twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരുവോണത്തിന് റോഡില്‍ കിടന്ന് അടി കൂടുന്ന മകനെ കാണുന്ന അച്ഛന്റെ മനോവേദന, മനസ് തുറന്ന് വിജയരാഘവന്‍

    |

    വീണ്ടുമൊരു ഓണക്കാലം വന്നെത്തിയെങ്കിലും കൊറോണയുടെ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കേണ്ട സ്ഥിതിയാണ്. തന്റെ ഓണക്കാലം സിനിമയുടെയും നാടകങ്ങളുടെയും ലൊക്കേഷനിലായിക്കുമെന്ന് പറയുകയാണ് നടന്‍ വിജയരാഘവന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഓണത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.

    'ഓണം ഓര്‍മ്മകള്‍ എത്തി നില്‍ക്കുന്നത് നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാംപുകളിലാണ്. വിശ്വകേരള കലാസമിതിയുടെ മുറ്റത്താണ് ഞാന്‍ കളിച്ച് വളര്‍ന്നത്. നാടകത്തിന്റെ പല റിഹേഴ്‌സലുകളും മരത്തണലുകളിലായിരുന്നു. അച്ഛന്‍ എന്‍എന്‍ പിള്ളയ്ക്ക് പക്ഷേ ഓണവും സംക്രന്ത്രിയും ഒന്നുമില്ലായിരുന്നു. അമ്മയെ ചുറ്റി പറ്റിയായിരുന്നു എന്റെ ഓണം. അമ്മയുടെ തറവാട്ടില്‍ പൂക്കളം പതിവുണ്ട്. കുട്ടിക്കാലത്ത് അത് കാണാന്‍ ഞാന്‍ ഓടി പോകും. ചേച്ചിമാരൊക്കെയാണ് പൂക്കള്‍ കൊണ്ട് വന്ന് കളം ഒരുക്കുന്നത്.

    എന്നെ കളത്തിലേക്ക് അടുപ്പിക്കില്ല. പൂവ് ഇതള്‍ അടര്‍ത്തിയെടുക്കാനൊക്കെ ഞാന്‍ വേണം. പൂക്കളം മെഴുകാനുള്ള ചാണകവും വെള്ളവും കൊണ്ട് വരണം. പൂക്കളം ഇടാന്‍ അനുവദിക്കില്ല. പിന്നെ കോടിയുടുപ്പിന്റെ മണമാണ് ഓണം. ന്നാല്‍ ഓണക്കോടി എടുക്കുകയെന്ന ചിട്ട പണ്ട് ഇല്ല. കാരണം ഓണം നാളുകളിലെല്ലാം നാടകവും കാണും.

    Recommended Video

    Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

    vijayaraghavan

    തിരുവോണത്തിന് റോഡില്‍ കിടന്ന് അടിപിടി കൂടുന്ന മകനെ കാണേണ്ടി വരുന്ന അച്ഛന്റെ മനോവേദന എന്തായിരിക്കും. അങ്ങനെയും ഒരു ഓര്‍മ്മയുണ്ട്. പക്ഷേ ജീവിതത്തിലല്ല. ഹിറ്റ് സിനിമയായ ഗോഡ്ഫാദറിന്റെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്ന കാലം. അച്ഛന്‍ അഭിനയിക്കുന്നുണ്ട്. കോഴിക്കോട് തന്നെ കടലോരക്കാറ്റ് എന്ന ചിത്രത്തില്‍ ഞാനും അഭിനയിക്കുന്നു.

    ഗോഡ് ഫാദറിന്റെ ഒരു സീന്‍ കഴിഞ്ഞ് അച്ഛന്‍ ലോഡ്ജിലേക്ക് പോവുകയാണ്. പോകുന്ന വഴിയില്‍ വലിയ അടിപിടി നടക്കുന്നു. ഭയങ്കര ബ്ലോക്ക്. അച്ഛന്‍ ഇറങ്ങി നോക്കിയപ്പോഴാണ് മകനാണ് പ്രശ്‌നക്കാരന്‍. ചിത്രീകരണം കഴിഞ്ഞപ്പോഴാണ് അന്ന് തിരുവോണ ദിവസമായിരുന്നു എന്ന് ഞങ്ങള്‍ രണ്ട് പേരും അറിയുന്നത്. നടനാകുന്നതിന് മുന്‍പ് ഞാന്‍ നാടക സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. ട്രൂപ്പിനൊപ്പം യാത്രയിലായിരിക്കും. അതിനാല്‍ വീട്ടിലെ ഓണത്തിന് അത്രയ്ക്ക് ആഘോഷ തിമിര്‍പ്പ് ഉണ്ടായിരുന്നില്ല.

    എനിക്ക് ആറ് വയസ് മുതലുള്ള ഓര്‍മ്മകള്‍ ഉണ്ട്. ഇപ്പോള്‍ മുത്തച്ഛനായി. പിന്നില്‍ ഒരു മറയും മുന്നില്‍ ഒരു തറയും ഉണ്ടെങ്കില്‍ നാടകം കളിക്കും എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. നാടകവുമായി അത്രയ്ക്ക് ഇഴുകി ചേര്‍ന്ന ജീവിതമായിരുന്നു അച്ഛന്റേത്. നാടകം ബുക്കിങ് ഇല്ലാതെ എല്ലാവരും വീട്ടില്‍ ഇരിക്കുന്ന നാളുകളിലാണ് സത്യത്തില്‍ ഇത്തവണത്തെ ഓണം മുന്‍പൊക്കെ ചിങ്ങമാസത്തില്‍ വെറുതേയിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. കൊറോണ കാലമായതിനാല്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ കഴിയുന്നു. ഓര്‍മ്മകളില്‍ ഓണവും ഓടി എത്തുന്നു'.

    English summary
    Vijayaraghavan Remeber His Onam Memories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X