»   » മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തര്‍ വീണ്ടും മലയാളത്തില്‍ വരുമോ? താരത്തിന്റെ മറുപടി?

മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തര്‍ വീണ്ടും മലയാളത്തില്‍ വരുമോ? താരത്തിന്റെ മറുപടി?

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകരോട് തനിക്ക് ഏറെ സ്‌നേഹമുണ്ടെന്ന് റാവുത്തറായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഉദയ് രാജ് കുമാര്‍ പറയുന്നു. വിയറ്റ്‌നാം കോളനിയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ താരത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്‍രെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു.

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞില്ല, കാരണം എന്തായിരുന്നു?

പൃഥ്വിയുടെ കുറവ് മമ്മൂട്ടിയെ അറിയിക്കില്ല, കുഞ്ഞാലി മരക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ട!

ജ്യുവല്‍ മേരിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രവും പുറത്തുവന്നത്. ജുവല്‍ നായികയായി വേഷമിടുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. വീണ്ടും മലയാള സിനിമയിലേക്ക് വരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മലയാളത്തിലേക്ക് തിരിച്ചുവരുമോ?

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് ഉദയ് രാജ്കുമാര്‍. റാവുത്തറെ ന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായത്. തിരിച്ച് വരവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മലയാള സിനിമയില്‍ എത്തുമോയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

അവസരം ലഭിച്ചാല്‍ തിരിച്ചുവരും

മലയാളത്തില്‍ നിന്നും അവസരം ലഭിച്ചാല്‍ തിരിച്ചു വരുമെന്നാണ് താരം പറയുന്നത്. കേരളവും മലയാള സിനിമയേയും ഏറെ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. റാവുത്തറെന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഇന്നും ഓര്‍ക്കപ്പെടുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിച്ചു

വിയറ്റ്‌നാം കോളനി റിലീസ് ചെയ്ത് നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യമൃഗം, വെനീസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ജ്യുവല്‍ നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിലൂടെയാണ് വീണ്ടും തിരിച്ച് വരുന്നത്.

റാവുത്തറിനെ ഇന്നും പ്രേക്ഷകര്‍ ഒാര്‍ത്തിരിക്കുന്നു

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയിലെ റാവുത്തറെന്ന കഥാപാത്രത്തെ ചിത്രം കണ്ടവാരും മറന്നുകാണാനിടില്ല. വിജയ രംഗരാജുവാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മോഹന്‍ലാലുമായുള്ള സംഘട്ടനരംഗം

കൃഷ്ണമൂര്‍ത്തിയും റാവുത്തറുമായുള്ള ഫൈറ്റ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. വില്ലന്റെ വരവ് കാണുമ്പോള്‍ തന്നെ കോളനി നിവാസികള്‍ നടുങ്ങിയിരുന്നു.

ശബ്ദം നല്‍കിയത് മറ്റൊരു വില്ലന്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എന്‍എഫ് വര്‍ഗീസാണ് റാവുത്തറെന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. ശരിക്കും റാവുത്തറാണ് സംസാരിക്കുന്നതെന്നായിരുന്നു പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ കണ്ടുമുട്ടി

അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ജുവല്‍ മേരിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം റാവുത്തറിനെ കണ്ടെത്തിയത്. മിനിസ്‌ക്രീനില്‍ ബിഗസ്‌ക്രീനിലേക്ക് പ്രവേസിച്ച ജുവലിന് നിറയെ സിനിമകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജുവലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Vietnam Colony villain back to film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X