twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെക്കിംഗിനിടെ മാസ്‌ക്ക് ഊരിയപ്പോള്‍ പോലീസുകാര്‍ വിളിച്ചത്, രസകരമായ അനുഭവം പറഞ്ഞ് വിജയ് ബാബു

    By Midhun Raj
    |

    ജയസൂര്യയുടെ ആട് സീരിസ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ സിനിമകളാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങളെ എല്ലാവരും ഏറ്റെടുത്തു. ഷാപ്പി പാപ്പനും, ക്യാപ്റ്റന്‍ ക്ലിറ്റസും, സാത്താന്‍ സേവ്യറും, ഡ്യൂഡുമൊക്കെ ഒരുകാലത്ത് വലിയ തരംഗമായി മാറിയ റോളുകളാണ്. ആട് ആദ്യം ഭാഗം പരാജയപ്പെട്ടെങ്കിലും പിന്നീട് ഡിവിഡി റിലീസിലൂടെ വലിയ വിജയം നേടി. രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് തിയ്യേറ്ററുകളില്‍ നിന്ന് നേടിയത്. പക്ക കോമഡി എന്റര്‍ടെയനര്‍ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

    vijaybabu

    അതേസമയം ആടിലെ സര്‍ബത്ത് ഷമീറും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത കഥാപാത്രമാണ്. ഷമീര്‍ എന്ന എസ് ഐയുടെ റോളില്‍ ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ നടന്‍ വിജയ് ബാബു കാഴ്ചവെച്ചത്. നടനായും നിര്‍മ്മാതാവായുമൊക്കെ മോളിവുഡില്‍ സജീവമായ വിജയ് ബാബുവിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയാണ് സര്‍ബത്ത് ഷമീര്‍. ആടിന്‌റെ രണ്ട് ഭാഗങ്ങളിലും സര്‍ബത്ത് ഷമീര്‍ പ്രേക്ഷകരെ ചിരിപ്പിച്ചു. അതേസമയം ആടിലെ കഥാപാത്രത്തിന്‌റെ പേരിലാണ് താന്‍ ഇപ്പോഴും അറിയപ്പെടുന്നത് എന്ന് പറയുകയാണ് വിജയ് ബാബു.

    റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായ രസകരമായ ഒരനുഭവം വിജയ് ബാബു പങ്കുവെച്ചത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്‌റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ് എന്ന് വിജയ് ബാബു പറയുന്നു. 'ബാംഗ്ലൂരില്‍ നിന്ന് ഓണ്‍ റോഡ് വരുമ്പോള്‍ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞാന്‍ മാസ്‌ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സാര്‍ എന്നാണ് വിളിച്ചത്. ഷമീര്‍ സര്‍ എവിടെ പോകുന്നു എന്നാണ് ചോദിച്ചത്. അപ്പോ അങ്ങനെ അവര്‍ നമ്മളെ തിരിച്ചറിയുന്നു എന്നതില്‍ സന്തോഷം തോന്നി. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രത്തിന്‌റെ പേരില്‍ അവര്‍ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് വിജയ് ബാബു എന്ന വ്യക്തിയെ അറിയില്ല. അവര്‍ക്ക് ഞാന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണെന്നും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

    അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

    അതേസമയം ആടിന്‌റെ മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആട് 2 വന്‍ വിജയമായതിന് പിന്നാലെ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ മൂന്നാം ഭാഗം ഇനിയും നീണ്ടുപോകാനാണ് സാധ്യത. നിര്‍മ്മാതാവായാണ് വിജയ് ബാബു ഇപ്പോള്‍ സജീവമായിരിക്കുന്നത്. കോവിഡ് സമയത്ത് ഒടിടി റിലീസായി ആദ്യം എത്തിയ മലയാള ചിത്രം വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ആണ്. അദിഥി റാവു ഹൈദരിയും ദേവ് മോഹനും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ പ്രേക്ഷക പ്രശംസ നേടി.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

    സൂഫിയും സുജാതയ്ക്കും പിന്നാലെ ഇന്ദ്രന്‍സ് നായകനായ ഹോം എന്ന ചിത്രവുമായാണ് വിജയ് ബാബു എത്തുന്നത്. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ ടീം വീണ്ടും ഒന്നിച്ച ചിത്രമാണിത്. ഇന്ദ്രന്‍സിന് പുറമെ ശ്രീനാഥ് ഭാസി, മഞ്ജു പിളള, നസ്ലെന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിളള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 19ന് ആമസോണ്‍ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്.

    Recommended Video

    Venu kunnappilly is going to produce another big budget movie with Mammootty after Mamangam

    ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വി, രസകരമായ ട്രോളിന് കമന്റുകളുമായി ആരാധകര്‍ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വി, രസകരമായ ട്രോളിന് കമന്റുകളുമായി ആരാധകര്‍

    English summary
    vijay babu about sarbath shameer character and shares an experience happened during police checking
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X