For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബെഡ് റൂം സീനിനെ പറ്റിയാണ് സംസാരം; ഇപ്പോഴും കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ലെന്ന് ദുര്‍ഗയും ഭര്‍ത്താവും

  |

  നടി ദുര്‍ഗ കൃഷ്ണയുടെ ലിപ്‌ലോക് സീനിനെ പറ്റിയുള്ള ചര്‍ച്ചകളാണ് എങ്ങും. ദുര്‍ഗ നായികയായി അഭിനയിക്കുന്ന കുടുക്ക് 2025 എന്ന സിനിമയിലെ പാട്ട് പുറത്ത് വന്നതോടെയാണ് വിമര്‍ശനം ശക്തമായത്. നടിമാരുടെ ഇന്റിമേറ്റ് രംഗത്തെ മാത്രം വിമര്‍ശിക്കുകയും അതിലഭിനയിച്ച നടന്മാര്‍ക്ക് കുഴപ്പമില്ലാത്തതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി.

  ദുര്‍ഗയടക്കം പലരും വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ കല്യാണ ഫോട്ടോയുടെ താഴെ വരെ മോശം കമന്റുകള്‍ വന്നിട്ടുണ്ടെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ജുനും ദുര്‍ഗയും പറയുന്നത്. ഒപ്പം തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങളും താരദമ്പതിമാര്‍ പങ്കുവെച്ചു.

  കുടുക്ക് പാട്ടിനെതിരെ വിമര്‍ശനം വന്നപ്പോള്‍ ടീമിലെ ഓരോരുത്തരും പോസ്റ്റ് ഇട്ടിരുന്നു. 'ലിപ്‌ലോക്കില്‍ ഒന്നിച്ചഭിനയിച്ച ഞാന്‍ കുട്ടിയെയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെണ്‍കുട്ടി ഇപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നു' എന്ന കൃഷ്ണ ശങ്കറിന്റെ പോസ്റ്റ് വൈറലായി.

  അതിന് താഴെ ഒരാള്‍ ചോദിച്ചത് 'നിങ്ങളുടെ ഭാര്യയാണ് അന്യപുരുഷനെ ചുംബിച്ചതെങ്കിലോ എന്നാണ്. അപ്പോള്‍ പ്രശ്‌നം ഉമ്മയല്ല, സ്ത്രീയാണ്. ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുഴപ്പം. അതിന് പിന്നിലെ ചിന്ത എന്താണെന്ന് മനസിലാകുന്നില്ലെന്ന്' ദുര്‍ഗ പറയുന്നു.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  അതേ സമയം തങ്ങളുടെ കല്യാണ ഫോട്ടോയുടെ താഴെ വന്ന കമന്റിനെ കുറിച്ച് അര്‍ജുനും പ്രതികരിച്ചു. 'നിങ്ങളുടെ ഡിവേഴ്‌സ് എപ്പോഴുണ്ടാകും എന്നാണ് കല്യാണ ഫോട്ടോയുടെ കീഴില്‍ വന്ന കമന്റികളില്‍ പലതും. നയന്‍താര അടക്കം ഏത് നടി കല്യാണം കഴിച്ചാലും ഇത് തന്നെയാണ് അവസ്ഥയെന്ന്' അര്‍ജുന്‍ പറയുന്നു.

  Also Read: 'അതോടെ ഇവിടം ഞാൻ വെറുത്തു'; സിനിമകളിൽ നിന്ന് മാറി നിന്നതിനെക്കുറിച്ച് മീര പറഞ്ഞത്

  ചിത്രത്തിലെ ഫൈറ്റ് സീന്‍ ഡ്യൂപ്പില്ലാതെ ചെയ്തത് ആരും അറിഞ്ഞ് പോലുമില്ലെന്നും ദുര്‍ഗ പറയുന്നു. 'ഫൈറ്റ് സീന്‍ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധം പിടിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ മുതുകിന് ഇടിക്കുന്ന രംഗത്തില്‍ ശരിക്കും ഇടി കിട്ടി. രണ്ട് ദിവസം നെഞ്ച് വേദനയായിരുന്നു. ഇന്ദ്രന്‍സേട്ടന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടി. ഇത് ടൈമിങ് തെറ്റി കിട്ടിയതല്ല, ആത്മാര്‍ഥത കൂടി അഭിനയം സത്യമായപ്പോള്‍ കിട്ടിയതാണ്.

  ഇതൊന്നും ചര്‍ച്ച ചെയ്യാതെ ബെഡ് റൂം സീനിനെ കുറിച്ച് മാത്രം പറയുന്നതില്‍ തന്നെ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ മനസിലാക്കാം. ഗൂഗിളില്‍ ദുര്‍ഗ എന്ന് സെര്‍ച്ച് ചെയ്താല്‍ ബെഡ് റൂം സീന്‍ എന്ന സജഷന്‍ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ദുര്‍ഗ പറയുന്നു.

  Also Read: 'എന്നെ പരിഹസിച്ചെങ്കിൽ എന്താണ് കുഴപ്പം?'; സരോജ് കുമാർ വിവാദത്തിൽ മോഹൻലാൽ പറഞ്ഞത്

  ഇപ്പോഴും കല്യാണം കഴിഞ്ഞെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ലെന്നാണ് ദുര്‍ഗയും അര്‍ജുനും ഒരുപോലെ പറയുന്നത്. 'കഴിഞ്ഞ ദിവസം ഞങ്ങള്‍ ഡ്രൈവ് ചെയ്ത് വരുമ്പോള്‍, കുട്ടിയെ.. നമ്മുടെ കല്യാണം കഴിഞ്ഞല്ലേ എന്ന് ഉണ്ണിയേട്ടന്‍ ചോദിച്ചു. കല്യാണം കഴിഞ്ഞെന്ന് ഞങ്ങള്‍ രണ്ട് പേര്‍ക്കും തോന്നുന്നേയില്ല. അഞ്ച് വര്‍,ത്തെ പ്രണയകാലത്തിന്റെ തുടര്‍ച്ച പോലെ ഒരു കുഞ്ഞിനെ പോലെയാണ് ഇപ്പോഴും എന്നെ കൊണ്ട് നടക്കുന്നത്.

  ചിലപ്പോള്‍ കാലില്‍ കയറ്റി നടത്തിക്കും. കല്യാണം കഴിഞ്ഞെന്ന് തോന്നാഞ്ഞിട്ട് ഒന്നാം വിവാഹ വാര്‍ഷികത്തിന് തമിഴ്‌നാട്ടിലെ അമ്പലത്തില്‍ വച്ച് വീണ്ടും കല്യാണം കഴിച്ചു. അടുത്ത ഏപ്രില്‍ അഞ്ചിന് ഞങ്ങള്‍ ഒന്നുകൂടി കെട്ടാം' എന്നും ദുര്‍ഗയും അര്‍ജുനും കൂട്ടിച്ചേര്‍ക്കുന്നു..

  English summary
  Vimanam Actress Durga Krishna And Hubby Arjun Opens Up About Cyberbullying
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X