Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അച്ഛന്റെയും അമ്മയുടെയും വിവാഹം; പിതാവിനെ കുറിച്ച് വിജയരാഘവന്
മലയാള നാടക വേദിയുടെ ആചാര്യന്മാരില് ഒരാളായിരുന്നു എന്‍. എന്‍. പിള്ളയുടെ ഓര്‍മ്മകള്‍ക്ക് 25 വയസ് പൂര്‍ത്തിയായി. നാടകകൃത്ത്, നടന്, നാടക സംവിധായകന്, തുടങ്ങി കലാജീവിതത്തില്‍ വലിയ സംഭാവനകള്‍ നല്കിയ അനശ്വര കലാകരാനായിരുന്നു എന്‍എന്‍ പിള്ള. 1995 നവംബര്‍ പതിനാലിന് 76-ാമത്തെ വയസിലായിരുന്നു താരത്തിന്റെ വേര്‍പാട്.
പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് എന്‍എന്‍ പിള്ളയുടെ മകനും ചലച്ചിത്ര നടനുമായ വിജയരാഘവന്. മനോരമയ്ക്ക് നല്കിയ എഴുത്തിലൂടെയാണ് അച്ഛനെഴുതിയ കവിതകള്‍ പുസ്തകമാക്കി ഇറക്കുന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുമൊക്കെ താരം മനസ് തുറന്നത്.

നാടകാചാര്യന് എന്എന്പിള്ളയെ എല്ലാവര്ക്കും അറിയാം. എന്നാല്‍ അച്ഛന് ഒന്നാന്തരം കവിതകളും എഴുതിയിട്ടുണ്ട്. അച്ഛന്റെ പുസ്തക ശേഖരങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍, കവിതകള്‍ എഴുതി നിറച്ച ബുക്കുകളും ഡയറികളും അടുത്തിടെ കിട്ടി. സ്വന്തം കൈപടയില്‍ എഴുതി തിരുത്തലുകള്‍ ഇല്ലാത്ത കവിതകള്‍. ഇവയെല്ലാം അച്ഛന്റെ കവിതാ സമാഹരങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് പറ്റിയ സമയം ഇപ്പോഴാണ്. 'ഞാന്‍' എന്ന ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ പൂര്‍ത്തിയാക്കി. നാഷ്ണല്‍ ട്രസ്റ്റ് ഉടന്‍ അത് പുറത്തിറക്കും.

ആത്മകഥയില്‍ പഴയകാല അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അതില്‍ തന്നെ കവിതയെഴുത്തിന്റെ ഉദ്ദാഹരണവുമുണ്ട്. ഏറെ നാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷമായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹം. ഐഎന്‍എ യില്‍ ചേര്‍ന്നതിന് ശേഷം ഏറെ നാള് അച്ഛനെ കുറിച്ച് നാട്ടില്‍ ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. മരിച്ച് പോയെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം. അങ്ങനെയിരിക്കെയാണ് രംഗൂണില്‍ വച്ച് ഹവില്‍ദാര്‍ കണ്ണപ്പനെ അച്ഛന് പരിചയപ്പെടുന്നത്. ഒളശ്ശയിലാണ് കണ്ണപ്പന്റെ വീട്.

ഇവരുടെ വര്‍ത്തമാനത്തിലാണ് നാട്ടിലെ വീട്ടില്‍ വിവാഹം കഴിക്കാതെ 'അമ്മ കാത്തിരിക്കുന്നുണ്ടെന്ന വിവരം അച്ഛന് അറിയുന്നത്. മിലിറ്ററി സെന്‍സറിങ്ങിന് സംശയം തോന്നാതെ അച്ഛന്റെ വിവരം ഒളശ്ശയിലെ അമ്മയുടെ വീട്ടില്‍ അറിയിക്കാമെന്ന് കണ്ണപ്പന് ഏറ്റൂ. അച്ഛന് സ്വന്തം ഫോട്ടോ എടുപ്പിച്ചു. ഫോട്ടോയുടെ പിന്നില്‍ 2 വരി കവിതയെഴുതി. 'ഈയലയാഴി തന്റെയക്കരെയൊരു കൊച്ചു നാലു കെട്ടിലാണെന്റെ ഭാവന തപം ചെയ്വു' കണ്ണപ്പന് സ്വന്തം വീട്ടിലേക്ക് എഴുതിയ കത്തില്‍ ഈ ഫോട്ടോയും വച്ചു. അങ്ങനെയാണ് അച്ഛന് ജീവിച്ചിരിപ്പുണ്ടെന്ന വിവരം അമ്മ വീട്ടുകാര്‍ അറിഞ്ഞത്.

അക്കാലങ്ങളില്‍ എഴുതിയത് ഉള്‍പ്പെടെ ഒട്ടേറെ കവിതകള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. അവ പ്രസിദ്ധീകരിക്കുന്നതിന് പുറമേ അച്ഛന്റെ സമ്പൂര്‍ണ നാടകൃതികള് ഡിജിറ്റല്‍ ഫയലാക്കാനും പദ്ധതിയുണ്ട്. ഇന്ന് 25-ാം വാര്‍ഷിക ഓര്‍മ്മ ആണെങ്കിലും കോവിഡ് കാരണം പരിപാടികള്‍ ഒന്നുമില്ല. എല്ലാ വര്‍ഷവും പയ്യന്നൂര്‍ മണിയാട്ട് ഗ്രാമത്തില്‍ വലിയ തോതില്‍ അനുസ്മരണവും നാടകോത്സവവും നടത്താറുണ്ടായിരുന്നു. ഇത്തവണ അവരുടെയും പരിപാടികള്‍ വേണ്ടെന്ന് വച്ചു. ഓണ്‍ലൈന്‍ നാടക ചര്‍ച്ചകള്‍ മാത്രമാക്കി. മലയാള നാടക ലോകത്തിന് ഇത്രയധികം സംഭാവനകള്‍ ചെയ്തിട്ടും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അച്ഛന്റെ ഒരു നാടകമോ നാടക പഠനമോ ഉള്‍പ്പെടുത്താത്തതില്‍ വിഷമമുണ്ടെന്നും വിജയരാഘവന് പറയുന്നു.
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി