»   » വില്ലന്‍ പരിവേഷങ്ങളിലുടെ സിനിമയിലെത്തി! ഹോളിവുഡിനെ തോല്‍പ്പിക്കുന്ന ശരീരവുമായി ഒരു നടന്‍!!!

വില്ലന്‍ പരിവേഷങ്ങളിലുടെ സിനിമയിലെത്തി! ഹോളിവുഡിനെ തോല്‍പ്പിക്കുന്ന ശരീരവുമായി ഒരു നടന്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ആയോധകലയിലുടെ ലോക സിനിമയുടെ നെറുകയിലെത്തിയവരാണ് ജാക്കിച്ചാന്‍, ബ്രൂസ്‌ലി എന്നിവരോക്കെ. ഇന്ത്യന്‍ സിനിമയിലും ഹോളിവുഡിനെ വെല്ലാന്‍ കഴിയുന്ന താരങ്ങള്‍ പിറവി എടുത്തു കൊണ്ടിരിക്കുകയാണ്. അതിലൊരാളാണ് വിദ്യുത് ജംവാല്‍.

'പ്രേമം' നൂറ് ശതമാനം വിജയമായത് രണ്ട് വര്‍ഷത്തിന് ശേഷം! പ്രണയ സാഫല്യം നേടി 'പ്രേമ'ത്തിലെ താരങ്ങള്‍!!!

തെന്നിന്ത്യന്‍ സിനിമയിലുടെ സിനിമ ലോകത്തിലെത്തിയ വിദ്യുത് ലുക്കിലും ശരീര ഘടനയിലും ഹോളിവുഡിലെ നടന്മാരെ കടത്തിവെട്ടും. സ്റ്റണ്ട് രംഗങ്ങളില്‍ മികച്ചു നില്‍ക്കാന്‍ വിദ്യുതിന് കഴിയുന്നതിന്റെ രഹസ്യം എന്താണെന്നറിയണോ?

വിദ്യുത് ജംവാല്‍

ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് നടന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന് വരുന്ന താരമാണ് വിദ്യുത് ജംവാല്‍. കാശ്മീരിലെ ഒരു നേവി കുടുംബത്തിലാണ് വിദ്യുതിന്റെ ജനനം. പിതാവിന്റെ ജോലിയിലുള്ള മാറ്റം കൊണ്ട് താരം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരുന്നു.

വില്ലനായി സിനിമയിലെത്തി

ജോണ്‍ എബ്രാഹം നായകനായ 'ഫോര്‍സ്' എന്ന ബോളിവുഡ് സിനിമയിലാണ് വിദ്യുത് ആദ്യമായി അഭിനയിച്ചത്. സൂര്യയും ജ്യോതികയും നായിക നായകന്മാരായി എത്തിയ 'കാക്ക കാക്ക' എന്ന തമിഴ് ചിത്രത്തിന്റെ റിമേക്ക് ചിത്രമായിരുന്നു ഫോര്‍സ്. പിന്നീട് ബില്ല-2, തുപ്പാക്കി എന്നീ ചിത്രങ്ങളിലെ വില്ലനായും താരം പ്രത്യക്ഷപ്പെട്ടു.

കമാന്റോ വണ്‍മേന്‍ ആര്‍മി

വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും കമാന്റോ വണ്‍മേന്‍ ആര്‍മി എന്ന ചിത്രത്തിലുടെ നായകനായും വിദ്യുത് എത്തി. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടെ വിദ്യുത് എന്ന നടന് താരമൂല്യം വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.

ആയോധനകലയിലെ അഭ്യാസി

ചെറുപ്പം മുതലെ സംഘട്ടനങ്ങളോട് താല്‍പര്യമുള്ള താരത്തിന് കേരളവുമായി ചെറിയ ബന്ധമുണ്ട്. കേരളത്തില്‍ പാലക്കാട് നിന്നുമാണ് വിദ്യുത് കളരിപ്പയറ്റ് അഭ്യസിച്ചത്. അതിലുടെ ശരീര ഘടനയില്‍ മാറ്റം വരാന്‍ തുടങ്ങിയ നടന്റെ സിനിമ ജീവിതത്തിന് വലിയ മുതല്‍കൂട്ടായി മാറിയത് ആയോധന കലയിലുള്ള അഭ്യാസമായിരുന്നു.

കമാന്റോ വണ്‍മേന്‍ ആര്‍മിയുടെ രണ്ടാം ഭാഗം വരുന്നു

കമാന്റോ വണ്‍മേന്‍ ആര്‍മി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

English summary
Entered films through villain role! Vidyut Jammwal comes up with a body that even beats Hollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam