twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമ്മട്ടിപ്പാടത്തിലെ ഗംഗ ശരിക്കും വിനായകന്‍ ആയിരുന്നില്ല.. പിന്നെയോ? വിജയകുമാറാണ് ഹീറോ!!

    By Kishor
    |

    രാജീവ് രവിയുടെ സംവിധാന മികവിനോളം ആഘോഷിക്കപ്പെട്ട ഒന്നാണ് കമ്മട്ടിപ്പാടത്തിലെ കാസ്റ്റിങ് ഡയറക്ടര്‍മാരുടെ മികവ്. അത്ര കൃത്യമായിരുന്നു കാസ്റ്റിങ് എന്നത് തന്നെ കാരണം. കമ്മട്ടിപ്പാടത്തിലെ പറങ്കി മജീദ് ആയി എത്തിയ വിജയകുമാര്‍ അടക്കം നാല് പേരാണ് കാസ്റ്റിങ് ഡയറക്ടര്‍മാരായി ഉണ്ടായിരുന്നത്.

    Read Also: ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ശ്രമം? നടിയുടെ ഭാവിവരനെ പ്രമുഖനടന്‍ വിളിച്ചു? എന്തിനീ പക?

    Read Also: തള്ളിത്തള്ളി മൂപ്പനെയും തോല്‍പ്പിച്ച് മമ്മൂട്ടിയുടെ മകള്‍.. ഗ്രേറ്റ് ഫാദര്‍ ടീസറിന് ട്രോളിന്റെ പെരുമഴ, എന്റെ പൊന്നോ!!!

    Read Also: നവവരന് ലൈംഗിക ശേഷിയില്ല... സംഭവം പുറത്തറിയാതിരിക്കാന്‍ മുസ്ലിം യുവതിയെ ഭര്‍ത്താവ് അമ്മാവന് കൊടുത്തു, പിന്നീട് നടന്നത്...!!

    വിനായകന്റെ ഗംഗ ആകട്ടെ, മണികണ്ഠന്‍ ആചാരിയുടെ ബാലന്‍ ചേട്ടന്‍ ആകട്ടെ ചെറു വേഷങ്ങളില്‍ വന്ന ഓരോരുത്തരും വരെ ചിത്രത്തില്‍ ശക്തമായ അടയാളങ്ങളുണ്ടാക്കി. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്ക് വിനായകനല്ലാതെ മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ പോലും സിനിമ കണ്ടവര്‍ക്ക് പറ്റില്ല. എന്നാല്‍ വിനായകന്‍ കമ്മട്ടിപ്പാടത്തില്‍ എത്തിപ്പെട്ടതാണ് എന്ന് എത്രപേര്‍ക്കറിയാം?

    വിനായകന് പകരം ആര്

    വിനായകന് പകരം ആര്

    കമ്മട്ടിപ്പാടത്തിലെ കൃഷ്ണന് പകരം ഫഹദ് ഫാസിലോ നിവിന്‍ പോളിയോ പൃഥ്വിരാജോ ഒക്കെ വന്നാലും ചിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ ഗംഗയെ വിനായകനല്ലാതെ മറ്റാരാണ് അവതരിപ്പിക്കുക. ചിത്രം കണ്ട ആര്‍ക്കും വിനായകന് പകരം മറ്റൊരാളെ സങ്കല്‍പിക്കാന്‍ പോലും പറ്റില്ല. ഏതാണ്ടൊരു ചേര്‍ച്ച തോന്നുന്നത് അന്തരിച്ച കലാഭവന്‍ മണിയുടെ മുഖത്തിനാണ്.

    കമ്മട്ടിപ്പാടത്തെക്കുറിച്ച് വിനായകന്‍

    കമ്മട്ടിപ്പാടത്തെക്കുറിച്ച് വിനായകന്‍

    താന്‍ വളര്‍ന്ന പരിസരത്താണ് കമ്മട്ടിപ്പാടം എന്ന കഥ നടക്കുന്നത് എന്ന് വിനായകന്‍ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഗംഗ എന്ന കഥാപാത്രമാകാന്‍ പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പും വേണ്ടിവന്നിട്ടില്ല എന്നും. എറണാകുളത്ത് ആദ്യം അഴുക്ക് നിറയുന്നതും അവസാനം ഇറങ്ങിപ്പോകുന്നതും കമ്മട്ടിപ്പാടത്താണ് എന്ന് അവിടെ താമസിക്കുന്ന വിനായകന് നന്നായി അറിയാം.

