഉണ്ണികൃഷ്ണന്‍ - ഉദയകൃഷ്ണന്‍ ടീം ആറാട്ടിലേക്കെത്തുന്നത്.

  ആയിരത്തിലധികം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുന്നൂറോളം ക്രൂ മെമ്പേഴ്‌സുമൊക്കെയായി ഒരുപാട് പേര്‍ക്ക് ആ വറുതിയുടെ കാലത്ത് ആറാട്ടിന്റെ ചിത്രീകരണം നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. ദിവസവും നൂറും ഇരുന്നൂറും പേര്‍ക്ക് വീതം പിസിആര്‍ ടെസ്റ്റും ഷൂട്ടിംഗിനിടയില്‍ പാലിക്കേണ്ട കോവിഡ് പെരുമാറ്റചട്ടങ്ങളും ഒക്കെയായി അങ്ങേയറ്റം ബുദ്ധിമുട്ടുകളുണ്ടായിട്ടും സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും ഒന്നു കൊണ്ട് മാത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ആറാട്ട്.

  യു എ ഇ യില്‍ റോഡ് അടച്ച് മഞ്ജു വാര്യരുടെ 'ആയിഷ'; 7 ഭാഷകളിലായി ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു

  സിനിമയുടെ ആദ്യ പ്രദര്‍ശനം സംഭവിക്കേണ്ടത് തിയേറ്ററുകളില്‍ തന്നെയാണെന്ന നിലപാടിലും ഉറച്ചുനിന്നതിന് ആറാട്ട് ടീമംഗങ്ങള്‍ക്ക് ബിഗ് സല്യൂട്ട്. രണ്ട് രണ്ടര മണിക്കൂര്‍ കൊണ്ട് നമ്മള്‍ കണ്ടു തീര്‍ക്കുന്ന ഓരോ സിനിമക്ക് പിന്നിലും ഒരു പാട് മനുഷ്യരുടെ അധ്വാനവും വേദനയും കണ്ണുനീരുമാണെന്ന് ആറാട്ട് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. സിനിമക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എല്ലാ വിജയാശംസകളും... എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വിധു വിന്‍സെന്റ് പറയുന്നത്.

  സീരിയലില്‍ നിന്നും താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; നായകനും നായികയുമൊക്കെ മാറേണ്ടി വന്ന സാഹചര്യമിതാണ്

  Recommended Video

  ആറാട്ടിനെ ആട്ടി വിട്ട് ജനങ്ങൾ | Aarattu Theatre Response | Mohanlal | FilmiBeat Malayalam

  വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ആറാട്ട്. ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്. ശ്രദ്ധ ശ്രീനാഥ്, സമ്പത്ത് രാജ്, സിദ്ദിഖ്, വിജയരാഘവന്‍, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫെബ്രുവരി പതിനെട്ട് മുതല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് എല്ലായിടത്ത് നിന്നും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. പാലക്കാട് ഒരു വില്ലേജില്‍ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. നെയ്യാറ്റിന്‍ക്കര ഗോപന്‍, ഗോപരാജന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

  English summary
  Vidhu Vincent About Mohanlal-B Unnikrishnan Teams Aaraattu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X