twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ താരങ്ങളോ മാസ് മസാലയോ ഐറ്റം ഡാന്‍സോ ഇല്ല! റിലീസിന് മുന്‍പ് റിവ്യൂ പുറത്ത് വിട്ട് വിജയ് ബാബു

    |

    ബിഗ് ബോസിലൂടെ ജനകീയനായ സാബുമോന്‍ അബ്ദുസമദ് നായകനായി അഭിനയിക്കുന്ന സിനിമയാണ് ജനമൈത്രി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ ആണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ആളാണ് ജോണ്‍ മന്ത്രിക്കല്‍.

    സൈജു കറുപ്പ്, സാബുമോന്‍, ഇന്ദ്രന്‍സ്, വിജയ് ബാബു എന്നിവരാണ് ജനമൈത്രിയിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സാബുമോന്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ജോണ്‍, ജെയിംസ് സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്യാത്ത സിനിമയ്ക്ക് റിവ്യൂമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് വിജയ് ബാബു. സിനിമ കാണാനും കാണാതിരിക്കാനുള്ള കാരണങ്ങളും നിര്‍മാതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

    വിജയ് ബാബു പറയുന്നതിങ്ങനെ..

    വിജയ് ബാബു പറയുന്നതിങ്ങനെ..

    Friday Film House Experiments ന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ജനമൈത്രി. ജോണ്‍ മന്ത്രിക്കല്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ബാബു നിര്‍മ്മാതാവായ ഫ്രൈഡേ ഫിലിംഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോണ്‍ മന്ത്രിക്കല്‍. കോടികളുടെ സെറ്റുകളോ സൂപ്പര്‍താര സാന്നിദ്ധ്യമോ ഒന്നും തന്നെ ഇല്ലെകിലും കണ്ടിരിക്കാവുന്ന രസകരമായ ഒരു കോമഡി എന്റെര്‍റ്റൈനെര്‍ ചിത്രമാണ് ജനമൈത്രി.

    സാബുമോന്‍

    ഏവര്‍ക്കും പ്രിയങ്കരനായ സൈജു കുറുപ്പ് ഒരു സുപ്രധാന വേഷം കൈയ്യാളുന്നുണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധേയനായ സാബുമോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ രണ്ടു പേരും അവരുടെ റോളുകള്‍ ഗംഭീരമാക്കി. ഈയടുത്ത് ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ വരെ ശ്രദ്ധാകേന്ദ്രവുമായ സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ ഇന്ദ്രന്‍സ് ചേട്ടന്റെ കൈയില്‍ പാരമേട് ശെ ഷിബു എന്ന കഥാപത്രം ഭദ്രമായിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം രസകരമാക്കാന്‍ കഴിവുള്ള വിജയ് ബാബു ആ പതിവ് ഇവിടെയും തെറ്റിച്ചിട്ടില്ല. അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍ത ശിവ, സൂരജ് (കുമ്പളങ്ങി നെറ്റ്‌സ്), പ്രശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ഛായാഗ്രഹണവും

    ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതവും മനു മഞ്ജിത്തിന്റെ വരികളും പതിവു പോലെ തന്നെ മികച്ചു നിന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജോ പോളിന്റെ എഡിറ്റിങ്ങും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പരിചയ സമ്പന്നനായ വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ഛായാഗ്രഹണവും ഗംഭീരമായി. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സ്റ്റെഫി സേവ്യര്‍ കോസ്റ്ററ്യൂംസും, റോണക്‌സ് മേക്കപ്പും നിര്‍വ്വഹിക്കുന്നു..

     ജനമൈത്രി എന്ന ചിത്രം കാണാനുള്ള കാരണങ്ങള്‍ ഇവയാണ്:

    ജനമൈത്രി എന്ന ചിത്രം കാണാനുള്ള കാരണങ്ങള്‍ ഇവയാണ്:

    1. ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ ചെറുതും വലുതുമായ നര്‍മ്മരംഗങ്ങളില്‍ സമൃദ്ധമാണ് ഈ ചിത്രം.

    2. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീല ധ്വനികളോ ഒന്നുമില്ലാതെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന കോമഡി എന്റര്‍ടെയിനര്‍ ചിത്രമാണ് ജനമൈത്രി.

    3. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ്.

     ഇനി ഈ ചിത്രം കാണാതിരിക്കാനുള്ള കാരണങ്ങളാണ്:

    ഇനി ഈ ചിത്രം കാണാതിരിക്കാനുള്ള കാരണങ്ങളാണ്:

    1. സൂപ്പര്‍ താരങ്ങളടങ്ങളുടെയും യങ്ങ് സെന്‍സേഷനുകളുടെയും അഭാവം.
    2. പൊടി പാറുന്ന ഇടി ഇല്ല.
    3.വിദേശ ലൊക്കേഷനില്‍ വച്ചുള്ള ഗാനങ്ങളോ ഐറ്റം ഡാന്‍സോ ഇല്ല.
    4. മാസ് മസാലയില്ല.
    5. Raw / realistic treatment അല്ല

    *വാല്‍ക്കഷണം.

    ചുരുക്കിപ്പറഞ്ഞാല്‍ തിയേറ്റര്‍ വിട്ട് പുറത്തിറങ്ങുന്ന പ്രേക്ഷകന് ഒരു കട്ടന്‍ ചായ കുടിച്ചാലെന്താ എന്ന് തോന്നലുണ്ടാക്കുന്ന രസകരമായ ഒരു തിയേറ്റര്‍ അനുഭവം തന്നെയാണ് ജനമൈത്രി. Rating: 3.5/5. ഇതൊക്കെയാണ് ഞങ്ങളുടെ ആഗ്രഹം. ഇനി നിങ്ങള്‍ സ്വയം കണ്ടു വിലയിരുത്തൂ. minncheekkanee ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ 21st June , saturday രാവിലെ 10 മണിക്ക് പുറത്തിങ്ങും. ജൂലൈ പത്തൊന്‍പതിന് ജനമൈത്രി തീയറ്ററുകളില്‍ എത്തും...

    English summary
    Vijay Babu shares review of Janamaithri
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X