    എങ്ങനെയാണ് എത്തിയത്

    എങ്ങനെയാണ് എത്തിയത്

    ഇതൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും കമ്മട്ടിപ്പാടം എഴുതുന്ന കാലത്ത് വിനായകനായിരുന്നില്ല ഗംഗ. ഗംഗ എന്ന കഥാപാത്രം ചെയ്യാന്‍ തുടക്കത്തിലൊന്നും വിനായകനെ തീരുമാനിച്ചിരുന്നില്ല എന്നാണ് കമ്മട്ടിപ്പാടം എഴുതിയ പി ബാലചന്ദ്രന്‍ മനോരമയോട് പറഞ്ഞത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലെ സിനിമാ ആരാധകര്‍ക്കിടയില്‍ പറന്നുനടക്കുകയാണ് ഇപ്പോള്‍.

    പറങ്കി മജീദ് വഴിയാണ് അത്

    പറങ്കി മജീദ് വഴിയാണ് അത്

    പിന്നെ എങ്ങനെയാണ് ഗംഗ എന്ന കഥാപാത്രം വിനായകനെ തേടി എത്തിയത്. അത് പറങ്കി മജീദ് വഴിയാണ്. ഒന്ന് കൂടി വ്യക്തമാക്കിയാല്‍ കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെയും ഗംഗയുടെയും കൂട്ടുകാരന്‍ പറങ്കി മജീദായി അഭിനയിച്ച വിജയകുമാര്‍. കമ്മട്ടിപ്പാടത്തിലേക്ക് വിനായകനെ കൊണ്ടുവന്നത് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയായ വിജയകുമാറാണ്.

    അക്കഥ ഇങ്ങനെയാണ്

    അക്കഥ ഇങ്ങനെയാണ്

    കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ എഴുതിയ പി ബാലചന്ദ്രന്റെ ശിഷ്യനായ വിജയകുമാറിന്റെ ടീമാണ് കഥാപാത്രങ്ങള്‍ ആരൊക്കെ ചെയ്യണം എന്ന് തീരുമാനിച്ചത്. കമ്മട്ടിപ്പാടത്തിന്റെ ഇന്‍ ആന്‍ഡ് ഔട്ട് അറിയുന്ന വിനായകനെയാണ് വിജയകുമാര്‍ ഗംഗയായി കണ്ടെത്തിയത്. ആ തീരുമാനം അണുവിട തെറ്റിയില്ല എന്ന് കമ്മട്ടിപ്പാടം എന്ന ചിത്രം തെളിയിച്ചു.

    എത്ര കണ്ടാലും മതിയാകില്ല

    എത്ര കണ്ടാലും മതിയാകില്ല

    കമ്മട്ടിപ്പാടത്തില്‍ റിപീറ്റ് അടിച്ചു കണ്ട സീനുകളില്‍ ഒന്ന്. ഒരുപാട് നാളുകള്‍ക്കു ശേഷം കൂട്ടുകാരനെ കണ്ടുമുട്ടുമ്പോള്‍ ഉള്ള ആശ്ചര്യവും സന്തോഷവുമെല്ലാം പറങ്കി മജീദിനെ അവതരിപ്പിച്ച വിജയകുമാര്‍ എത്ര മനോഹരമായാണ് അവതരിപ്പിച്ചത്. ഒരു നിമിഷത്തെ മൗനത്തില്‍ വരെ ഉണ്ട് ആ ഭാവങ്ങള്‍ - സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ വിജയകുമാറിനെ അടയാളപ്പെടുത്തുന്നത് ഇങ്ങനെ.

    ഇവരാണ് അവര്‍

    ഇവരാണ് അവര്‍

    അഞ്ജു മോഹന്‍ദാസ്, വിജയകുമാര്‍, സുജിത്, ഷായീസ് - ഇവരാണ് കമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍മാര്‍. നാല് പേരും അവരുടെ പണി വൃത്തിക്ക് ചെയ്തു എന്ന് സിനിമ കണ്ടാല്‍ മനസിലാകും. കാസ്റ്റിങ് ഡയറക്ടര്‍ എന്ന കണ്‍സപ്റ്റ് തന്നെ മലയാളത്തിന് പുതിതയാണ്. എന്നാലെന്താ പുതിയ ചിത്രങ്ങളില്‍ ഈ പണി നല്ല ശരിക്ക് വര്‍ക്കൗട്ടാകുന്നുണ്ട് എന്നതാണ് സത്യം.

