twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനായകന്റെ മാസല്ല മരണമാസ് എന്‍ട്രി! തൊട്ടപ്പന് തിയറ്ററുകളില്‍ വന്‍വരവേല്‍പ്പ്! ഓഡിയന്‍സ് റിവ്യൂ

    |

    കമ്മട്ടിപ്പാടം മുതല്‍ വിനായകന്റെ സിനിമകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് മലയാളക്കര ഒരുക്കിയിരിക്കുന്നത്. പിന്നീട് വന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നതും. അക്കൂട്ടത്തിലേക്ക് തൊട്ടപ്പന്‍ കൂടി എത്തിയിരിക്കുകയാണ്. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. വിനായകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഈദിന് മുന്നോടിയായിട്ടാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

    പ്രശസ്ത എഴുത്തുക്കാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ എത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും തൊട്ടപ്പനുണ്ട്.വിനായകന്റെ അതിഗംഭീര അഭിനയ പ്രകടനം കാഴ്ച വെക്കുന്ന ട്രെയിലര്‍ റിലീസിന് മുന്‍പ് പുറത്ത് വന്നിരുന്നു. ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

    സിനിമ കണ്ടവര്‍ക്ക് പറയാനുള്ളതിങ്ങനെ

     തലതൊട്ടപ്പന്‍

    തലതൊട്ടപ്പന്‍

    കമ്മട്ടിപ്പാടത്തിലെ പോലെ തന്നെ വിനായകന്റെ അടുത്ത് കാലത്ത് കണ്ടതില്‍ മികച്ച പ്രകടനമായിരിക്കും തൊട്ടപ്പനിലെ എന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ തലതൊട്ടപ്പനായി (God Father) ട്ടാണ് വിനായകന്‍ അഭിനയിക്കുന്നത്. ഇത്താക്ക് എന്നാണ് വിനായകന്റെ കഥാപാത്രത്തിന്റെ പേര്. സുഹൃത്തിന്റെ മകള്‍ സാറയുടെ തൊട്ടപ്പനായി മാറുന്ന ഇത്താക്കും സാറയും തമ്മില്‍ അച്ഛനും മകളും പോലെയാവുന്നു. ഒരു തുരുത്തിന്റെ പശ്ചാതലത്തിലാണ് കഥ നടക്കുന്നത്.

     താരങ്ങള്‍ ഇവരാണ്

    താരങ്ങള്‍ ഇവരാണ്

    പ്രിയംവദ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യൂ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സുരേഷ് രാജന്‍ ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ജിതിന്‍ മനോഹറാണ് എഡിറ്റിംഗ്. ദേവദാസ് കടന്‍ചേരി, ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

     അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്..

    അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്..

    തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്. മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതി കേള്‍ക്കാന്‍ പോകുന്ന സിനിമയാണ് 'തൊട്ടപ്പനും'. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും. വളരെ റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രമാണ് 'തൊട്ടപ്പന്‍'. അമിതശബ്ദം സൃഷ്ടിക്കുന്ന ഇഫക്ട്സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തിയ്യറ്ററിലെ സൗണ്ട് ലെവല്‍ ഉയര്‍ത്തിവെച്ചാല്‍ നിങ്ങളുടെ സ്പീക്കറുകളെ ബാധിക്കുമെന്ന ടെന്‍ഷന്‍ നിങ്ങള്‍ക്കു വേണ്ട. അതിനാല്‍ ദയവായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യറ്ററുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്-ലെവല്‍ 6-ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു. പ്രേക്ഷകര്‍ നിങ്ങള്‍ക്ക് ശബ്ദത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടാല്‍ തിയ്യറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്തി 6-ല്‍ വെക്കാന്‍ ആവശ്യപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദൃശ്യം പോലെ ശബ്ദാനുഭവവും പൂര്‍ണ്ണമാകുമ്പോഴേ യഥാര്‍ത്ഥ സിനിമ അനുഭവം സൃഷ്ടിക്കപെടുന്നുള്ളു. ടീം തൊട്ടപ്പന്‍

    English summary
    Vinayakan’s Thottappan movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X