twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിര്‍മാതാവില്ല, സിനിമ ഉപേക്ഷിക്കാനൊരുങ്ങി! പിന്തുണ നല്‍കിയത് ബി ഉണ്ണികൃഷ്ണനെന്ന് വിധു വിന്‍സെന്റ്

    |

    ആദ്യ സിനിമയായ മാന്‍ ഹോളിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ വിധു വിന്‍സെന്റിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. നടിമാരായ രജിഷ വിജയനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അടുത്തിടെ സിനിമയുടെ ഓഡിയോ ലോഞ്ച് വിപുലമായി ആഘോഷിച്ചിരുന്നു.

    മൊഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം നിരവധി താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സ്റ്റാന്‍ഡ് അപ്പ് നിര്‍മ്മിക്കുന്നതിനെ പറ്റി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ സിനിമയിലേക്ക് നിര്‍മാതാക്കള്‍ വന്നതിനെ പറ്റി വിധു വിന്‍സെന്റും പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു വിധു മനസ് തുറന്നത്.

     വിധുവിന്റെ വാക്കുകളിലേക്ക്...

    സ്ത്രീ പക്ഷത്ത് നില്‍ക്കുന്ന എന്ന് പറയുന്ന നിര്‍മാതാക്കള്‍ കൂടിയായ സംവിധായകരെ അടക്കം ഞാന്‍ സമീപിച്ചിട്ടുണ്ട്. അവരെല്ലാം അവരുടെ കടബാധ്യതകളെ കുറിച്ച് പറയുകയായിരുന്നു. അതേ സമയം ഞാന്‍ കാണുന്നത് അവര്‍ ഓരോ വര്‍ഷം പുതിയ പുതിയ പ്രോജക്ടുകള്‍ ചെയ്യുന്നതാണ്. അതൊരു വലിയ വൈരുദ്ധ്യം നിറഞ്ഞ അവസ്ഥയാണ്. വല്ലാത്ത നിരാശ തോന്നി. ആ ഘട്ടത്തിലാണ് ഞാന്‍ ഈ പ്രോജക്ട് പോലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

     വിധുവിന്റെ വാക്കുകളിലേക്ക്...

    സിനിമ നിന്ന് പോയെക്കും എന്ന ഘട്ടത്തില്‍ എന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ ചില നിര്‍മാതാക്കളെ ഞാന്‍ മെസേജിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടു. അവരോട് സഹായം ചോദിച്ചു. സന്ദീപ് സേനനും ബി ഉണ്ണികൃഷ്ണനും അടക്കമുള്ളവര്‍ അതിനോട് പ്രതികരിച്ചു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ ബി ഉണ്ണികൃഷ്ണന്‍ എന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കണം എന്നും പറഞ്ഞിരുന്നു.

     വിധുവിന്റെ വാക്കുകളിലേക്ക്...

    ആ ഉറപ്പിന്മേലാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. സിനിമ നിര്‍മ്മിക്കാമോ എന്നല്ല, ഏതെങ്കിലും നിര്‍മാതാക്കളുടെ അടുത്തെത്താന്‍ സഹായിക്കാമോ എന്നാണ് ചോദിച്ചത്. പക്ഷേ അദ്ദേഹം പറഞ്ഞ ആളുകളൊക്കെ ആ സമയത്ത് മറ്റ് ചില സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. അടുത്ത സിനിമയുടെ സമയത്ത് സഹകരിക്കാം എന്ന് പറഞ്ഞു. പിന്നീട് ബി ഉണ്ണികൃഷ്ണന്‍ തന്നെ ഞങ്ങളെ വിയോകോം 18 മായി കണക്ട് ചെയ്ത് തന്നു. മുംബൈയില്‍ പോയി ഞാനും ഉമേഷും അവരെ കണ്ടു.

     വിധുവിന്റെ വാക്കുകളിലേക്ക്...

    അവര്‍ക്ക് തിരക്കഥ ഇഷ്ടമായി. പക്ഷേ മൂന്ന് മാസത്തെ സമയം ചോദിച്ചു. അത്രയും കാത്തിരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അഭിനേതാക്കളുടെ ഒക്കേ ഡേറ്റ് ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ബി ഉണ്ണികൃഷ്ണന്‍ ആന്റോ ജോസഫും സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിങ്ങളെ പോലൊരാള്‍ സിനിമ ചെയ്യാന്‍ ഇങ്ങനെ അലഞ്ഞ് തിരിയേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞതെന്നും വിധു വിന്‍സെന്റ് പറയുന്നു. ഡബ്ല്യൂസിസി അംഗമായ

     ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നത്...

    താനും ആന്റോ ജോസഫും മാടമ്പി, പ്രമാണി, ഗാനഗന്ധര്‍വ്വന്‍ പോലെയുള്ള തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്തത് കൊണ്ടാണ് സ്റ്റാന്‍ഡ് അപ്പ് പോലെയുള്ള സിനിമകല്‍ ഇവിടെ ഉണ്ടാക്കാനുള്ള മൂലധനം ഉണ്ടായതെന്നാണ് സംവിധായകനും നിര്‍മാതാവും ഫെഫ്ക പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. സിനിമാ സംരംഭങ്ങള്‍ക്കെല്ലാം അടിത്തറയായി വേണ്ടത് മൂലധനമാണ്. ഞങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറ്കടായി തന്നെയായിരിക്കും പക്ഷേ നിങ്ങള്‍ പൊളിറ്റിക്കലി കറ്കാടവൂ... എന്നെങ്കിലും അത്തരം സിനിമ ചെയ്യണമെന്ന് തോന്നുമ്പോള്‍ തങ്ങള്‍ അത് ചെയ്യും എന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. മലയാള സിനിമയില്‍ സ്ത്രീകളുടേതായ ഒരു ഇടം ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ട് പോകാന്‍ കഴിയു എന്ന ബോധ്യം എനിക്കും വിധു വിന്‍സെന്റിനുമുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് സ്റ്റാന്‍ഡ് അപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

    ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നത്...

    സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പൊളിറ്റിക്കല്‍ കറക്ടാണോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. തന്റെ പരിമിതമായ സൈദ്ധാന്തിക ജ്ഞാനത്തില്‍ മനസിലാക്കുന്നത് ഒരാള്‍ക്ക് ഒരിക്കലും പൊളിറ്റിക്കലി കറക്ടാക്കാന്‍ സാധിക്കില്ലെന്നാണ്. പൊളിറ്റിക്കല്‍ കറക്ട്നസ്സ് എന്ന് പറയുന്നത് ഒരു ഐഡിയലാണ്. നിങ്ങള്‍ നിങ്ങളുടെ തെറ്റുകളിലൂടെ അതിലേക്ക് യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ തെറ്റുകള്‍ തിരുത്തി തിരുത്തി മുന്നോട്ട് പോകുന്നതാണ് സ്വാര്‍ത്ഥകമായ രാഷ്ട്രീയം. അങ്ങനെ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിന്ന് ചെയ്ത ചില തെറ്റുകളുടെ തിരുത്തലുകള്‍ കൂടിയാണ് സ്റ്റാന്‍ഡ് അപ്പ് എന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ വാതില്‍ എന്നും വിധുവിനായി തുറന്നിട്ടിരിക്കുന്നുവെന്ന് ആന്റോ ജോസഫും കൂട്ടിചേര്‍ത്തു.

    English summary
    Vidhu Vincent Talks About Director B Unnikrishan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X