    വിജയകുമാര്‍ മാത്രമല്ല എല്ലാവരും

    വിജയകുമാര്‍ മാത്രമല്ല എല്ലാവരും

    കൃഷ്ണന്‍ നാട്ടില്‍ തിരിച്ചു വന്ന പഴയ ആളുകളെ കാണുന്ന ആ സ്വീകന്‍സ് (പറങ്കി മജിദിന്റെയും ചെമ്പില്‍ അശോകന്റെയും ഗംഗയുടെ അച്ഛന്‍, നായിക എന്നിവരുടെയൊക്കെ) റിയാക്ഷന്‍ മിനിമലും റിയാലിസ്റ്റിക്കും ആണ്. പറങ്കി മജീദ്, ചെമ്പില്‍ അശോകന്‍ എന്നിവരുടെ എടുത്ത് പറയേണ്ട അഭിനയം ആണ്. നിത്യ ജീവിതത്തില്‍ അത്ര അത്ഭുതമേ നമ്മളൊക്കെ പ്രകടിപ്പിക്കൂ, പ്രത്യേകിച്ച് പ്രായം ചെന്ന് പക്വത വന്ന സമയത്ത് . മറ്റു സിനിമകളില്‍ ആയിരുന്നെങ്കില്‍ എത്രമാത്രം ഡ്രമാറ്റിക്ക് ആയിരുന്നേനെ ആ സീന്‍. - കാസ്റ്റിങും അഭിനയവും പ്രശംസിച്ച് മതിയാകുന്നില്ല.

    സോഷ്യല്‍ മീഡിയയുടെ താരം

    സോഷ്യല്‍ മീഡിയയുടെ താരം

    സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു നായകനേയുള്ളൂ. വിനായകന്‍. സംസ്ഥാന അവാര്‍ഡ് കിട്ടിയത് കൊണ്ട് മാത്രമൊന്നുമല്ല അത്. വിനായകന്റെ സാധാരണക്കാരനായുള്ള ജീവിതം, പച്ചയായ പെരുമാറ്റം, പ്രതികരണം ഇതൊക്കെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കിലെ ഇന്റര്‍വ്യൂ കൂടി കണ്ടതോടെ ഈ ഇഷ്ടം പിന്നെയും കൂടി എന്നതാണ് യാഥാര്‍ഥ്യം.

    എന്റെ കമ്മട്ടിപ്പാടത്ത്'

    എന്റെ കമ്മട്ടിപ്പാടത്ത്'

    ഒരു വര്‍ഷത്തിനു ശേഷം എവിടെയാണ് വിനായകനെ കാണാന്‍ കഴിയുന്നത്? എന്ന ചോദ്യത്തിന് എടുത്തടിച്ച പോലെയാണ് മറുപടി. എന്റെ കമ്മട്ടിപ്പാടത്ത് എന്ന്. ആടിയും പാടിയും ആടാനും പാടാനും ആഹ്വാനം ചെയ്തും വിനായകന്‍ പോയിന്റ് ബ്ലാങ്കില്‍ നിറഞ്ഞുനിന്നു. മൈക്കിള്‍ ജാക്സനെ മൈക്കിളേട്ടനെന്ന് വിളിച്ചും താന്‍ വളര്‍ന്ന വഴികള്‍ പറഞ്ഞും വിനായകന്‍ കാഴ്ചക്കാരെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു.

    എല്ലാം പാലത്തിന്റടിയില്‍

    എല്ലാം പാലത്തിന്റടിയില്‍

    ആദ്യകാലത്ത് ആളുകള്‍ താമസിച്ചിരുന്ന ടൗണാണ് വികസനം വരുമ്പോള്‍ പാലത്തിന്റടിയില്‍ എന്ന ഡാര്‍ക്കായി മാറപ്പെടുന്നത്. ലൈറ്റൊക്കെ അങ്ങനിട്ട് അവിം ഡാര്‍ക്കാക്കി എല്ലാവരും. ഞാനൊക്കെ ആ ഡാര്‍ക്കില്‍ നിന്നാണ് വരുന്നത് - നഗരവല്‍ക്കരണം ആളുകളോട് ചെയ്യുന്നത് ഇതൊക്കെയാണ് എന്ന രാഷ്ട്രീയം വ്യക്തമായി പറയുകയാണ് വിനായകന്‍ ചെയ്യുന്നത്.

    ഞാനെങ്ങനെ മാറും

    ഞാനെങ്ങനെ മാറും

    ഇനീ ഞാന്‍ മാറില്ല. ഇനിയൊരു ഇരുപത് കൊല്ലോംണ്ടെങ്കിലും ഞാന്‍ മാറില്ല. മാറിയാ ഞാനെന്റെ കൂട്ടുകാരെ വഞ്ചിച്ചു. എന്റെ വീട്ടുകാരെ വഞ്ചിച്ചൂന്നാണ്.. നാല്‍പ്പത് കൊല്ലം.. എന്റെ കൂടെയുള്ളവരെ വഞ്ചിച്ചൂന്ന്.. അപ്പൊ ഞാനെങ്ങനെ മാറും.. - വിനായകന്‍ ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കില്‍ ചോദിച്ച ചോദ്യമാണ്. അവാര്‍ഡ് കിട്ടിയില്ലേ ഇനി മാറുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഈ മറുചോദ്യം.

