For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവന് ഞങ്ങൾ‌ പേരിട്ടു....'; പതിനഞ്ച് വർഷത്തിന് ശേഷം പിറന്ന മകന്റെ പേര് വെളിപ്പെടുത്തി നരേൻ, വൈറലായി ചിത്രം!

  |

  അടുത്തിടെയാണ് നരേന് വീണ്ടും ഒരു കുഞ്ഞ് ജനിച്ചത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് നരേന് രണ്ടാമത്തെ കുട്ടി ജനിച്ചിരിക്കുന്നത്. സോഷ്യൽമീഡിയ വഴിയാണ് നരേൻ തനിക്ക് മകൻ പിറന്ന സന്തോഷം പങ്കുവെച്ചത്. ഒപ്പം കുഞ്ഞിന്റെ കൈയ്യുടെ ചിത്രവും നരേൻ പങ്കുവെച്ചിരുന്നു.

  പതിനഞ്ചാം വിവാഹ വാർ‌ഷിക ദിനത്തിലാണ് തനിക്കും ഭാര്യ മഞ്ജുവിനും വീണ്ടും ഒരു കുഞ്ഞ് കൂടി വളരെ വർഷങ്ങൾക്ക് ശേഷം പിറക്കാൻ പോകുന്നുവെന്ന സന്തോഷവാർത്ത നരേൻ പങ്കുവെച്ചത്.

  Also Read: 'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  ഇവർക്ക് തന്മയ എന്നൊരു മകൾ കൂടിയുണ്ട്. 2007ൽ ആയിരുന്നു നരേനും മഞ്ജുവും വിവാ​ഹിതരായത്. ഇപ്പോഴിത വളരെ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയുടെ പുതിയ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് നരേൻ.

  മകന് പേരിട്ട സന്തോഷമാണ് നരേൻ പങ്കുവെച്ചത്. ഓംകാർ നരേൻ എന്നാണ് മകന് നരേൻ പേരിട്ടിരിക്കുന്നത്. ചേച്ചിയുടെ കൈകളിൽ ഉറങ്ങുന്ന അനുജന്റെ ചിത്രങ്ങളും നരേൻ പങ്കുവെച്ചു.

  മകനൊപ്പമുള്ള നരേന്റെ കുടുംബചിത്രവും വൈറലാണ്. വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും നരേൻ പങ്കുവെച്ചിട്ടുണ്ട്. ഡിസംബറിലാണ് ഡേറ്റെന്നും കുടുംബത്തിലെല്ലാവരും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

  മൂത്ത മകളായ തന്‍വിക്ക് 14 വയസായെന്നും കുഞ്ഞതിഥി വരുന്നതിന്റെ ത്രില്ലിലാണ് മോള്‍ എന്നും നരേന്‍ പറഞ്ഞിരുന്നു. മഞ്ജുവിനും തന്‍വിക്കുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു അന്ന് അദ്ദേഹം പങ്കുവെച്ചത്.

  നാൽപത്തിമൂന്നുകാരനായ നരേൻ സിനിമയിലെത്തിയ ശേഷമാണ് സുനിൻ കുമാർ എന്ന പേര് നരേനാക്കി മാറ്റിയത്. ഛായാഗ്രഹണ സഹായിയായിട്ടായിരുന്നു നരേൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സഹനടനായാണ്‌ അഭിനയം തുടങ്ങിയത്‌.

  അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ്‌ സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ്‌ സുനിൽ എന്ന പേര് മാറ്റി നരേൻ എന്നാക്കി മാറ്റിയത്‌.

  Also Read: നയന്‍താരയും ഭര്‍ത്താവുമായുള്ള സെക്‌സ് ജീവിതം ഇങ്ങനെ; നടിയുടെ മാറിടത്തിന്റെ വലിപ്പവും ചര്‍ച്ച; വിമർശിച്ച് ഗായിക

  ബിരുദ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്ര ഛായാഗ്രഹണം നരേൻ പഠിച്ചു. തുടർന്ന് പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി.

  അപ്പോഴും തന്റെ മേഖല ഇതല്ലെന്ന്‌ നരേന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഭിനയമോഹത്തെക്കുറിച്ച്‌ പലരോടും പറഞ്ഞു. ആ ആഗ്രഹം സഫലീകരിച്ചത്‌ അടൂർ ഗോപാലകൃഷ്ണനായിരുന്നു. നിഴൽക്കുത്തിലെ ചെറിയ വേഷത്തിലൂടെ.

  നരേന്റെ ഭാര്യ മഞ്ജുവും പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ്. കാരണം വളരെ നാളുകൾ അവതാരകയായിരുന്നു മഞ്ജു. 2005ൽ ഒരു ചാനൽ ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത് അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ നായകവേഷം ചെയ്ത് നരേൻ തിളങ്ങി നിൽക്കുന്ന കാലമായിരുന്നു അത്.

  ക്ലാസ്മേറ്റ്സ് എന്ന സിനിമ നൽകിയ മൈലേജും തീർത്തും കുറവല്ലായിരുന്നു. പരിപാടിക്ക് ശേഷം ഇരുവർക്കുമുള്ള ഒരു പൊതുസുഹൃത്ത് വഴി പരിചയം വളർന്ന് പ്രണയമായി.

  അന്ന് നരേന്റെ വീട്ടിലും മഞ്ജുവിന്റെ വീട്ടിലും വിവാഹാലോചനകൾ അന്വേഷിക്കുന്ന കാലമായിരുന്നു. ഇക്കാര്യം പറഞ്ഞതും വീട്ടുകാർ സമ്മതിച്ചു.

  മഞ്ജു പഠനം പൂർത്തിയാക്കിയതും വിവാഹവും നടന്നു. കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ നരേന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറത്തും നരേൻ സിനിമാ തിരക്കുകളിലാണ്.

  അദൃശ്യമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നരേന്റെ മലയാളം സിനിമ. ഷറഫുദ്ദീൻ, ജോജു ജോർജ് തുടങ്ങിയവരായിരുന്നു മറ്റ് പ്ര​ധാന വേഷങ്ങൾ ചെയ്തത്. തമിഴിൽ വിക്രമാണ് നരേൻ അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമ.

  Read more about: narain
  English summary
  Vikram Actor Narain Shared His Son Naming Ceremony Photos, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X