    ഞാന്‍ പേജ് ത്രീയല്ലെന്ന്

    ഞാന്‍ പേജ് ത്രീയല്ലെന്ന്

    തന്നെ പേജ് ത്രീ സാധനമാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് വിനായകന്‍ സംസാരിക്കുന്നത്. ഞാന്‍ പേജ് ത്രീയല്ല. കോമഡി കാണിച്ച് എന്നെ തന്നെ വില്‍ക്കാന്‍ സാധിക്കില്ല. ഞാന്‍ ജീവിച്ചത് കോമഡിയായല്ല. അവാര്‍ഡ് വാര്‍ത്ത പുറത്തു വന്ന സമയത്ത് തന്നോട് അമ്മയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ രൂക്ഷ പ്രതികരണം നടത്തിയത് എന്ത് കൊണ്ടാണ് എന്ന് വിനായകന്‍ പറയുന്നു.

    ജീവിതം കോമഡിയല്ല

    ജീവിതം കോമഡിയല്ല

    പേജ് ഒന്നും രണ്ടും മൂന്നും ലാസ്റ്റും ഒക്കെ ഓക്കെയാണ്. പേജ് ത്രീയോടാണ് എതിര്‍പ്പ്. ഞാന്‍ ഏഷ്യാനെറ്റിന്റെ ബഡായി ബംഗ്ളാവില് വന്നില്ലാ.. എനിക്ക് കോമഡിയല്ല ജീവിതം.. ജീവിതം, ഇതുപോലെ ഇത്ര സീരിയസാണ്.. കാരണം അങ്ങനത്തെ ഒരു സിസ്റ്റത്തീന്ന് വന്നവനാണ് ഞാന്‍. അപ്പൊ എനിക്കവിടെപ്പോയി എന്നെ കോമഡി കാണിച്ച് വിക്കാന്‍ എനിക്ക് താല്‍പ്പരോല്ല്യ.. ആ കോമഡി എന്റെ വീട്ടീ കാണിക്കാനും എനിക്ക് താല്‍പ്പരോല്ല്യ..

    ഫെറാരി കാറും സ്വര്‍ണ കിരീടവും

    ഫെറാരി കാറും സ്വര്‍ണ കിരീടവും

    ജാതി, മതം, കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങളെയൊക്കെ താന്‍ മറികടന്നതാണ്. തന്നെ അതുപയോഗിച്ച് എതിര്‍ക്കുമ്പോഴൊക്കെ അത് തുടച്ചു കളഞ്ഞ് മുന്നോട്ട് വരികയാണ് താന്‍ ചെയ്തത്. താനൊരു അയ്യങ്കാളി ചിന്താഗതിയുള്ളവനാണ്. പറ്റുമെങ്കില്‍ ഒരു ഫെറാറി കാറില്‍ തന്നെ വരണമെന്നാണ്. സ്വര്‍ണ കിരീടം വെക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും - ഉള്ള് തുറന്ന് വിനായകന്‍ പറയുന്നു.

    അതേ പുലയനാണ് താന്‍

    അതേ പുലയനാണ് താന്‍

    താനൊരു പുലയനാണ് എന്ന കാര്യം അഭിമുഖത്തില്‍ പലതവണ വിനായകന്‍ പറയുന്നുണ്ട്. താന്‍ ഒരു പുലയന്‍ ആയതുകൊണ്ടാണ് ആ ചവിട്ടിന്റെ താളം നൃത്തത്തിലും സംഗീതത്തിലും ഉണ്ടാവുന്നത്. ഓണത്തിന് 10 നാള്‍ ഞാനും എന്റെ അമ്മയും ചെളിപൂണ്ട ഇടത്ത് ഓണം കളിച്ചിട്ടുണ്ട്. വിനായകന്റെ സംഗീതത്തെ കുറിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്.

    മാറുന്ന പ്രശ്നമേയില്ല

    മാറുന്ന പ്രശ്നമേയില്ല

    എതിര്‍ക്കേണ്ടിയിടത്ത് എതിര്‍ക്കുകയും പറയാനുള്ളിടത്ത് പറഞ്ഞുമാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാണ്. ഞാന്‍ കമ്മട്ടിപ്പാടത്ത് ആണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. അവിടെ പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാന്‍ കഴിയൂ. എല്ലാവരും പറയുന്നതു പോലെ ഞാനും പറയണമെന്ന് പറയരുത്. അത് നടക്കില്ല.

    English summary
    Vinayakan and Kammattippadam in Social media discussions again.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X